TopTop
Begin typing your search above and press return to search.

ആമസോണ്‍ ഇനി ഹിറ്റ്‌ലറുടെ ആത്മകഥ വില്‍ക്കില്ല; നാസി പ്രചാരണ പുസ്തകങ്ങള്‍ക്കും നിരോധനം

ആമസോണ്‍ ഇനി ഹിറ്റ്‌ലറുടെ ആത്മകഥ വില്‍ക്കില്ല; നാസി പ്രചാരണ പുസ്തകങ്ങള്‍ക്കും നിരോധനം

ഹോളോകോസ്റ്റ് ചാരിറ്റികളുടെ പതിറ്റാണ്ടുകളായുള്ള പ്രചാരണത്തെത്തുടർന്ന് ഹിറ്റ്‌ലറുടെ മെയിൻ കാംഫും മറ്റ് നാസി പ്രചാരണ പുസ്തകങ്ങളും തങ്ങളുടെ സ്റ്റോറിൽ നിന്ന് വിൽക്കുന്നത് ആമസോൺ നിരോധിച്ചു. ഹിറ്റ്‌ലറുടെ ആത്മകഥാപരമായ ലേഖനങ്ങളും കുട്ടികൾക്കിടയിൽ ആന്റിസെമിറ്റിക് ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപകൽപ്പന ചെയ്ത കുട്ടികളുടെ പുസ്തകങ്ങളും ഉൾപ്പെടെ നിരവധി നാസി പുസ്തകങ്ങൾ വെബ്‌സൈറ്റിലൂടെ വിൽക്കാൻ അനുവദിക്കില്ലെന്ന് പുസ്തക വിൽപ്പനക്കാരെ അടുത്ത ദിവസങ്ങളിൽ ആമസോൺ അറിയിക്കുകയായിരുന്നു.

ആമസോണിൽ മെയിൻ കാംഫിന്റെ സെക്കൻഡ് ഹാൻഡ് പകർപ്പുകൾ വിൽക്കുന്നവരോട് 'മേലിൽ ഇനി ഇത്തരം പുസ്തകങ്ങൾ വിൽക്കാൻ കഴിയില്ല' എന്നാണ് ആമസോൺ അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നത്. വെബ്‌സൈറ്റിന്റെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നവയാണ് അവയെന്ന് ആമസോൺ പറയുന്നു. ലണ്ടൻ ആസ്ഥാനമായുള്ള റാൻഡം ഹൗസ്, ഇന്ത്യയുടെ ജെയ്‌കോ തുടങ്ങിയ മുഖ്യധാരാ പ്രസാധകർ പ്രസിദ്ധീകരിച്ച മെയിൻ കാംഫിന്റെ പതിപ്പുകളെയും നിരോധനം ബാധിക്കും.

പ്രമുഖ ഹോളോകാസ്റ്റ് വിദ്യാഭ്യാസ ചാരിറ്റികളും ജൂത സംഘടനകളും 1990 കളുടെ അവസാനം മുതൽ മെയിൻ കാംഫിന്റെ പകർപ്പുകൾ വിൽക്കരുതെന്ന്‌ ആമസോണിനോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ, പ്രസിദ്ധീകരിക്കുന്നതിനു വിലാക്കില്ലാത്ത പുസ്തകം വിൽക്കുന്നത് എന്തിനു നിരോധിക്കണം എന്നായിരുന്നു ആമസോൺ ഇക്കാലമത്രയും ഉയർത്തിപ്പിടിച്ച നിലപാട്. കൂടാതെ, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും, ഹിറ്റ്ലറുടെ ചിന്താഗതി വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമെല്ലാം ആമസോൺ വാചാലരായിരുന്നു. മിക്ക നാസി പ്രസിദ്ധീകരണങ്ങളും മറ്റ് വെബ്‌സൈറ്റുകളിൽ നിന്ന് സൗജന്യമായി ഡൗണ്ലോഡ് ചെയ്യാൻ കഴിയും.


Next Story

Related Stories