TopTop
Begin typing your search above and press return to search.

അഫ്ഗാനിസ്താനിൽ ഫുട്ബോൾ മത്സരത്തിനിടെ ബോംബ് സ്ഫോടനം - മൂന്ന് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ ഫുട്ബോൾ മത്സരത്തിനിടെ ബോംബ് സ്ഫോടനം - മൂന്ന് പേർ കൊല്ലപ്പെട്ടു

കിഴക്കൻ അഫ്ഗാനിസ്താനിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടെ മോട്ടോർ സൈക്കിൾ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസുമായി സമാധാന കരാർ ഒപ്പിട്ട് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പിന്മാറുന്നതായി താലിബാന്‍ കഴിഞ്ഞദിവസം പഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് സ്ഫോടനം നടന്നത്.

ശനിയാഴ്ച ഒപ്പുവച്ച കരാറിന് മുന്നോടിയായി ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടിയുടെ ഭാഗമായി ഒരാഴ്ച അക്രമങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് താലിബാൻ സമ്മതിച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാറുമായി രാജ്യത്തിന്‍റെ ഭാവിയെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ താലിബാന്‍ തയ്യാറാവുകയാണെങ്കില്‍ വെദേശ സൈന്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുപോകുമെന്ന് യുഎസ് ഉറപ്പു നല്‍കിയിരുന്നു.

നിലവില്‍ തടവിലുള്ള 5000 താലിബാന്‍ തടവുകാരെ വിട്ടയക്കില്ലെന്ന അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രസ്ഥാവായാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിന് തന്റെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇതു തീരുമാനിക്കേണ്ടത് അമേരിക്കയല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. 'ചർച്ചകൾ തുടങ്ങുന്നതിനുമുമ്പ് 5,000 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ അഫ്ഗാൻ സർക്കാർ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന്' ഗനിയുടെ വക്താവ് സെദിക് സെദിഖി പറഞ്ഞു. 'തടവുകാരുടെ കൈമാറ്റം ചര്‍ച്ച തുടങ്ങാന്‍ ആവശ്യമായ സംഗതിയാകരുത്. മറിച്ച്, ചർച്ചകളുടെ ഭാഗമാകണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തടവുകാരെ വിട്ടയക്കാതെ സമാധാന ചർച്ചകൾ നടക്കില്ലെന്ന് താലിബാൻ വക്താവ് പറഞ്ഞു.

യുഎസ്-താലിബാൻ ഇടപാടിനെ വിമർശിക്കുന്നവർ തടവുകാരേ കൈമാറുന്ന വിഷയത്തിൽ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായതായി മുന്നറിയിപ്പ് നൽകിയിരുന്നു. കലാപകാരികളുടെ പിടിയിലായിരിക്കുന്ന 1000 സർക്കാർ സൈനികർക്ക് പകരമായി 5,000 താലിബാൻ തടവുകാരെ മാർച്ച് 10 നകം വിട്ടയക്കുമെന്ന് കരാറിലെ വ്യവസ്ഥയാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.


Next Story

Related Stories