TopTop
Begin typing your search above and press return to search.

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി കോമയില്‍ നിന്നുണര്‍ന്നു, വെന്റിലേറ്റര്‍ ഒഴിവാക്കി

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി കോമയില്‍ നിന്നുണര്‍ന്നു, വെന്റിലേറ്റര്‍ ഒഴിവാക്കി


റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി കോമയില്‍ നിന്നുണര്‍ന്നതായി ജര്‍മ്മന്‍ ആശുപത്രി. അദ്ദേഹം ചുറ്റുപാടുകളോട് പ്രതികരിച്ചു തുടങ്ങിയതായും അദ്ദേഹത്തെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന
ബര്‍
ലിനിലെ ചാരിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നോവിചോക് എന്ന പേരിലുള്ള വിഷ പദാര്‍ഥം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ്‌ 22 മുതല്‍ ഇദ്ദേഹം ജര്‍മ്മനിയിലെ ആശുപത്രിയി
ല്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം വിമാനയാത്രക്കിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സൈബെരീയയില്‍ ചികിത്സക്ക് വിധേയനാക്കിയ ശേഷം പിന്നീട്
ബര്‍ലി
നിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച പുറത്തു വിട്ട പ്രസ്താവനയില്‍ നവാല്‍നി കോമയില്‍ നിന്നും ഉണര്‍ന്നതായും വെന്‍റിലേഷന്‍റെ സഹായത്തില്‍ നിന്നും സ്വതന്ത്രനായതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹമിപ്പോള്‍ വാക്കുകളോട് പ്രതികരിക്കാന്‍ തുടങ്ങി. വിഷം ഉള്ളില്‍ ചെന്നതിന്‍റെ പ്രശ്നങ്ങള്‍ എന്തൊക്കെ ബാക്കി നില്‍ക്കും എന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല.

ഇതിനിടയില്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് റഷ്യന്‍ അംബാസഡറിനെ വിളിച്ചുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. "നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു രാസായുധം നവാല്‍നിക്ക് മേല്‍ പ്രയോഗിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല. റഷ്യ ഈ വിഷയത്തില്‍ സമ്പൂര്‍ണവും സുതാര്യവുമായ അന്വേഷണം നടത്തേണ്ടതുണ്ട്" ഡൊമിനിക് റാബ് പ്രതികരിച്ചു.

ഈ കഴിഞ്ഞ ആഴ്ച ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മര്‍ക്കല്‍ നവാല്‍നിക്ക് മേല്‍ സോവിയറ്റ് കാലത്ത് ഉപയോഗത്തില്‍ ഉണ്ടായിരുന്ന നോവിചോക് എന്ന വിഷ പദാര്‍ഥം പ്രയോഗിച്ചതിന്‍റെ അസന്നിഗ്ദ്ധമായ തെളിവുകള്‍ ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെ ക്രെമ്ലിന്‍ നിഷേ
ധിച്ചിരുന്നു. ഇതേസമയം പ്രോസിക്യൂട്ടർമാരുടെ അഭ്യർത്ഥന വകവയ്ക്കാതെ ജർമ്മനി അന്വേഷണത്തിന്‍റെ കണ്ടെത്തലുകൾ റഷ്യയുമായി പങ്കിടാൻ വൈകിയതില്‍ റഷ്യൻ ഉദ്യോഗസ്ഥർ ജര്‍മനിയെ കുറ്റപ്പെടുത്തുകയുണ്ടായി.

റഷ്യയുടെ 11 ബില്ല്യന്‍ യുഎസ് ഡോളറിന്‍റെ ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിക്ക് മുകളില്‍ ജര്‍മനി ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസിന്‍റെ പ്രസ്താവനയെ ജര്‍മന്‍ ചാന്‍സലറുടെ പ്രതിനിധി വീണ്ടും ആവര്‍ത്തിച്ചു. ഹെയ്‌കോ മാസ് ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ പ്രതികരണത്തില്‍ നവാല്‍നിയുടെ വിഷയത്തില്‍ മതിയായ ഉത്തരങ്ങള്‍ നല്‍കാത്ത പക്ഷം റഷ്യയുടെ നോർഡ് സ്ട്രീം 2 എന്ന പൈപ്പ്ലൈന്‍ പദ്ധതിക്കായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തേണ്ടതായി വന്നേക്കാം എന്ന് പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലറു
ടെയും അഭിപ്രായം ഇത് തന്നെയാണെന്ന് അവരുടെ പ്രതിനിധി അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ ജർമ്മനിയിലേക്കുള്ള റഷ്യൻ വാതക കയറ്റുമതി ഇരട്ടിയാക്കാനൊരുങ്ങുന്ന നോർഡ് സ്ട്രീം 2 എന്ന പദ്ധതിയുടെ മേല്‍ ജര്‍മനി ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇതിനോടകം 90 ശതമാനം പൂര്‍ത്തിയായിരിക്കുന്ന പദ്ധതിക്ക് ഏല്‍ക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായേക്കാം അത്. വിവാദ പദ്ധതിക്ക് ജർമ്മനി ഉപരോധം ഏർപ്പെടുത്താമെന്നതിന്റെ വ്യക്തമായ സൂചനയാണ് ചാൻസലറുടെ ഓഫീസിൽ നിന്നുള്ള പുതിയ മുന്നറിയിപ്പ്.

പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും യുഎസ് സർക്കാരും ശക്തമായി എതിർക്കുന്ന ഈ പദ്ധതിക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ ജർമ്മൻ സർക്കാറിനുള്ളിൽ നിന്ന് മെർക്കലിന് കടുത്ത സമ്മർദ്ദം നേരിടേണ്ടതായി വന്നിരുന്നു.


Next Story

Related Stories