TopTop
Begin typing your search above and press return to search.

രക്തരൂക്ഷിത പാത; ബെലാറസ് പ്രക്ഷോഭത്തിനിടെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന അനുഭവം

രക്തരൂക്ഷിത പാത; ബെലാറസ് പ്രക്ഷോഭത്തിനിടെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന അനുഭവം
നികിത ടെലിഷെങ്കോ ഓഗസ്റ്റ്‌ പത്താം തീയതി ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മിന്സ്കില്‍ ആകമാനം ജനങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനെതിരെ രണ്ടാം ദിന രാത്രി പ്രതിഷേധത്തിന് തയ്യാറെടുക്കുകയായിരുന്നു. നെമിഗ തെരുവില്‍ ഒരു പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. തെരുവില്‍ സൈനിക വാഹനങ്ങളും ട്രക്കുകളും നേരത്തെ തന്നെ തമ്പടിച്ചിരുന്നു. സൈനികരും OMON എന്നറിയപ്പെടുന്ന കലാപങ്ങള്‍ അടിച്ചമര്‍ത്തുന്ന സേനയു...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

നികിത ടെലിഷെങ്കോ

ഓഗസ്റ്റ്‌ പത്താം തീയതി ഞാന്‍ അറസ്റ്റ് ചെയ്യപ്പെ
ടുമ്പോള്‍ മിന്സ്കില്‍ ആകമാനം ജനങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനെതിരെ രണ്ടാം ദിന രാത്രി പ്രതിഷേധത്തിന് തയ്യാറെടുക്കുകയായിരുന്നു. നെമിഗ തെരുവില്‍ ഒരു പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. തെരുവില്‍ സൈനിക വാഹനങ്ങളും ട്രക്കുകളും നേരത്തെ തന്നെ തമ്പടിച്ചിരുന്നു. സൈനികരും OMON എന്നറിയപ്പെടുന്ന കലാപങ്ങള്‍ അടിച്ചമര്‍ത്തുന്ന സേനയും പോലീസ് ഉദ്യോഗസ്ഥരും ആ സമയം ഭൂഗർഭ പാതകളിലും കെട്ടിടങ്ങൾക്കിടയിലും കാത്തിരിക്കുകയായിരുന്നു. ഞാന്‍ ആ സമയം അവിടക്കൂടി വെറുതെ നടന്നു ആ സന്നാഹങ്ങളൊക്കെ കണ്ടു. ഇതിനിടയില്‍ അവിടെ വലിയ ജല പീരങ്കികള്‍ കണ്ട വിവരം എന്‍റെ എഡിറ്റര്‍മാരെ ഞാന്‍ എഴുതി അറിയിക്കുകയും ചെയ്തു. കൃത്യമായി പറഞ്ഞാല്‍ ഒരു മിനുറ്റിനകം തന്നെ യൂണിഫോം ധാരികളായ പോലീസുകാര്‍ എന്‍റെ അടുക്കലെത്തി. അവര്‍ക്ക് എന്‍റെ ബാഗിനുള്ളില്‍ എന്തെന്നു കാണണം എന്നായി. ഞാന്‍ എന്തോ അതില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ സംശയം. അതിനുള്ളില്‍ ഒരു ജാക്കറ്റ് മാത്രമേയുള്ളൂ എന്ന് ഞാന്‍ തുറന്നു കാണിച്ചപ്പോള്‍ അവര്‍ക്ക് ബോധ്യമാവുകയും എന്നെ പോകാന്‍ അനുവദിക്കുകയും ചെയ്തു.

അതിനടുത്തായി ഒരു കൂട്ടം കലാപ വിരുദ്ധ സേനാംഗങ്ങള്‍ ബസ്സില്‍ നിന്നും ഇറങ്ങുന്നവരെയെല്ലാം ബലം പ്രയോഗിച്ചു പോലീസ് വാഹനത്തിലേക്ക് കയറ്റുന്നുണ്ടായിരുന്നു. ഞാന്‍ അതിന്‍റെ കുറച്ചു ഫോട്ടോഗ്രാഫുകള്‍ എന്‍റെ ഫോണില്‍ പകര്‍ത്തുകയും പ്രതിഷേധത്തിനിടയിലെ ആദ്യ അറസ്റ്റ് എന്നു പറഞ്ഞുകൊണ്ടു എന്റെ എഡിറ്റര്‍മാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നെ ഞാന്‍ ഹീറോ സിറ്റി ഒബെലിസ്കിലേക്ക് പോയി. തലേ ദിവസം പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള യഥാര്‍ത്ഥ യുദ്ധം അരങ്ങേറിയത് അവിടെയായിരുന്നു. പ്രക്ഷോഭത്തിന് ശേഷം ഈ സ്ഥലം എങ്ങനെയായിരിക്കും എന്നെനിക്കു കാണണം എന്നുണ്ടായിരുന്നു. പക്ഷേ അങ്ങോട്ടേക്കുള്ള പാതി വഴിയായപ്പോഴേക്കും ഒരു കൂട്ടം പോലീസുകാര്‍ ഒരു മിനി വാനില്‍ എന്‍റെ അടുക്കലേയ്ക്ക് കുതിച്ചെത്തി. അവര്‍ എന്നെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. കുറെ നേരം കഴിഞ്ഞിട്ടാണ് എനിക്ക് മനസ്സിലായത് അവര്‍ അന്വേഷിച്ചു കൊണ്ടിരുന്നത് പ്രക്ഷോഭത്തിന്‍റെ സംഘാടകരെയായിരുന്നു എന്ന്.സുരക്ഷാ സേനയുടെ നീക്കത്തെക്കുറിച്ചും ഏറ്റുമുട്ടലിനെ കുറിച്ചും പ്രതിഷേധക്കാർ ടെലിഗ്രാമിൽ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. അവരില്‍ ഒരാളായിരിക്കും ഞാനും എന്നാണ് അവര്‍ കരുതിയിരുന്നത്. ഞാന്‍ അവരോട് പറഞ്ഞു, "എന്‍റെ ഫോണില്‍ ഞാന്‍ ടെലിഗ്രാം ഉപയോഗിക്കുന്നില്ല, ഞാന്‍ ഉപയോഗിക്കുനത് എസ് എം എസ് മാത്രമാണ്". ഒരു പത്രപ്രവര്‍ത്തകയാണെന്നും എന്‍റെ എഡിറ്റര്‍മാര്‍ക്കാണ് സന്ദേശം അയക്കുന്നതെന്നും ഞാന്‍ അവരോടു പറഞ്ഞു. അവര്‍ എന്‍റെ ഫോണ്‍ കൈക്കലാക്കി, അതിലെ സന്ദേശങ്ങള്‍ വായിച്ചു, എന്നെ പോലീസ് വാഹനത്തിനുള്ളില്‍ പിടിച്ചിരുത്തി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും, ഞാന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ല എന്നും, ഞാന്‍ ഒരു പത്രപ്രവര്‍ത്തകയാണെന്നും ഞാന്‍ അവരോടു പറയുന്നുണ്ടായിരുന്നു. പക്ഷേ അവര്‍ പറഞ്ഞത് ഇതാണ്, "അവിടെ ഇരിക്കൂ, ബോസ് വന്നിട്ട് തീരുമാനിക്കും."

പെട്ടെന്നു തന്നെ
ജയില്‍പ്പുള്ളികളെ കൊണ്ടുപോകുന്നതിനുള്ള ഒരു ചെറിയ വാന്‍ അവിടെയെത്തി. മൂന്ന് കംപാര്‍ട്ട്മെന്റുകളാണ് ആ വണ്ടിക്ക് ഉണ്ടായിരുന്നത്. രണ്ടെണ്ണത്തിന് വാതിലുകള്‍ ഉണ്ടായിരുന്നില്ല. ഒരു ചെറിയ ജാലകം ഉണ്ടായിരുന്നു. അതില്‍ ഒന്നിലേക്ക് അവര്‍ എന്നെ തള്ളിക്കയറ്റി. ഞാന്‍ ആ സമയം എന്‍റെ ഫോണ്‍ വിട്ടു തരണം എന്നപേക്ഷിച്ചു. പോലീസിന്റെ പിടിയിലായി എന്നുള്ള വിവരം എനിക്ക് എന്‍റെ എഡിറ്റര്‍മാരെ അറിയിക്കണമായിരുന്നു.

അപ്പോള്‍ ഒരു പോലീസുകാരന്‍ എന്നോട് പറഞ്ഞു : "നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല!"

"പക്ഷേ ഞാന്‍ അഴികള്‍ക്കു പിന്നിലാണല്ലോ!", ഞാന്‍ മറുപടി പറഞ്ഞു.

അയാള്‍ എന്നോട് മിണ്ടാ
തിരിക്കുവാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം അവര്‍ എന്‍റെ പാസ്പോര്‍ട്ട്‌ പരിശോധിച്ചു. ഞാന്‍ ഒരു റഷ്യന്‍ പൗരനാണെന്ന് അവര്‍ മനസ്സിലാക്കി.

"പിന്നെയെന്തു കുന്തമാണ് നിങ്ങള്‍ ഇവിടെ ചെയ്യുന്നത്..." അവര്‍ എനിക്കു നേരെ ആക്രോശിച്ചു.

"ഞാന്‍ ഒരു ജേര്‍ണലിസ്റ്റാണ്.."
ഞാന്‍ മറുപടി നല്‍കി.

അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരുമായുള്ള എന്‍റെ സംഭാഷണം അവസാനിക്കുന്നത്‌. അങ്ങനെ ഞാന്‍ ആ വാനില്‍
"അറസ്റ്റ് ചെയ്യപ്പെടാത്ത" മറ്റുള്ളവര്‍ ഓരോരുത്തരായി വരുന്നത് വരെ കാത്തിരുന്നു. ഏതാണ്ട് അര മണിക്കൂര്‍ കടന്നു പോയി. എന്‍റെ അടുത്തായി അവർ 62 കാരനായ നിക്കോളായ് അർക്കാഡിവിച്ച് എന്ന ഒരു പെൻഷന്‍കാരനെയാണ് ഇരുത്തിയത്. മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മാര്‍ക്കറ്റിനടുത്ത് വെച്ച് അവര്‍ ഒരു കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പോകുന്നത് അദ്ദേഹം കാണുകയുണ്ടായി. ഞാന്‍ അത് തടയാന്‍ ശ്രമിച്ചു. അതൊരു കുട്ടിയല്ലേ നിങ്ങള്‍ എന്താണീ ചെയ്യുന്നത് എന്ന് ഞാന്‍ അവരോടു ചോദിച്ചു. ആ സമയം ആ കുട്ടി രക്ഷപെട്ടോടുകയും ഞാന്‍ അറസ്റ്റിലാവുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. തന്നെ വാനിലേക്ക് കൊണ്ട് വരുമ്പോള്‍ മര്‍ദിച്ചതായും അയാള്‍ പറഞ്ഞു. ആംബുലന്‍സിന് വേണ്ടി ആവശ്യപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നും നിക്കോളായ് അർക്കാഡിവിച്ച് പറഞ്ഞു.


പതിനാറ് മണിക്കൂർ നരകം

അതിനു ശേഷം ഞങ്ങളെ മറ്റൊരിടത്തേക്കു കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഞങ്ങള്‍ക്ക് ആദ്യം മനസിലായില്ല. പിന്നീടത് മോസ്കോ ഡിസ്ട്രിക്റ്റ്‌ പോലീസ് ഡിപ്പാര്‍ട്ടുമെന്‍റാണെന്ന് തിരിച്ചറിഞ്ഞു. അവിടെ ഞങ്ങള്‍ ചിലവഴിച്ച പതിനാറു മണിക്കൂര്‍ സമയം ഞങ്ങളെ സംബന്ധിച്ചിടത്തോളം നരകം തന്നെയായിരുന്നു.

പത്തിരുപത് മിനുറ്റ് നേരം കഴിഞ്ഞപ്പോള്‍ വാന്‍ നിര്‍ത്തി. ബുള്ളറ്റ് പ്രൂഫ്‌ ജാക്കറ്റും ധരിച്ച് ഒരു കൂട്ടം പട്ടാളക്കാര്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു തല താഴേക്ക് കുനിച്ചുപിടിക്കാന്‍ ആജ്ഞാപിച്ചു. അവരില്‍ ചിലര്‍ വാഹനത്തിനുള്ളിലേക്ക് കയറി ഞങ്ങളുടെ കൈകള്‍ മുതുകിന് പുറകിലേക്ക് ചേര്‍ത്തു പിടിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് നടക്കുന്നതിനു നന്നായി പ്രയാസം അനുഭവപ്പെട്ടു.

എനിക്ക് മുന്‍പേ ഉണ്ടായിരുന്ന ആളുടെ തല കെട്ടിടത്തിന്‍റെ ചുമരിലേക്ക് ചേര്‍ത്ത് അവര്‍ അമര്‍ത്തി പിടിച്ചിരിക്കയായിരുന്നു. അയാള്‍ വേദന കൊണ്ട് നിലവിളിച്ചപ്പോള്‍ അവര്‍ അയാളെ കൂടുതല്‍ മര്‍ദിച്ചു. വാഹനത്തില്‍ നിന്നും പുറത്തേക്കിറക്കുമ്പോഴായിരുന്നു അവര്‍ എന്നെ മര്‍ദിച്ചത്. ഞാന്‍ ആവശ്യത്തിന് താഴേക്ക് കുനിയാതിരുന്നപ്പോള്‍ അവര്‍ എന്‍റെ ശിരസില്‍ പ്രഹരിച്ചു. അതിനു ശേഷം മുഖത്ത് മുട്ടുകാലുകൊണ്ട് തൊഴിക്കുകയും ചെയ്തു.
ഞങ്ങളെ അവര്‍ കെട്ടിടത്തിന്‍റെ നാലാം നിലയിലേക്ക് കൊണ്ടുപോയി. അവിടെ നിലത്തു മുഴുവന്‍ ജീവനുള്ള ഒരു പരവതാനി വിരിച്ചതുപോലെ മനുഷ്യര്‍ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങളോട് അവരുടെ മുകളില്‍ കൂടി നടന്നു പോകാന്‍ അവര്‍ ആവശ്യപ്പെട്ടു. എവിടേക്കാണ് പോകുന്നത് എന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. കാരണം എന്റെ ശിരസ്സ് തറയിലേക്ക് കുനിച്ചു പിടിച്ചിരുന്നു. അവിടെയുണ്ടായിരുന്നവരോടെല്ലാം മുഖം കുനിച്ചുപിടിക്കാന്‍ അവര്‍ അലറി. എവിടേയും കിടക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം രക്തക്കുളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എനിക്കു കിടക്കാനുള്ള സ്ഥലം കിട്ടി. വയര്‍ തറയില്‍ അമര്‍ത്തി മുഖം കുനിച്ചുകൊണ്ട് മാത്രമേ എനിക്ക് കിടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നതിനാല്‍ ആ വൃത്തികെട്ട നിലത്തു നിന്നും എനിക്കെന്‍റെ മുഖം രക്ഷിച്ചു പിടിക്കാന്‍ സാധിച്ചു. എന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മനുഷ്യന്‍ തന്‍റെ തലയൊന്നു തിരിച്ചു പിടിക്കാന്‍ നോക്കിയപ്പോള്‍ ആര്‍മി ബൂട്ട് ധരിച്ച കാലുകൊണ്ട് അയാള്‍ക്ക്
മുഖത്ത്
ചവിട്ടു കിട്ടി.

ഞങ്ങള്‍ക്കു ചുറ്റും ആളുകള്‍ മര്‍ദ്ദിക്കപ്പെട്ടുകൊണ്ടിരുന്നു. എല്ലായിടത്തും പ്രഹരിക്കുന്ന ശബ്ദവും അലർച്ചയും നിലവിളിയും കേള്‍ക്കാമായിരുന്നു. ബന്ധിയാക്കപ്പെട്ടവരില്‍ ചിലരുടെ കാലും, കയ്യും, മുതുകുമെല്ലാം അടികൊണ്ടു ഒടിഞ്ഞിട്ടുണ്ടാകം എന്നെനിക്കു തോന്നി, കാരണം ദേഹമൊന്നനങ്ങുമ്പോള്‍ പോലും വേദന കൊണ്ടുള്ള നിലവിളികള്‍ കേള്‍ക്കാമായിരുന്നു. പുതുതായി ബന്ധിയാക്കപ്പെട്ടവരെ രണ്ടാമതൊരു പാളിയായിട്ടാണ് കിടത്തിയിരുന്നത്. കുറച്ച് സമയത്തിന് ശേഷം ഇത് ഒരു മോശം ആശയമാണെന്ന് അവർക്ക് മനസ്സിലായി പകരം ബെഞ്ചുകൾ കൊണ്ടുവരാൻ ആരോ ഉത്തരവിട്ടു. അവരുടെമേൽ ഇരിക്കാൻ അനുവാദമുള്ളവരിൽ ഞാനും ഉണ്ടായിരുന്നു. പക്ഷേ, തല താഴ്ത്തി കൈകൾ തലയുടെ പിൻഭാഗത്ത് ചേർത്തുപിടിച്ച് മാത്രമേ അവര്‍ എന്നെ ഇരിക്കാൻ എന്നെ അനുവദിച്ചുള്ളു. അപ്പോൾ മാത്രമാണ് ഞങ്ങൾ എവിടെയാണെന്ന് ഞാൻ കണ്ടത്. അത് പോലീസ് സ്റ്റേഷനുള്ളിലെ ഒരു ഹാളായിരുന്നു. നീണ്ട നാളത്തെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ ചുമരിൽ ഉണ്ടായിരുന്നു. ശരിക്കും അതൊരു വിരോധാഭാസമായി എനിക്ക് തോന്നി. ഞങ്ങളെ ഇപ്പോള്‍ മര്‍ദ്ദിക്കുന്ന പോലീസുകാരുടെ പ്രവര്‍ത്തികളും അക്കൂട്ടത്തില്‍ പെടുമോ എന്ന് ഞാൻ ചിന്തിച്ചു. ഞങ്ങള്‍ നീണ്ട പതിനാറു മണിക്കൂറുകള്‍ ചിലവഴിച്ചത് അങ്ങനെയായിരുന്നു.
ബാത്ത്റൂമിലേക്ക് പോകാൻ ആവശ്യപ്പെടാൻ, നിങ്ങൾ കൈ ഉയർത്തണം. ചിലപ്പോള്‍ നിങ്ങളെ കാവൽ നിൽക്കുന്ന ചിലർ ഇതിന് അനുവദിക്കുകയും ആളുകളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മറ്റു ചിലപ്പോള്‍ അവര്‍ പറയും നിങ്ങൾ എവിടെയാണോ കിടക്കുന്നത് അവിടെ തന്നെ സാധിക്കുക എന്ന് !

എന്‍റെ കൈകാലുകള്‍ മരവിക്കുന്നതിനും കഴുത്തു വേദനിക്കാനും തുടങ്ങി. ചിലപ്പോൾ അവർ ഞങ്ങളെ ചുറ്റി നടന്നു. ചില സമയങ്ങളിൽ പുതിയ ഉദ്യോഗസ്ഥർ വന്ന് ഞങ്ങളുടെ എല്ലാ വിവരങ്ങളും ശേഖരിച്ചു കൊണ്ടുപോകും. പുലർച്ചെ രണ്ടുമണിയോടെ പുതിയ തടവുകാരെ കൊണ്ടുവന്നു. ഇവിടെവെച്ചാണ് യഥാർത്ഥ ക്രൂരത ആരംഭിച്ചത്. കർത്താവിന്‍റെ പ്രാർത്ഥന വായിക്കാൻ ഉദ്യോഗസ്ഥർ തടവുകാരെ നിർബന്ധിച്ചു. വിസമ്മതിച്ചവരെ എല്ലാ രീതിയിലും അവര്‍ മര്‍ദിച്ചു . ഞങ്ങൾക്ക് മുകളിലും താഴെയുമുള്ള നിലകളിൽ ആളുകൾ അടികൊണ്ട് നിലവിളിക്കുന്നത് ഞാന്‍ കേട്ടു. ആളുകൾ കോൺക്രീറ്റിലേക്ക് ചവിട്ടിമെതിക്കപ്പെടുക ആയിരുന്നു എന്ന് തോന്നിപ്പോയി.

അതേ സമയം കെട്ടിടത്തിനു താഴെ മറ്റൊരു പോരാട്ടം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പുറത്ത് ഗ്രനേഡുകള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. ജനാലകളും വാതിലുകളും പോലും വിറച്ചു. കടന്നുപോകുന്ന ഓരോ മണിക്കൂറിലും, ഓരോ പുതിയ ബാച്ച് തടവുകാര്‍ വരുമ്പോഴും, ഉദ്യോഗസ്ഥർ കൂടുതല്‍ കോപാകുലരും ക്രൂരവുമായി പെരുമാറി. തെരുവില്‍ നിര്‍ത്താതെ തുടരുന്ന പ്രതിഷേധത്തിൽ അവർ ആശ്ചര്യപ്പെട്ടു. റാലികളെ അടിച്ചമർത്താൻ റിസർവ് ഡിറ്റാച്ച്മെന്‍റുകളെ വിളിക്കുന്നുവെന്ന് അവർ റേഡിയോയിൽ പരസ്പരം സംസാരിക്കുന്നത് ഞാൻ കേട്ടു. ക്രൂരമായി മർദ്ദിക്കപ്പെടുന്നുണ്ടെങ്കിലും ആളുകൾ കൂടുതല്‍ കൂടുതല്‍ തെരുവിലിറങ്ങുന്നുവെന്നും ആളുകൾ അവരെ (പോലീസുകാരെ) ഭയപ്പെടുന്നില്ലെന്നും അവർ ബാരിക്കേഡുകൾ നിർമ്മിക്കുകയും പോലീസുകാരെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരം അവരെ കൂടുതല്‍ പ്രകോപിതരാക്കി. നിങ്ങള്‍ ആര്‍ക്കെതിരെയാണ് ബാരിക്കേഡുകള്‍ നിര്‍മിക്കുന്നത് എന്നും ചോദിച്ചുകൊണ്ടാണ് പോലീസുകര്‍ പ്രക്ഷോഭകര്‍ക്കെതിരെ ആഞ്ഞടിച്ചത്. നിങ്ങള്‍ ഒരു യുദ്ധത്തിന് ഒരുമ്പെടുകയാണോ? ഇതായിരുന്നു പോലീസുകാരുടെ ചോദ്യം.

എന്നെ ഞെട്ടിച്ച മറ്റൊരു കാര്യം ഈ മൂന്നാം മുറകള്‍ ഒക്കെ നടന്നത് രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പിലായിരുന്നു എന്നതാണ്. അവര്‍ അവിടെ തടവിലാക്കപ്പെടുന്നവരുടെ പേരു വിവരങ്ങളും അവരുടെ സ്വകാര്യ വസ്തുക്കളുടെ കണക്കും പരിശോധിക്കുക ആയിരുന്നു. അവരുടെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു പതിനഞ്ച് അല്ലെങ്കില്‍ പതിനാറു വയസ്സ് പ്രായമുള്ള കൗമാരപ്രായക്കാരായ കുട്ടികളെ മര്‍ദ്ദിച്ചിരുന്നത്. അതൊരു സ്ത്രീയെ മര്‍ദ്ദിക്കുന്നത് പോലെ തന്നെയാണ്, പക്ഷേ എന്നിട്ട് പോലും അവര്‍ പ്രതികരിക്കുക ഉണ്ടായില്ല.

അവിടെ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെയായിരുന്നില്ല. ആ ക്രൂരന്‍മാര്‍ക്കിടയിലും നന്മയുള്ളവര്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത് ഒരു ക്യാപ്റ്റൻ ഉണ്ടായിരുന്നു. അദ്ദേഹം പലപ്പോഴായി വെള്ളം അവശ്യമുള്ളവര്‍ക്കും, ടോയിലറ്റില്‍ പോകേണ്ടിയിരുന്നവര്‍ക്കുമൊക്കെ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിനും തന്‍റെ സഹപ്രവര്‍ത്തകര്‍ ചെയ്യുന്ന ക്രൂരതയ്ക്ക് നേരെ കണ്ണടക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു.

ഓരോ പുതിയ ഷിഫ്റ്റ്, ഉദ്യോഗസ്ഥന്‍മാര്‍ വരുമ്പോഴും അവര്‍ ഞങ്ങളോട് ഞങ്ങൾ ആരാണെന്നും ഞങ്ങൾ എവിടെ നിന്നാണെന്നും, ഞങ്ങളെ തടങ്കലിൽ വെച്ചിരിക്കുന്നതിന്‍റെ കാരണം എന്താണ് എന്നും അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷേ എന്‍റെ പാസ്പോര്‍ട്ടില്‍ നിന്നും ഞാന്‍ ഒരു റഷ്യന്‍ ആണെന്ന് അവര്‍ക്ക് മനസ്സിലായതിനു ശേഷം പ്രഹരത്തിന്‍റെ ആക്കം കുറച്ചു കുറഞ്ഞു. ഞങ്ങളില്‍ ഒരാളെ കൊണ്ടുപോലും അവര്‍ ഒരു ഫോണ്‍ കാള്‍ പോലും ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.

അന്ന് രാത്രി എന്‍റെ കൂടെ ഉണ്ടായിരുന്ന ആളുകളില്‍ പലരും അവരുടെ ബന്ധു ജനങ്ങളുമായി സംസാരിക്കാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. രാവിലെ ഏഴെട്ടു മണിയോടെ ബോസ്സ് വന്നു അദ്ദേഹം വീട്ടില്‍ നിന്നല്ല വരുന്നത് എന്ന് കണ്ടാല്‍ തന്നെ മനസ്സിലാകുമായിരുന്നു മറിച്ച് അവര്‍ വന്നിരുന്നത് പ്രക്ഷോഭം ആളിക്കത്തിയിരുന്ന മിന്സ്കിലെ തെരുവുകളില്‍ നിന്നാണ്. അവര്‍ വന്നതും ബന്ധികളുടെ എണ്ണം എടുക്കാന്‍ തുടങ്ങി. രണ്ടു പേരുടെ കുറവുണ്ടെന്ന് വന്നു. അവര്‍ അവരെ അന്വേഷിച്ചുകൊണ്ട് ഓഫീസിന്‍റെ പരിസരം മുഴുവന്‍ നടന്നു പക്ഷേ അവരെ അവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

ഞാന്‍ തറയില്‍ കിടക്കുമ്പോള്‍ എന്‍റെ കണ്‍ കോണില്‍ കൂടി ആരയോ സ്ട്രെച്ചറിൽ കയറ്റി കൊണ്ടുപോകുന്നത് ഞാന്‍ കണ്ടു. അവര്‍ക്ക് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നു പോലും സംശയമായിരുന്നു. അതിനുശേഷം ഞങ്ങളെ എല്ലാവരെയും അവര്‍ ഒന്നാം നിലയിലെ സെല്ലുകളിലേക്ക് മാറ്റി. രണ്ടു പേര്‍ക്കു വേണ്ടി രൂപ കല്പന ചെയ്തിരുന്നവ ആയിരുന്നെങ്കില്‍ കൂടി അതിനുള്ളില്‍ ആ സമയം ഏതാണ്ട് മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. ഈ സമയത്തെല്ലാം തന്നെ ആളുകള്‍ അവരുടെ ഉപദ്രവം ഏറ്റുവാങ്ങുന്നുണ്ടായിരുന്നു.

ഞാന്‍ നിന്നിരുന്ന മുറിയില്‍ ചെറുപ്പക്കാരും പ്രായം ചെന്നവരും ഉണ്ടായിരുന്നു. അവിടെ വച്ച് ഞാൻ നിക്കോളായ് അർക്കാഡിയെവിച്ചിനെ വീണ്ടും കണ്ടു. അദ്ദേഹത്തെ ഞങ്ങളോടൊപ്പം കുറച്ചു സമയം നിര്‍ത്തിയതിനു ശേഷം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞപ്പോഴേക്കും ജയില്‍ മുറിയുടെ ഭിത്തികള്‍ മുഴുവന്‍ ഈര്‍പ്പം കൊണ്ടു മൂടാന്‍ തുടങ്ങി. ചിലര്‍ നിന്നു മടുത്തിട്ട് തറയില്‍ ഇരിക്കാന്‍ തുടങ്ങി. ആവശ്യത്തിനു വായു ശ്വസിക്കാന്‍ കിട്ടാതെ അവരില്‍ പലരും തല കറങ്ങി വീഴാന്‍ തുടങ്ങി. ബാക്കിയുള്ളവര്‍ ആ ഇടുങ്ങിയ മുറിക്കുള്ളിലെ ചൂട് കാരണം ബുദ്ധിമുട്ടുകയായിരുന്നു.

ഞങ്ങള്‍ ഏതാണ്ട് മൂന്ന് നാല് മണിക്കൂര്‍ അങ്ങനെ ചിലവഴിച്ചു. കുറച്ചു നേരത്തിനു ശേഷം മുറിയുടെ വാതിലുകള്‍ തുറന്നു. തല താഴ്ത്തുവാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ കൈകള്‍ പുറകിലേക്ക് വരിഞ്ഞു കെട്ടി ഞങ്ങളെ തറയില്‍ കൂടി വലിച്ചിഴക്കാന്‍ തുടങ്ങി. കുറ്റവാളികളെ കൊണ്ടു പോകുന്ന വാനില്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെയായി എടുത്തെറിഞ്ഞു. ഇനി നിങ്ങളുടെ വീട് ജയില്‍ ആയിരിക്കും അവര്‍ ഉച്ചത്തില്‍ ഞങ്ങളോടായിട്ട് പറഞ്ഞു. ഒന്നിന് മുകളില്‍ ഒന്നായി ആളുകള്‍ കിടക്കുകയായിരുന്ന വാഹനത്തില്‍ താഴെ അകപ്പെട്ടു പോയവര്‍ ശ്വാസം എടുക്കുന്നതിനായി ബുദ്ധിമുട്ടി.

വേദനയുടെ, രക്ത പങ്കിലമായ പാത

വാഹനത്തിനുള്ളില്‍ അവര്‍ ഞങ്ങളെ പല കാരണങ്ങള്‍ പറഞ്ഞ് ഉപദ്രവിച്ചു കൊണ്ടേയിരുന്നു. ചിലരോട് ടാറ്റു ഒട്ടിച്ചതിന്‍റെ പേരില്‍ മറ്റു ചിലരോട് മുടി നീട്ടിവളര്‍ത്തിയതിന്‍റെ പേരില്‍ അങ്ങനെ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ട് അവര്‍ മര്‍ദ്ദിച്ചു കൊണ്ടേയിരുന്നു. വാഹനത്തിന്‍റെ വാതില്‍ക്കല്‍ നിന്നിരുന്ന ആളുകളില്‍ ചിലര്‍ തങ്ങളെ ഉള്ളിലേക്ക് മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്ക് ഫൈബര്‍ ലാത്തി ഉപയോഗിച്ചുള്ള അടിയാണ് കിട്ടിയത്. ഞങ്ങള്‍ കുറേനേരം വാഹനത്തിനുള്ളില്‍ തന്നെ ചിലവഴിച്ചു. അവര്‍ക്ക് ഞങ്ങളെ എന്ത് ചെയ്യണം എന്ന് അറിയാന്‍ വയ്യാത്തത് പോലെ തോന്നി. കാരണം മിക്കവാറും എല്ലാ തടങ്കല്‍ കേന്ദ്രങ്ങളും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പിന്നെയും ശിക്ഷകള്‍ തന്നു കൊണ്ടിരുന്നു. തലക്കു പിന്നില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് മുട്ടുമടക്കി അരക്കെട്ടൂന്നിക്കൊണ്ട് നടക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്നവരെ നിര്‍ദാക്ഷണ്യം ഉപദ്രവിച്ചു. ചിലര്‍ വാഹനത്തിനുള്ളില്‍ തന്നെ മലമൂത്ര വിസർജ്ജനം ചെയ്തു. ഗാര്‍ഡുകള്‍ അവരുടെ നേരംപോക്കിന് വേണ്ടി ഞങ്ങളെ കൊണ്ടു പാട്ടുകള്‍ പാടിച്ചു. ബലാറസിന്‍റെ ദേശീയ ഗാനം പാടിപ്പിക്കുകയും അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പാടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ പിന്നെയും മര്‍ദ്ദിച്ചു. നിങ്ങള്‍ക്ക് ഇപ്പോള്‍ വേദനിക്കുന്നുണ്ടോ? ഉണ്ടെകില്‍ ശരിക്കും ഇനി ജയിലിനുള്ളിലാണ് വേദനിക്കാന്‍ പോകുന്നത് എന്ന് അവര്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തി. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ഇനി നിങ്ങളുടെ ശവം ആയിരിക്കും കാണുന്നത് അവര്‍ പറഞ്ഞു. നിങ്ങളുടെയൊക്കെ നേതാവായ തിഖനോവ്സ്കയ നാടുകടത്തപ്പെട്ടിരിക്കുന്നു അവരിലൊരാള്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ ആ വാഹനത്തിനുള്ളില്‍ ഞങ്ങള്‍ വേദനയോട് കൂടി ചിലവഴിച്ചു.

ഈ സമയം വരില്‍ ചിലരോട് സംസാരിക്കാന്‍ സാധിച്ച എനിക്ക് അവര്‍ സ്പെഷ്യല്‍ റാപിഡ് റെസ്പോണ്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അതിന്‍റെ പേരില്‍ ഞാന്‍ പിന്നെയും അടികൊണ്ടു. ഞാന്‍ അവരോട് എന്നെ തടങ്കില്‍ വെച്ചിരിക്കുന്നത് എന്തിനാണെന്നും മര്‍ദ്ദിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്നും ചോദിച്ചു.

"നിങ്ങള്‍ തെരുവില്‍ തീ കത്തിക്കുന്നതിനു കാത്തിരിക്കുകയാണ് ഞങ്ങള്‍, എങ്കിലേ ഞങ്ങള്‍ക്ക് നിങ്ങളുടെ നേര്‍ക്ക്‌ വെടിയുതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതാണ്‌ ഞങ്ങള്‍ക്കു കിട്ടിയിരിക്കുന്ന ഉത്തരവ്" അവരില്‍ ഒരാള്‍ പറഞ്ഞു.

സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ രാഷ്ട്ര സമുച്ചയം തകരുന്നതിനു കാരണം നിങ്ങളെപ്പോലെയുള്ള കുറെ ആളുകള്‍ ആയിരുന്നു. കാരണം നിങ്ങളെ നിലക്ക് നിര്‍ത്താന്‍ ആരും ഇല്ലാതായിപ്പോയി. നിങ്ങളുടെ നേതാവ് തിഖനോവ്സ്കയ അധികാരത്തില്‍ വരുമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മറ്റൊരു ഉക്രൈന്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ബലാറസിനെ റഷ്യയുടെ ഭാഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല അയാള്‍ പറഞ്ഞു. മര്‍ദ്ദന മുറകള്‍ സഹിക്കാന്‍ കഴിയാതെ ചിലര്‍ ഞങ്ങളെ ഒന്നു വേഗം കൊന്നു തരു എന്ന് യാചിക്കാന്‍ തുടങ്ങി. ഈ നീണ്ട യാതനാപൂര്‍ണമായ യാത്രയില്‍ ഞാന്‍ കണ്ടെത്തിയ മറ്റൊരു കാര്യം ഈ ഉദ്യോഗസ്ഥരില്‍ ചിലര്‍ വെറും ക്രൂരന്‍മാര്‍ മാത്രമായിരുന്നെകില്‍ മറ്റു ചിലര്‍ ആശയപരമായി തങ്ങളുടെ മാതൃ രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുകയാണെന്ന വിശ്വാസം വെച്ചു പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു. അങ്ങനെയുള്ളവരോട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും സാധിക്കുമായിരുന്നുള്ളു.

ഞങ്ങളെ കൊണ്ടു പോകുന്നത് എവിടേക്ക് എന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. ഒരു താത്കാലിക താവളത്തിലേക്കോ, മറ്റൊരു തടങ്കല്‍ പാളയത്തിലേക്കോ ഇനി അതൊന്നുമല്ല ഏതെങ്കിലും കാട്ടിലേക്കോ പോലും ആകാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നു. അതാകുമ്പോള്‍ അവര്‍ക്ക് ഞങ്ങളെ ഇനിയും മര്‍ദ്ദിക്കുകയും വേണമെങ്കില്‍ കൊല്ലുകയും ആകാം. ഞാന്‍ അതിശയോക്തി കലര്‍ത്തി പറയുന്നതല്ല. എന്തും സംഭവിച്ചേക്കാം എന്നു തന്നെയാണ് ഞങ്ങള്‍ ഓരോരുത്തരും കരുതിയത്.

ഞങ്ങള്‍ ഒടുക്കം ലക്ഷ്യ സ്ഥാനത്തെത്തിയപ്പോള്‍ അവിടെ ഏതാണ്ട് ഒന്നു രണ്ട് മണിക്കൂര്‍ വീണ്ടും ഞങ്ങള്‍ നിന്നു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കൂടാതെ ഏഴോളം വാഹനങ്ങള്‍ പിന്നെയും ഞങ്ങള്‍ക്ക് പുറകെ ഉണ്ടായിരുന്നു. ഞങ്ങളെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തിറക്കി ഒരിടനാഴിയിലൂടെ കുറച്ചു ദൂരം നടത്തിച്ചു. ഇവിടെ എത്തിയതിനു ശേഷമാണ് ഞങ്ങളോട് അവര്‍ മനുഷ്യരോടെന്ന പോലെ പെരുമാറിയത്. ടോയിലറ്റില്‍ പോകുന്നതിനായി വെള്ളവും ബക്കറ്റും കൊണ്ടു വന്നു. ഞങ്ങളെ ഇനിയവര്‍ മര്‍ദ്ദിക്കില്ലേ? വെള്ളവും ബക്കറ്റുമായി വന്ന ഒരാളോട് ഞങ്ങളില്‍ ഒരാള്‍ ചോദിച്ചു. ഇല്ല! അയാള്‍ മറുപടി പറഞ്ഞു. നിങ്ങളെ അവര്‍ സെല്ലുകളിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ്. കുറേ സമയത്തിനു ശേഷം ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ സാധിച്ചു. അപ്പോഴാണ് മനസ്സിലാകുന്നത് ഞങ്ങള്‍ക്കിടയില്‍ ഐ റ്റി ഉദ്യോഗസ്ഥന്‍മാരും, മെറ്റല്‍ പണിക്കാരും, കണ്‍സ്ട്രക്ഷന്‍ പണിക്കാരും, മുന്‍പ് ജയിലില്‍ കിടന്നിട്ടുള്ളവരുമൊക്കെ ഉണ്ടായിരുന്നു. അവരിലൊരാള്‍ ഇത് സോദിനോ എന്നുള്ള സ്ഥലത്തെ ഒരു ജയില്‍ ആണെന്ന് ഞങ്ങളോട് പറയുകയുണ്ടായി. അയാള്‍ ഇതിനു മുന്‍പും ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. യൂണിഫോം ധാരിയായ ഒരു ഓഫീസര്‍ എന്‍റെ പേരു വിളിച്ചു. അതിനു ശേഷം എന്നെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോയി.

യൂണിഫോമിലുള്ളയാൾ ബെലാറസ് ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കറക്ഷന്‍സിലെ കേണൽ ഇല്യുഷ്കെവിച്ച് ആയിരുന്നു. ഞാനും മറ്റൊരു റഷ്യക്കാരനും, ഒരു ആർ‌ഐ‌എ നോവോസ്റ്റി ലേഖകനെയും അവിടെ നിന്നും കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ഞങ്ങളെ കൊണ്ടുപോകുക, എവിടേക്കാണ് കൊണ്ട് പോകുക ഇതൊന്നും ഞങ്ങള്‍ക്കറിയില്ല.

അവർ എന്‍റെ സാധനങ്ങൾ എനിക്ക് തിരികെ തന്നു ഞങ്ങൾ ജയിൽ ഗേറ്റിൽ നിന്നും പുറപ്പെട്ടു. ഗേറ്റിനു പുറത്ത് ഒരുപാടു മനുഷ്യര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ബന്ധുക്കൾ, തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്ന ആളുകൾ, മനുഷ്യാവകാശ പ്രവർത്തകർ അങ്ങനെ പലരും. പുറത്തിറങ്ങിയപ്പോള്‍ ഞങ്ങളെ ബെലാറസ് മൈഗ്രേഷൻ സർവീസിൽ നിന്നുള്ള ഒരു സ്ത്രീ വന്നു പരിചയപ്പെട്ടു. അവൾ ഞങ്ങളെ സോഡിനോ നഗരത്തിലേ മൈഗ്രേഷൻ വകുപ്പിലേക്ക് തന്നെ കൊണ്ടുപോയി, അവിടെ അവർ ഞങ്ങളുടെ വിരലടയാളം എടുത്ത് ഞങ്ങളെ റഷ്യയിലേക്ക് നാടു കടത്തുന്നത്തിനുള്ള ഉത്തരവുകൾ നൽകി.

ഇതനുസരിച്ച് ആർ‌ഐ‌എ നോവോസ്റ്റി ലേഖകനും ഞാനും അർദ്ധരാത്രിയോടെ രാജ്യം വിടേണ്ടതായിരുന്നു. അപ്പോള്‍ സമയം രാത്രി 10:30 ആയിക്കഴിഞ്ഞിരുന്നു. ഞാന്‍ നാളെ കോടതിയില്‍ ഒരു വാദത്തിനു ഹാജരാകണമെന്നവര്‍ അറിയിച്ചു. എന്ത് കുറ്റത്തിനാണെന്ന് അവര്‍ വ്യക്തമാക്കിയില്ലെങ്കില്‍ കൂടി 15 ദിവസം മുതൽ അര വർഷം വരെ ശിക്ഷ കിട്ടിയേക്കാവുന്ന കുറ്റമാണെന്നവര്‍ ഓര്‍മപ്പെടുത്തി. അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ക്രിമിനൽ കുറ്റകൃത്യങ്ങളെ സംബന്ധിക്കുന്ന ഒരു രേഖയും എനിക്ക് ലഭിച്ചിരുന്നില്ല.

ബെലാറസിലെ റഷ്യൻ എംബസിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ എത്തി. ഞങ്ങളെ കണ്ടെത്താനായി റഷ്യൻ അംബാസഡർ വ്യക്തിപരമായി ബെലാറസ് ആഭ്യന്തര മന്ത്രിയെ വിളിച്ചിരുന്നു. അയാള്‍ ഞങ്ങളെ ഒരു കാറിൽ കയറ്റി റഷ്യയിലേക്ക് തിരിച്ചു കൊണ്ടുപോയി. ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഞങ്ങള്‍ ബെലാറസ് അതിര്‍ത്തി വിട്ടിരുന്നു. പുലർച്ചെ രണ്ടരയോടെ സ്മോലെൻസ്കിലെത്തി. എനിക്കും എന്‍റെ കൂടെയുണ്ടായിരുന്ന ആളുടെയും കയ്യില്‍ റഷ്യൻ പണമൊന്നും ഇല്ലാത്തതിനാൽ എംബസിയിലെ ഉദ്യോഗസ്ഥനായിരുന്ന കോൺസൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഒരു ഹാംബർഗർ വാങ്ങി തന്നു . ശേഷം അദ്ദേഹം ഞങ്ങളെ ഒരു ഹോട്ടലില്‍ ആക്കിയതിനു ശേഷം തിരകെ വാഹനവുമായി മടങ്ങിപ്പോയി.

(കണ്ടന്‍റ് പാര്‍ട്ണര്‍ - OCCRP)


ഒ സി സി ആര്‍ പി

ഒ സി സി ആര്‍ പി

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്റ്റ്

Next Story

Related Stories