TopTop
Begin typing your search above and press return to search.

ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാർ ഹോട്ടലുകളിൽ തുടരുന്നു, നാട്ടിലേക്ക് മടങ്ങാൻ വഴിയില്ല; സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാനിൽ കൊറോണ സ്ഥിരീകരിച്ച 254 ഇന്ത്യക്കാർ ഹോട്ടലുകളിൽ തുടരുന്നു, നാട്ടിലേക്ക് മടങ്ങാൻ വഴിയില്ല; സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന കശ്മീരിലെ കാര്‍ഗില്‍ സ്വദേശികളായ തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 850 പേരുൾ‌പ്പെട്ട ഇന്ത്യന്‍ സംഘത്തില്‍പെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ ഇവരുടെയെല്ലാം ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ. രോഗ ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയവർ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരെ തിരികെ എത്തിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറാനിലുള്ളവരിൽ 254 പേർക്ക് പുറമെ സംഘത്തിലെ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങളോ രോഗബാധയോ ഇല്ലാത്തവരാണ്. രോഗിയായ ഒരു കുടുംബാംഗത്തെ വിദേശ രാജ്യത്ത് ഉപേക്ഷിക്കാൻ തയ്യാറല്ലാത്തതിനാലാണ് അവർ തിരിച്ച് പോവാൻ തയ്യാറാവത്തത്. മടക്കയാത്രയ്ക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് പിന്തുണ ലഭിക്കാത്തത് സാഹചര്യത്തിൽ രോഗ ബാധയെ തുടർന്ന് ഐസൊലേഷനിലും ക്വാറന്റൈനിലും തുടരുന്നവർക്ക് ഒപ്പം രോഗം ബാധിക്കാത്തവരും ഹോട്ടൽ പങ്കിടേണ്ട നിലയാണുള്ളത്. ഈ സാഹചര്യം കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു.

അതേസമയം, ഇറാനിൽ കുടുങ്ങിയിട്ടുള്ള രോഗ ബാധയുള്ള ഇന്ത്യക്കാരെ മടത്തിയെത്തിച്ചാൽ‌ രാജ്യത്തെ കോവിഡ് 19 നിലവിലേതിനും പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നിരട്ടിയാക്കും. ഈ വർധന ഇന്ത്യയില്‍ ഇപ്പോൾ മികച്ച രീതിയിൽ തുടരുന്ന പ്രതിരോധ പ്രവർത്തനങ്ങൾത്ത് തിരിച്ചടി ആയേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വദേശത്തേക്ക് കൊണ്ടുപോയാൽ, ഈ ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ മണ്ണിൽ COVID-19 പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നിരട്ടിയാക്കും, വൈറസ് വളരെ വ്യത്യസ്തമായ വെളിച്ചത്തിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഇത് ഒഴിവാക്കുന്നു. ഇന്ത്യൻ മണ്ണിൽ ഇതുവരെ 137 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ തള്ളുകയാണ് ഇന്ത്യൻ അധികൃതകർ. ഇറാനിൽ കുടുങ്ങിയ 250 ഓളം പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശ കാര്യമന്ത്രാലയം നൽകുന്ന വിശദീകരണമെന്ന് എക്കണോമിക്സ് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. വിദേശ കാര്യ അഡീഷണൽ സെക്രട്ടറി ദമ്മു രവിയാണ് ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

"ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. വിഷയം ഇറാനിലെ ഇന്ത്യൻ അംബാസഡർ അവരെ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഇറാൻ സർക്കാറിന്റെ ഏകോപനത്തിലും സഹകരണത്തിലും എല്ലാ ശ്രദ്ധയും നൽകിക്കൊണ്ടാണ് ദൗത്യം പുരോഗമിക്കുന്നത്. എന്നാൽ ഇറാനിലെ 250 ഓളം ഇന്ത്യക്കാർ കൊറോണ വൈറസ് ബാധ സ്ഥിരീതകരിച്ചതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Next Story

Related Stories