TopTop
Begin typing your search above and press return to search.

ടിക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന കാര്യം പരിശോധിക്കുമെന്ന് യുഎസ്

ടിക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന കാര്യം പരിശോധിക്കുമെന്ന് യുഎസ്

ടിക്ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന കാര്യം പരിശോധിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതികരണമെന്ന നിലയിലാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്. 59 ആപ്ലിക്കേഷനുകള്‍ക്കാണ് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും ജനങ്ങളുടെ സ്വകാര്യതയ്ക്കും ഗുണകരമല്ലെന്ന വിശദീകരണത്തോടെയായിരുന്നു നിരോധനം.

ഗൂഗിളിന്റെയും ആപ്പിളിന്റെയും ഇന്ത്യന്‍ വിപണിയിലെ സ്റ്റോറുകളില്‍ നിന്ന് നിരോധനമുള്ള ആപ്പുകളെ നീക്കം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ യുഎസ്സിലെ തീവ്ര വലത് നേതാക്കള്‍ സമാനമായ നിരോധനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്ററായ ജോണ്‍ കാര്‍നിന്‍ അവരിലൊരാളാണ്. മറ്റൊരു റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്മാനായ റിക്ക് ക്രോഫോര്‍ഡും നിരോധനം ആവശ്യമാണെന്ന നിലപാടുമായി എത്തി.

യുഎസ് സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒബ്രിയേനും ചൈനീസ് ആപ്പുകള്‍ക്കെതിരെ വിമര്‍ശനവുമായി വരികയുണ്ടായി. സ്വന്തം ആവശ്യങ്ങള്‍ക്കായി ടിക്ടോക്കിനെ ചൈന ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 40 ദശലക്ഷത്തിലധികം അമേരിക്കന്‍ ഉപയോക്താക്കളാണ് ടിക്ടോക്കിനുള്ളത്.നിരവധി കുട്ടികളും അവ ഉപയോഗിക്കുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ ടിക്ടോക്ക് നീക്കം ചെയ്യാറാണ് പതിവെന്നും അദ്ദേഹം ആരോപിച്ചു.


Next Story

Related Stories