വിദേശം

മലാലയെ വധിക്കാന്‍ ഉത്തരവിട്ട ഭീകരവാദി നേതാവിനെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 32 കോടി രൂപ സമ്മാനം

2012ലാണ് ഫസലുള്ള മലാലയെ വധിക്കാന്‍ ഉത്തരവിട്ടത്

മലാലയെ വധിക്കാന്‍ ഉത്തരവിട്ട ഇസ്ളാമിക ഭീകരവാദി നേതാവിനെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 32 കോടി രൂപ (5 മില്ല്യണ്‍ ഡോളര്‍) സമ്മാനം പ്രഖ്യാപിച്ചു. തെഹ്റിക്ക് ഇ താലിബാന്‍ നേതാവ് മൌലാന ഫസലുള്ളയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം. അഫ്ഘാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദി നേതാവാണ് ഫസലുള്ള. 2012ലാണ് ഫസലുള്ള മലാലയെ വധിക്കാന്‍ ഉത്തരവിട്ടത്.

റിവാര്‍ഡ് ഫോര്‍ ജസ്റ്റീസ് പദ്ധതിയില്‍ പെടുത്തി ജമാഅത് ഉല്‍ അഹര്‍ നേതാവ് അബ്ദുള്‍ വാലി, ലഷ്കര്‍ ഇ ഇസ്ലാം നേതാവ് മംഗല്‍ ബാഗ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 3 മില്ല്യണ്‍ ഡോളര്‍ വീതം പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്കിസ്താന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മീന ജന്‍ജ്വ വൈറ്റ് ഹൌസുമായും യു എസ്സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രഖ്യാപനം ഉണ്ടായത്.

അല്‍കൈദയുമായി തെറ്റിപ്പിരിഞ്ഞു രൂപം കൊണ്ട സംഘടനയാണ് തെഹ്റിക്ക് ഇ താലിബാന്‍. കിഴക്കന്‍ അഫ്ഘാനിസ്ഥാനിലെ ഗോത്ര മേഖലയിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തന കേന്ദ്രം. 2013 മുതല്‍ പാക്കിസ്ഥാനില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ഫസലുള്ളയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. 2014 ഡിസംബറില്‍ 151 പേരുടെ മരണത്തിനിടയാക്കിയ ആക്രമണമാണ് ഏറ്റവും മാരകമായത്. പെഷവാറിലെ ആര്‍മി പബ്ലിക് സ്കൂളില്‍ നടത്തിയ ആക്രമണത്തില്‍ 130 കുട്ടികള്‍ കൊല്ലപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍