TopTop
Begin typing your search above and press return to search.

ലോകത്ത് കൊവിഡ് മരണം 40,633, യുഎസ് ചൈനയെ മറികടന്നു

ലോകത്ത് കൊവിഡ് മരണം 40,633, യുഎസ് ചൈനയെ മറികടന്നു

ലോകത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 8,23,194 ആയി. 40,633 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 1,74,333 പേര്‍ക്ക് അസുഖം ഭേദമായി. ഇറ്റലിയില്‍ മരണം 12,428 ആയി. സ്‌പെയിനില്‍ 8269ഉം യുഎസില്‍ 3402ഉം മരണങ്ങളായി കൊറോണ മരണത്തില്‍ യുഎസ് ചൈനയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ചൈനയില്‍ ഇതുവരെ 3305 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ 3024 പേര്‍ മരിച്ചു. ഇറാനില്‍ 2898 പേരും യുകെയില്‍ 1789 പേരുമാണ് മരിച്ചത്.

യുഎസിലാണ് ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ - 1,75,750. ഇറ്റലിയില്‍ 1,05,792 കേസുകളും സ്‌പെയിനില്‍ 94,417 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ 81,518 പേരും ജര്‍മ്മനിയില്‍ 68,180 പേരുമാണ് കൊവിഡ് പോസിറ്റീവ് ആയത്. യുഎസില്‍ 10,962 പുതിയ കേസുകള്‍ വന്നു. സ്‌പെയിനില്‍ 6461 കേസുകളും ഇറ്റലിയില്‍ 4053 കേസുകളും. ഇറാനില്‍ 3110 കേസും യുകെയില്‍ 3009 കേസും ജര്‍മ്മനിയില്‍ 1295 കേസും പുതുതായി വന്നു. ചൈനയില്‍ 79 കേസുകളാണ് പുതുതായി വന്നത്.


Next Story

Related Stories