TopTop
Begin typing your search above and press return to search.

2000 മനുഷ്യരിൽ പരീക്ഷണം, കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്ന് ചൈന

2000 മനുഷ്യരിൽ പരീക്ഷണം, കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്ന് ചൈന

കൊറോണ വൈറസിനുള്ള വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറായേക്കുമെന്ന് ചൈനീസ് പൊതുമേഖലാ സ്ഥാപനമായ സസാക്ക് (സ്റ്റേറ്റ് ഓണ്‍ഡ് അസെറ്റ്‌സ് സൂപ്പര്‍വിഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍). സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ വീ ചാറ്റിലാണ് പോസ്റ്റ് വന്നത്. 2000ലധികം പേരില്‍ ഇതുവരെ വാക്‌സിന്‍ പരീക്ഷിച്ചു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്‌സും ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്‌സും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഈ രണ്ട്് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ക്ലിനിക്കല്‍ ട്രയലുകളുടെ രണ്ടാം ഘട്ടത്തിലേയ്‌ക്കെത്തിയിരിക്കുന്നു. ഈ രണ്ട് ഗ്രൂപ്പുകളും പൊതുമേഖലാ മരുന്ന് കമ്പനിയായ സിനോഫാമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം അവസാനമോ 2021 ആദ്യമോ കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് 100 മില്യണ്‍ മുതല്‍ 120 മില്യണ്‍ വരെ ഡോസ് ഉല്‍പ്പാദിപ്പിച്ചേക്കും. ചൈന നിലവില്‍ അഞ്ച് കൊറോണ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചുവരുകയാണ്. അതേസമയം ഒരു കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories