വിദേശം

അമേരിക്കയ്ക്ക് പുതിയ സൈന്യം: ഇനി പണി ബഹിരാകാശത്തെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്

ബഹിരാകാശത്ത് ചൈനയും റഷ്യയും ശക്തമായ മത്സരം ഉയര്‍ത്തുന്നതിനാല്‍ അമേരിക്കയെ സംബന്ധിച്ച് ഇത്തരമൊരു സൈന്യം മേധാവിത്തം നിലനിര്‍ത്തുന്നതിനായി അനിവാര്യമാണെന്ന് മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു.

സ്‌പേസ് ഓപ്പറേഷന്‍സ് ഫോഴ്‌സ് എന്ന പേരില്‍ ബഹിരാകാശ സൈന്യം രൂപീകരിക്കാന്‍ യുഎസ് പദ്ധതിയിടുന്നതായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. യുഎസിന്റെ ആറാം സൈനിക വിഭാഗമായാണ് പുതിയ സൈന്യം വരുന്നത്. ബഹിരാകാശത്ത് ചൈനയും റഷ്യയും ശക്തമായ മത്സരം ഉയര്‍ത്തുന്നതിനാല്‍ അമേരിക്കയെ സംബന്ധിച്ച് ഇത്തരമൊരു സൈന്യം മേധാവിത്തം നിലനിര്‍ത്തുന്നതിനായി അനിവാര്യമാണെന്ന് മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു. മുന്‍ യുഎസ് ഗവണ്‍മെന്റുകളെല്ലാം തന്നെ ബഹിരാകാശത്തെ സുരക്ഷാഭീഷണികളും വെല്ലുവിളികളും അവഗണിച്ചതായി മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു. എതിരാളികള്‍ ബഹിരാകാശത്തെ സംഘര്‍ഷമേഖലയാക്കിയിരിക്കുകയാണെന്നും ഇതുകണ്ട് വെറുതെയിരിക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്നും മൈക്ക് പെന്‍സ് പറഞ്ഞു. മൈക്ക് പെന്‍സിനെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ രംഗത്തെത്തി.

ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, മറൈന്‍സ്, കോസ്റ്റ്ഗാര്‍ഡ്‌സ് എന്നിവയാണ് യുഎസിന്റെ നിലവിലുള്ള അഞ്ച് സൈനിക വിഭാഗങ്ങള്‍. ഇതിന് പുറമെയാണ് സ്‌പേസ് ഫോഴ്‌സ് വരുന്നത്. 1947ന് ശേഷം ഇതാദ്യമായാണ് പുതിയ സൈനികവിഭാഗം രൂപീകരിക്കാന്‍ യുഎസ് ഒരുങ്ങുന്നത്. അതേസമയം ഇത്തരത്തില്‍ പുതിയ സൈനികവിഭാഗം രൂപീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണം. ഡെമോക്രാറ്റുകളുടെ നിലപാട് നിര്‍ണായകമാകും. യുഎസ് സ്‌പേസ് കമാന്റും രൂപീകരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍