TopTop
Begin typing your search above and press return to search.

അഫ്ഗാനിസ്ഥാനില്‍ യുഎസ് യുദ്ധവിമാനത്തെ വീഴ്ത്തിയ ആയുധം താലിബാന് നല്‍കിയതാര്?

അഫ്ഗാനിസ്ഥാനില്‍ യുഎസ് യുദ്ധവിമാനത്തെ വീഴ്ത്തിയ ആയുധം താലിബാന് നല്‍കിയതാര്?

ഒരു ഹെലികോപ്റ്റര്‍ മിസ്സൈലാക്രമണത്തില്‍ വീണത് യുഎസ്-അഫ്ഗാന്‍ സൈന്യങ്ങളെ ആശയക്കുഴത്തിലാക്കിയിരിക്കുകയാണ്. താലിബാന്‍ ആക്രമണത്തിലാണ് പടക്കോപ്റ്റര്‍ തകര്‍ന്നത്. എന്നാല്‍ ഈ ആക്രമണത്തിനുപയോഗിച്ച മിസ്സൈലാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. ഈ മിസ്സൈല്‍ താലിബാന്റെ പക്കല്‍ അപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ളതാണ്. അതായത് ആരോ താലിബാന് മിസ്സൈലുകള്‍ നല്‍കിയിട്ടുണ്ട്. അത് ആരാണെന്നതാണ് യുഎസ്-അഫ്ഗാന്‍ സേനയെ പ്രശ്നത്തിലാക്കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്നും ഒരു ആരോഗ്യരക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ് വരികയായിരുന്നു യുഎസ്സിന്റെ സികോര്‍സ്കി യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് ആക്രമണത്തില്‍ നിയന്ത്രണം തെറ്റി വീണത്. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ വര്‍ഷം നടക്കുന്ന സമാനമായ രണ്ടാമത്തെ ആക്രമണമാണിത്.

ഒരു ടാങ്ക് വേധ മിസ്സൈലാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത്. ജനുവരിയിലാണ് ഇതേ മിസ്സൈലുപയോഗിച്ചുള്ള ആദ്യത്തെ ആക്രമണം നടന്നത്. ആദ്യ ആക്രമണം എന്തുപയോഗിച്ചാണ് നടത്തിയതെന്നതില്‍ വ്യക്തത വന്നിരുന്നില്ല. ഇപ്പോള്‍ യുഎസ്-അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ഒരേ ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുക എന്നാണ്. ഈ ആയുധങ്ങള്‍ താലിബാന് ലഭിക്കാന്‍ ഒരേയൊരു വഴിയേ അവര്‍ കാണുന്നുള്ളൂ. ഇറാന്‍ ആയുധം നല്‍‌കുന്നുണ്ട്!

ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ യുഎസ്സിനെയും അഫ്ഗാനെയും സംബന്ധിച്ചിടത്തോളം കാര്യം വളരെ ഗൗരവപ്പെട്ടതാണ്. യുഎസ്സിന് ഇത് വലിയൊരു തിരിച്ചടിയും നല്‍കും. അഫ്ഗാന്‍ ദൗത്യം കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടയിലാണിത് സംഭവിക്കുന്നത്. യുഎസ്സിന്റെ ദൗത്യം അവരവകാശപ്പെടുന്നതു പോലെ വിജയമായില്ലെന്ന ധാരണ വളര്‍ത്താന്‍ ഇറാന്റെ ഈ നീക്കത്തിന് സാധിക്കും. അത് നയതന്ത്രപരമായി യുഎസ്സിന് ദോഷം ചെയ്യും. മറ്റൊന്ന് താലിബാന് കുറെക്കൂടി ഉയര്‍ന്ന സൈനികശേഷി ലഭിക്കുന്നുവെന്ന പ്രശ്നമാണ്.

അതെസമയം, ഇറാന്‍ നല്‍കിയ ആയുധമാണ് താലിബാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിന് തെളിവൊന്നും ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല. താലിബാന് ആയുധം നല്‍കുന്നുണ്ടെന്ന ആരോപണത്തെ ഇറാന്‍ നിഷേധിക്കുന്നുമുണ്ട്.

അഫ്ഗാനിസ്ഥാനില്‍ വളരെ അപൂര്‍വമാണ് ടാങ്ക് വേധ മിസ്സൈലുകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. യുഎസ്സും റഷ്യയും വില്‍ക്കുന്ന ഇത്തരം ആയുധങ്ങള്‍ സിറിയ, ഇറാഖ്. യമന്‍ എന്നീ രാജ്യങ്ങളുടെ കൈവശമുണ്ട്. 1980കളിലാണ് അഫ്ഗാനിസ്ഥാനിലെ വിമത നീക്കങ്ങള്‍ക്ക് ആദ്യമായി ടാങ്ക് വേധ മിസ്സൈലുകള്‍ ലഭിക്കുന്നത്. ഇത് അന്നത്തെ സോവിയറ്റ് യൂണിയന്റെ പിന്തുണയുള്ള ഭരണകൂടത്തെ തകര്‍ക്കാനായി യുഎസ് നല്‍കിയതായിരുന്നു. പിന്നീട് താലിബാന് ഇത്തരമൊരു ആയുധം ലഭിക്കുന്നത് 2008ലാണ്. അത് ഫ്രാന്‍സില്‍ നിന്നും വാങ്ങിയതായിരുന്നു. 2017ല്‍ പാകിസ്താനില്‍ നിന്നും ആയുധങ്ങളുമായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്ന ഒരു വിമാനം കണ്ടെത്തുകയുണ്ടായി.

അഫ്ഗാന്റെ പക്കല്‍ ഇപ്പോഴുള്ള ടാങ്ക് വേധ മിസ്സൈലുകളുടെ എണ്ണം പരിമിതമാണെന്നാണ് യുഎസ്സിന്റെ കണക്കുകൂട്ടല്‍. ഇവയുടെ ഉപയോഗം അത്ര എളുപ്പമല്ലെന്ന പ്രശ്നമായിരിക്കാം എണ്ണക്കുറവിന്റെ പല കാരണങ്ങളിലൊന്ന് എന്നും അനുമാനമുണ്ട്. നല്ല പരിശീലനമുള്ള കുറച്ചുപേരുടെ സഹായത്തോടെ മാത്രമേ ഒരു ടാങ്ക് വേധ മിസ്സൈല്‍ ലോഞ്ചര്‍ കൃത്യമായി പ്രയോഗിക്കാന്‍ സാധിക്കൂ. ഇത്തരം പരിശീലനം കിട്ടിയവരുടെ കുറവ് താലിബാനുണ്ടായിരിക്കും.


Next Story

Related Stories