TopTop

ഏതൊരു ഭീകരനേക്കാളും വലിയ ഭീകരനാണ് കൊറോണ - ഡബ്ല്യുഎച്ച്ഒ

ഏതൊരു ഭീകരനേക്കാളും വലിയ ഭീകരനാണ് കൊറോണ - ഡബ്ല്യുഎച്ച്ഒ

ലോകത്തെ ഏതൊരു വലിയ ഭീകരപ്രസ്ഥാനത്തേക്കാളും വലിയ ഭീകരനാണ് ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച നൊവേല്‍ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന (ഡ്ബ്ല്യുഎച്ച്ഒ). ലോകത്തിന് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് എന്ന് ഡബ്ലയുഎച്ച്ഒ വിലയിരുത്തുന്നു. കൊറോണയെ പബ്ലിക്ക് എനിമി നമ്പര്‍ വണ്‍ ആയി കാണണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് ആരോഗ്യസംവിധാനം ഏറ്റവും ദുര്‍ബലമായ 30 രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഗെബ്രിയേസസ് പറഞ്ഞു. ഒരു ഭീകരാക്രമണം ഉണ്ടാക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രശ്‌നങ്ങളേക്കാള്‍ വലുതാണ് കൊറോണ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. ഇത് മനസ്സിലാക്കി പ്രതികരിച്ചില്ലെങ്കില്‍ എന്തെങ്കിലും പാഠം നമ്മള്‍ പഠിക്കുന്നതായി പറയാന്‍ കഴിയില്ല.

ചൈനയില്‍ ഇതുവരെ 42,708 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 1017 പേര്‍ മരിച്ചു. ഫിലിപ്പീന്‍സില്‍ ഒരു മരണം. ലോകത്ത് മറ്റ് 24 രാജ്യങ്ങളിലായി 400നടുത്ത് കേസുകള്‍ - ഇങ്ങനെയാണ് ഇതുവരെയുള്ള കൊറോണ നില. സാമ്പിളുകള്‍ പങ്കുവയ്ക്കാനും മരുന്നുകളുടെ ഗവേഷണം വേഗത്തിലാക്കാനും ഡബ്ല്യുഎച്ച്ഒ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. 18 മാസത്തിനുള്ള കൊറോണ വാക്‌സിന്‍ വികസിപ്പിക്കാനാകുമെന്ന പ്രതിക്ഷയാണ് ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ പ്രകടിപ്പിച്ചത്. ഫ്രാന്‍സില്‍ അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് വൈറസിന്റെ ഭീഷണി കുറക്കുന്നില്ല എന്ന് ഗെബ്രിയേസസ് പറഞ്ഞു.


Next Story

Related Stories