TopTop
Begin typing your search above and press return to search.

ജനപ്രിയ സംഗീതജ്ഞന്റെ കൊലപാതകത്തെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു, എത്യോപ്യയില്‍ 166 പേര്‍ കൊല്ലപ്പെട്ടു

ജനപ്രിയ സംഗീതജ്ഞന്റെ കൊലപാതകത്തെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു, എത്യോപ്യയില്‍ 166 പേര്‍ കൊല്ലപ്പെട്ടു

ജനപ്രിയ സംഗീതജ്ഞൻ ഹാകാലു ഹുൻഡീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യയില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേർ കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോ പറയുന്നു. ഒറോമോ വിഭാഗത്തില്‍ പെടുന്ന യുവാക്കളെ വ്യാപകമായി അറസ്റ്റു ചെയ്യുന്നതായും ആരോപണമുണ്ട്. ഹാകാലു ഹുൻഡീസയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് അജ്ഞാതന്‍ വെടിവച്ചുകൊന്നത്.ഹാകാലുവിന്റെ മരണത്തെത്തുടർന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് 145 സിവിലിയന്മാരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്നു ഒറോമിയ മേഖലയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗിർമ ഗെലാം പറഞ്ഞു. തലസ്ഥാനമായ അഡിസ് അബാബയിൽ പത്തുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. 167 പേർക്ക് ഗുരുതര പരിക്കേറ്റതായും 1,084 പേരെ അറസ്റ്റ് ചെയ്തതായും ഗിർമ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാരകമായ ബലപ്രയോഗവും വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് അക്രമവുമാണ് മരണകാരണമെന്ന് അധികൃതർ പറയുന്നു. അക്രമത്തെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുവെന്നും ഗിര്‍മ വ്യക്തമാക്കി.

മൂന്ന് വർഷത്തെ രക്തരൂക്ഷിതമായ തെരുവ് പ്രക്ഷോഭം മുൻ പ്രധാനമന്ത്രിയുടെ രാജിയിലേക്കും 2018 ൽ അബി അഹമ്മദിന്റെ നിയമനത്തിലേക്കും നയിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യുവ ഒറോമോകളുടെ ശബ്ദമായിരുന്നു ഹാകാലുവിന്റെ സംഗീതം. ഒറോമിയയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങളും ഉൾപ്പെടെ 80 ലധികം പേർ കൊല്ലപ്പെട്ടതായി റീജിയണൽ പോലീസ് കമ്മീഷണർ ബെദാസ മെർദാസയാണ് വ്യക്തമാക്കിയത്. ഒറോമോ പ്രതിപക്ഷ നേതാവ് ബെക്കെൽ ഗെർബയെയും മാധ്യമ പ്രവര്‍ത്തകനായ ജവാർ മുഹമ്മദിനെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശകരാണ്.


Next Story

Related Stories