TopTop
Begin typing your search above and press return to search.

മതനിന്ദ; പാരിസില്‍ അധ്യാപകനെ കഴുത്തറുത്തു കൊന്നു, അക്രമിയെ പോലീസ് വകവരുത്തി, ഭീകരാക്രമണമെന്ന് മാക്രോണ്‍

മതനിന്ദ; പാരിസില്‍ അധ്യാപകനെ കഴുത്തറുത്തു കൊന്നു, അക്രമിയെ പോലീസ് വകവരുത്തി, ഭീകരാക്രമണമെന്ന് മാക്രോണ്‍

മത നിന്ദയുടെ പേരില്‍ പാരീസ് തെരുവില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. ചരിത്രാധ്യാപകനെയാണ് പാരീസിലെ മധ്യ വടക്കന്‍ പ്രദേശമായ കാണ്‍ഫ്‌ലാന്‍സ്-സൈന്റ്-ഹോണറിന്‍ സ്വന്തം സ്‌കൂളിന് സമീപം കൊല്ലപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

വലിയ കത്തിയുമായി എത്തിയ അക്രമി തെരുവില്‍ വച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു . അക്രമിയെ പോലീസ് പിന്നീട് വെടിവച്ചുകൊന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട അധ്യാപകന്റെയൊ അക്രമിയുടേയൊ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പ്രവാചകന്റെ കാര്‍ട്ടുണ്‍ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതാണ് കൊലപാകത്തിന് കാരണമായതെന്നാണ് സൂചന. കാർട്ടൂണിനെക്കുറിച്ച് ക്ലാസിൽ വിദ്യാർത്ഥികളുമായി കൊല്ലപ്പെട്ട അധ്യാപകൻ ചർച്ച നടത്തിയതാണ് കൊലപാതകികളെ പ്രകോപിച്ചതെന്നാണ് റിപ്പോർട്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിച്ചതാണ് അധ്യാപകൻ ചെയ്ത കുറ്റമെന്നും ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകരരാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു.

അധ്യാപകനെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട അധ്യാപകനെ കുറിച്ചും ആക്രമിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തീവ്രവാദത്തിനെതിരെ ഐക്യത്തോടെ നില്‍ക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ് സംഭവൃമെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഫ്രാന്‍സ്-സെന്റ്-ഹോണറിന്‍ പട്ടണത്തില്‍ അദ്ധ്യാപകന്‍ ജോലി ചെയ്തിരുന്ന സ്‌കൂള്‍ സന്ദര്‍ശിച്ച മാക്രോണ്‍ കൊലപാതകത്തിന് ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

2015 ൽ ഷാർലെ ഹെബ്ദോ എന്ന പ്രസിദ്ധീകരണത്തിൽ പ്രവാചകനെ കുറിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുമ്പോഴാണ് ഫ്രാൻസിൽ ആക്രമണം നടന്നത്. വിചാരണ തുടങ്ങുന്ന ദിവസം ഷെർലെ ഹെബ്ദോ ഈ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചിരുന്നു




Next Story

Related Stories