UPDATES

വിദേശം

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരുമോ? താലിബാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയെന്ന് അമേരിക്ക

യു.എസ് പ്രതിനിധി സൽമൈ ഖലീൽസാദ് ആണ് ചര്‍ച്ച നടത്തുന്നത്

അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാനുമായി അമേരിക്ക നടത്തുന്ന ചര്‍ച്ചകളില്‍ വന്‍ പുരോഗതിയാണ് ഉള്ളതെന്ന് യു.എസ് പ്രതിനിധി സൽമൈ ഖലീൽസാദ്. ഭീകരവാദത്തിനെതിരായ പോരാട്ടം, സൈന്യത്തെ പിന്‍വലിക്കല്‍, അഫ്ഗാനിലെ സംഘടനകളുമായുള്ള ചര്‍ച്ച, സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ തുടങ്ങിയ സമാധാന കരാറിലെ പ്രധാനപ്പെട്ട നാല് കാര്യങ്ങളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അന്തർ-അഫ്ഗാൻ ചർച്ചകൾ അവസാനിച്ചതിന് ശേഷം ചൊവ്വാഴ്ച മുതൽ ഖത്തറിൽവെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കും. യുഎസ്-താലിബാൻഏഴാം വട്ട ചർച്ച ഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. ആക്രമണങ്ങൾ നടത്തുന്നതിന് അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാനിസ്ഥാനെ അടിസ്ഥാനമായി ഉപയോഗിക്കില്ലെന്ന ഉറപ്പിന് പകരമായി വിദേശ സൈനികരെ പിൻവലിക്കാനുള്ള ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കുകയെന്നതാണ് ഈ ചര്‍ച്ചകളുടെ ഉദ്ദേശം. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് സംബന്ധിച്ച് അവ്യക്തതകള്‍ തുടരുന്നുണ്ടെങ്കിലും ഒരു കൂട്ടം അഫ്ഗാൻ പ്രതിനിധികളുമായി പ്രത്യേക ചർച്ചകൾ നടത്താൻ സമാധാന ചർച്ചകൾക്കിടെ താലിബാൻ സമ്മതിച്ചുവെന്നത് വലിയ പുരോഗതിയാണ്.

അന്തിമമായ സമാധാന കരാർ നിലവില്‍ വരുന്നതിനു മുന്‍പ് വെടിനിർത്തൽ കരാറും, താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചകളും നടക്കണമെന്ന് യു.എസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. ‘രണ്ട് ദിവസത്തിനു ശേഷം യുഎസ്-താലിബാൻ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന്’ താലിബാന്‍റെ രാഷ്ട്രീയ കാര്യാലയത്തിന്‍റെ വക്താവ് സൊഹൈൽ ഷഹീനും പറഞ്ഞു. അഫ്ഗാൻ പ്രതിനിധി സംഘത്തിന്‍റെ വലുപ്പത്തെക്കുറിച്ചും, പ്രതിനിധി സമിതിയെ കുറിച്ചുമുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നേരത്തെ ആസൂത്രണംചയ്തചെയ്ത കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Read More: നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍