വിദേശം

ഒരാഴ്ചയായി രണ്ട് വയസുകാരന്‍ 330 അടി ആഴമുള്ള കുഴല്‍കിണറില്‍; ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത വിരളം

കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ടണല്‍ നിര്‍മ്മിക്കുന്നുണ്ട്.

സ്‌പെയിനിലെ ടോട്ടാലനില്‍ കഴിഞ്ഞ ഏഴ് ദിവസമായി 330 അടി ആഴമുള്ള കുഴല്‍കിണറില്‍ പെട്ടിരിക്കുകയാണ് ജൂലിയന്‍ റോസല്ലോ എന്ന രണ്ട് വയസുകാരന്‍. മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കളിച്ചുകൊണ്ടിരുന്ന സമയത്താണ് ജൂലിയന്‍ കുഴിയില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ടണല്‍ നിര്‍മ്മിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെങ്കില്‍ ദൗത്യം 15 മണിക്കൂര്‍ എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍.

അനുമതിയില്ലാതെയാണ് കിണര്‍ കുഴിച്ചതെന്ന് ആന്‍ഡലൂഷ്യന്‍ അധികൃതര്‍ പറയുന്നു. കിണര്‍ കുഴിച്ചയാളേയും കുട്ടിയുടെ മാതാപിതാക്കളേയും പൊലീസ് ചോദ്യം ചെയ്തു. 2017ല്‍ ഇതേ രക്ഷിതാക്കളുടെ മറ്റൊരു കുട്ടി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്നാം വയസില്‍ മരിച്ചിരുന്നു. സ്പാനിഷ് മാധ്യമങ്ങള്‍ രക്ഷാപ്രവര്‍ത്തനം സജീവമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍