Top

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാരില്‍ നിന്ന് പഠിക്കാനുള്ളത്

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാരില്‍ നിന്ന് പഠിക്കാനുള്ളത്
പ്രസിഡണ്ട് ജേക്കബ് സുമയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലെ വലിയ പാരമ്പര്യമുള്ള കക്ഷിയാണ് എ എന്‍ സി. ഇരുകക്ഷികളും സ്വാതന്ത്ര്യ സമരം നയിച്ച ബഹുജന പ്രസ്ഥാനങ്ങളായിരുന്നു. പക്ഷേ എ എന്‍ സിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച, അഴിമതി ആരോപണങ്ങള്‍, രണ്ടു ധനമന്ത്രിമാരുടെ വിവാദ പുറത്താക്കല്‍, ഇതൊക്കെയാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമയുടെ രണ്ടാം വട്ടത്തിലെ തലക്കെട്ടുകള്‍. ഈയടുത്ത് നടത്തിയ പ്രവചനത്തില്‍ അന്താരാഷ്ട്ര നാണയ നിധി–ഐ എം എഫ്- പറയുന്നതു രാജ്യത്തിന്റെ സമ്പദ് രംഗം ഈ വര്‍ഷം 0.8% വളരുമെന്നാണ്. ഭൂഖണ്ഡത്തിലാകെ മോശം വളര്‍ച്ചയാണ് ഐ എം എഫ് റിപ്പോര്‍ട്ട് കാണുന്നതെങ്കിലും സുമയുടെ വിവാദമായ മന്ത്രിസഭ അഴിച്ചുപണിയല്‍ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കി. പണത്തിന്റെ മൂല്യമിടിഞ്ഞു; രാജ്യത്തിന്റെ കടം തിരിച്ചടവ് ശേഷിയില്‍ കുറവ് വന്നു; ഇപ്പോളവര്‍ക്ക് ‘junk’ പദവിയാണ് അതില്‍ കിട്ടിയിരിക്കുന്നത്.

ഒരിക്കല്‍ വിദേശ നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായിരുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂലധനം പുറത്തേക്ക് പോവുകയാണ്. രാജ്യത്തെ സാധാരണക്കാരെ സ്വാധീനിക്കാന്‍ സുമ ജനപ്രിയ വാചകമടികളാണ് നടത്തുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ എ എന്‍ സിയുടെ പ്രധാന വോട്ടുബാങ്കായി തുടരും. പാവപ്പെട്ടവരെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ള സുമയുടെ ‘കാതലായ സാമ്പത്തിക മാറ്റവും’ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും’ സമ്പദ് രംഗത്തെ മുന്നോട്ടു കുതിപ്പിക്കാന്‍ പ്രാപ്തമല്ല. നേരെ തിരിച്ചു ഇത് നേരിട്ടുള്ള വിദേശ മൂലധനത്തിനെ വീണ്ടും അകറ്റിനിര്‍ത്തുകയേ ഉള്ളൂ. ഇത് മറ്റ് ഉയര്‍ന്നുവരുന്ന വിപണികളുമായി മത്സരിക്കേണ്ട വ്യാപാരങ്ങളുടെ മൂലധന ക്ഷമത കുറയ്ക്കുന്നു.

പാര്‍ട്ടിയുടെ ദീര്‍ഘകാല നിലനില്‍പ്പിനുവേണ്ടി എ എന്‍ സിക്ക് ചില പ്രതിരോധ നടപടികള്‍ എടുക്കുകയും ജനപിന്തുണ നഷ്ടപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പോലുള്ള സമാന കക്ഷികളുടെ അനുഭവത്തില്‍ നിന്നും പഠിക്കുകയുമാകാം.
ഇരുകക്ഷികള്‍ക്കും വലിയ സമാനതകളുണ്ട്. അതില്‍ പലതും സുമയ്ക്കും അയാളുടെ പാര്‍ട്ടിക്കും മുന്നറിയിപ്പുകള്‍ കൂടിയാണ്. ഇരുകക്ഷികളും അവരുടെ രാഷ്ട്രങ്ങളുടെ ചരിത്രത്തിലെ വലിയ മാറ്റങ്ങള്‍ക്കുശേഷം തെരഞ്ഞെടുപ്പുകളില്‍ കൂറ്റന്‍ ആധിപത്യം പുലര്‍ത്തിയവരാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഐ എന്‍ സിയെ ജനം അപ്രസക്തമായും അഴിമതിയുടെ കൂടാരമായും കണ്ടുതുടങ്ങിയിരുന്നു.

http://www.azhimukham.com/edit-oligarchic-congress-party-please-stop-pretending/

മറ്റൊരു അപായസമാനത രണ്ടു കക്ഷികളുടെയും ഘടനയിലുള്ള ആഢ്യ ആധിപത്യമാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ 50 കൊല്ലത്തോളം പാര്‍ട്ടിയെ നയിക്കാന്‍ ഏല്‍പ്പിച്ച ഐ എന്‍ സിക്കെതിരെ, ജനങ്ങളില്‍ സ്വജനപക്ഷപാതിത്വത്തിനെതിരായ അതൃപ്തി വളര്‍ന്നു. തന്റെ മുന്‍ ഭാര്യയെ പാര്‍ട്ടി അധ്യക്ഷയാക്കുമെന്ന സുമയുടെ സൂചന അയാളുടെ സ്വാധീനം കുറയില്ലെന്നാണ് സൂചിപ്പിക്കുന്നത്. അയാളതില്‍ വിജയിച്ചാല്‍, എ എന്‍ സി ഒരു കൂട്ടം ഉപരിവര്‍ഗക്കാരുടെ കക്ഷിയായി മാറി എന്ന ആരോപണം ശക്തമാകും. ഇത്രയും വര്‍ഷങ്ങള്‍ക്കൊണ്ട് വളര്‍ത്തിയെടുത്ത പ്രതിച്ഛായയാണ് തകരുക.

തെരഞ്ഞെടുപ്പിലെ കണക്കിന്റെ കളികളില്‍ വിജയിച്ച ഐ എന്‍ സി പതുറ്റാണ്ടുകള്‍ അവരുടെ ആധിപത്യം നിലനിര്‍ത്തി. ഒരു മധ്യ-ഇടതു കക്ഷിയായി അവര്‍ സ്വയം അവതരിപ്പിച്ചുവെങ്കിലും നെഹ്രു കുടുംബത്തിലെ അംഗങ്ങളുടെ ഭൂമി ഇടപാടുകള്‍ തൊട്ട് കല്‍ക്കരിപ്പാട അഴിമതി വരെ അവരുടെ വിശ്വാസ്യത തകര്‍ത്തു. അഴിമതിയില്‍ മനം മടുത്ത പല ഐ എന്‍ സി അനുയായികളും ആം ആദ്മി കക്ഷിയില്‍ ചേര്‍ന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കൊപ്പം നിന്നവര്‍ ബി ജെ പിയിലേക്കും ചേക്കേറി.

http://www.azhimukham.com/opinion-offbeat-sanghparivar-couldnt-be-able-to-stole-nehru-nirmalnandakumar/

സമാനമായ ഒരു ത്രിമുഖ യുദ്ധം സുമക്കെതിരെയും ഉയരുകയാണ്. വിമത എ എന്‍ സി അംഗങ്ങള്‍, ജനാധിപത്യ സഖ്യം (DA), സാമ്പത്തിക സ്വാതന്ത്ര്യ പോരാളികള്‍ (EFF)എന്നിവരാണത്. 2019-ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുക എ എന്‍ സിക്ക് കനത്ത വെല്ലുവിളിയായിരിക്കും. സുമക്കെതിരായ പ്രതിഷേധങ്ങളിലൂടെ DA-യും EFF-ഉം ആളുകള്‍ക്കിടയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. എ എന്‍ സിയുടെ അഭ്യന്തര ഭിന്നതകള്‍ അവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാകും.
സാമ്പത്തിക ജനപ്രിയതയാണ് സുമയുടെ ആയുധം. തികച്ചും ഭദ്രമായ ജനാധിപത്യങ്ങളെ വരെ വീഴ്ത്തിയ ജനകീയ മുന്നേറ്റങ്ങളായിരിക്കും സുമയുടെ പതനത്തിനും കാരണമാകുക. അതുകൊണ്ട് അതേ തന്ത്രം കടമെടുക്കുക എന്നതായിരിക്കും യുക്തി. ജനപ്രിയ ആഖ്യാനങ്ങളില്‍ വെള്ളം ചേര്‍ക്കുമെന്നും ഓരോ കക്ഷിയും ഉപയോഗിക്കുന്നതിലൂടെ അത് ഫലപ്രദമല്ലാതാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. തൊഴിലില്ലായമയുടെ ദുരിതമനുഭവിക്കുന്ന കറുത്ത വര്‍ഗക്കാരിലെ ചെറുപ്പക്കാര്‍ ഈ ജനപ്രിയ വാചകമടിയില്‍ വീഴാന്‍ സാധ്യതയുള്ളവരാണ്. തോമസ് ശങ്കാരയെയും ഫ്രാന്‍സ് ഫാനാനെയും പോലുള്ളവരുടെ മൂലധനത്തിനോടും ഭരണ ഉപരിവര്‍ഗത്തോടുമുള്ള എതിര്‍പ്പിന്റെ മാര്‍ക്സിസ്റ്റ് രാഷ്ട്രീയം പറഞ്ഞു EFF ഈ വിഭാഗത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്.

എ എന്‍ സിയുടെ കുത്തക ദുര്‍ബലമായിരിക്കുന്നു. സമ്മതിദായകര്‍ ആ കക്ഷിയോട് മുഖം തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2009-ല്‍ സുമ അധികാരത്തിലെയത് മുതല്‍ DA സീറ്റുകളുടെ എണ്ണം കൂട്ടുന്നുണ്ട്. ഇതുകൂടാതെ EFF-ന്റെ ഉയര്‍ന്നുവരവ്, ദരിദ്രരായ, കറുത്ത പുരുഷ വോട്ടര്‍മാര്‍ക്ക് ഒരു ബദല്‍ സാധ്യത നല്കും. സുമ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന അതേ ജനവിഭാഗത്തിനെയാണ് EFF പ്രകടനപത്രികയും അഭിസംബോധന ചെയ്യുന്നത്.

http://www.azhimukham.com/foreign-anc-asked-jacob-zuma-to-resign-within-48hrs/


Next Story

Related Stories