TopTop
Begin typing your search above and press return to search.

ഖമര്‍ ഗുല്‍, മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാനികളെ വെടിവെച്ചുകൊന്ന അഫ്ഗാന്‍ പെണ്‍കുട്ടി

ഖമര്‍ ഗുല്‍, മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാനികളെ വെടിവെച്ചുകൊന്ന അഫ്ഗാന്‍ പെണ്‍കുട്ടി

ഖമര്‍ ഗുല്‍ സാധാരണ പെണ്‍കുട്ടിയായിരുന്നു. താലിബാനികള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് തന്റെ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തുന്നതുവരെ. ഒരു സംഘം തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയപ്പോള്‍ ദുഃഖം അവളെ നിസ്സാഹയാക്കിയില്ല. മറിച്ച് തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ മൂന്ന് പേരെ വീട്ടിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അവള്‍ ഇല്ലാതാക്കി. ഖമര്‍ ഗുല്‍ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്താ താരമാണ്. താലിബാനോട് സായുധമായി ഏറ്റുമുട്ടി പ്രതികാരം ചെയ്ത പെണ്‍കുട്ടിയെന്ന നിലയില്‍

കഴിഞ്ഞ ആഴ്ചയാണ് 40 പേര്‍ അടങ്ങുന്ന താലിബാന്‍ ഭീകരസംഘം അഫ്ഗാനിസ്ഥാനിലെ മധ്യ ഘോര്‍ പ്രവിശ്യയിലെ ജെറിവേ ഗ്രാമത്തില്‍ അതിക്രമിച്ച് കയറിയത് ഇവര്‍ 16 കാരിയായ ഖമര്‍ ഗുല്ലിന്റെ വീട്ടിലും എത്തി. പിതാവിനെ അന്വേഷിച്ചു വന്ന ഭീകരര്‍ വാതിലില്‍ മുട്ടി. ആരാണ് വാതിലില്‍ മുട്ടുന്നതെന്നു നോക്കാന്‍ പോയത് അവളുടെ അമ്മയായിരുന്നു. അവര്‍ ആയുധധാരികളാണെന്ന് കണ്ടപ്പോള്‍ അവള്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. ഉടനെതന്നെ ഭീകരര്‍ അവരെ വെടിവച്ചുകൊന്നു' തുടര്‍ന്ന് അവര്‍ വീടിനുള്ളില്‍ പ്രവേശിച്ച് പിതാവിനയൂം വെടിവെച്ചു കൊല്ലുകയായിരുന്നു.

പിന്നാടാണ് സഹോദരന്‍ ഹബീബുല്ലയോടൊപ്പം ചേര്‍ന്ന് ആക്രമികള്‍ക്കെതിരെ ഖമര്‍ ഗുല്‍ പോരടിച്ചത്. 12 വയസ്സുകാരനാണ് ഹബീബുല്ല. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിലാണ് മൂന്ന് ആക്രമികളെ അവര്‍ ഇല്ലാതാക്കിയതെന്ന്് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് അരീഫ് ആബര്‍ പറഞ്ഞു. ചില ഗ്രാമീണരും സര്‍ക്കാര്‍ അനുകൂല സൈനികരും അവരെ സഹായിക്കാനെത്തി. ബാക്കിയുള്ള ഭീകരര്‍ പിന്തിരിഞ്ഞു. അഫ്ഗാന്‍ അധികൃതര്‍ ഖമര്‍ ഗുലിനെയും അനുജനെ പ്രവിശ്യാ തലസ്ഥാനത്തെ സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയി.

ഖമര്‍ ഗുല്ലിന്റെ കണ്‍മുന്നില്‍ വെച്ചാണ് മാതാപിതാക്കള്‍ വെടിയേറ്റ് മരിച്ചത്. അതിന്റെ ആഘാതം വിട്ടുമാറാന്‍ രണ്ടു ദിവസം എടുത്തുവെന്ന് അരീഫ് ആബര്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ ഖമറിന്റെ ധൈര്യത്തെ പ്രശംസിച്ചു. പ്രസിഡന്റ് അഷ്‌റഫ് ഘാനി കുട്ടികളെ പ്രസിഡന്റ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ഇപ്പോള്‍ ഇരുവരുമാണ് സമൂഹ മാധ്യമങ്ങളിലെ താരങ്ങല്‍ 2001 മുതല്‍ യുഎസ് താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഒരു ലക്ഷം അഫ്ഗാനികളെങ്കിലും ഇത്തരത്തില് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സര്‍ക്കാരിന്റെയോ സുരക്ഷാ സേനയുടെയോ വിവരദാതാക്കളാണെന്ന് സംശയിക്കുന്ന ഗ്രാമീണരെ താലിബാന്‍ പതിവായി കൊന്നു തള്ളാറുണ്ട്.


Next Story

Related Stories