TopTop
Begin typing your search above and press return to search.

കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സ്രവമെടുക്കാം; പരീക്ഷണവുമായി ചൈന

കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സ്രവമെടുക്കാം; പരീക്ഷണവുമായി ചൈന

കോവിഡ് പരിശോധന നടത്താന്‍ മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതിയുമായി ചൈന. വൈറസ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ ആവിഷ്‌ക്കരിക്കുന്ന സാഹചര്യത്തിലാണ് മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതി അവതരിപ്പിച്ചു തുടങ്ങിയത്. കൂടുതല്‍ ഫലപ്രാപ്തിയുള്ള പരിശോധന രീതിയാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.

പരിശോധനയ്ക്കായി മലാശയത്തിലേക്ക് 1-2 ഇഞ്ച് ആഴത്തില്‍ പഞ്ഞിയില്‍ മുക്കിയ ഉപകരണം കടത്തിവിട്ടാണ് സ്രവം ശേഖരിക്കുന്നത്. ഇത് പിന്നീട് വൈറസ് പരിശോധനയ്ക്കായി വിധേയമാക്കും. കോവിഡ് നെഗറ്റീവായ ഒരു വ്യക്തിയില്‍ ഈ രീതിയില്‍ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം മൂക്കില്‍നിന്ന് സ്രവം എടുക്കുന്ന രീതിയേക്കാള്‍ അപകടകരമാണിതെന്ന് പരിശോധനയ്ക്ക് വിധേയരായ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. മലദ്വാരത്തില്‍ മുറിവ് സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ആക്ഷേപം.

ചൈനയിലെ വടക്കന്‍ പ്രദേശങ്ങളിലെയും കോവിഡ് -19 ല്‍ കുതിച്ചുകയറുന്ന ബീജിംഗിലെയും ഉയര്‍ന്ന അപകടസാധ്യതയുള്ള കേസുകള്‍ക്കും ക്വാറന്റീന്‍ കേന്ദ്രങ്ങളിലുമാണ് മലദ്വാര സ്രവ പരിശോധന പ്രധാനമായും നടത്തുന്നത്. എന്നിരുന്നാലും, ബീജിംഗിലെത്തുന്ന ചില അന്താരാഷ്ട്ര യാത്രക്കാരിലും ഈ രീതി പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. വൈറസ് ബാധയുണ്ടെന്ന് കരുതുന്ന ആയിരത്തിലധികം സ്‌കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന ഒരു സംഘം ഈ പരിശോധനയ്ക്ക് വിധേയരായതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൈനീസ് അധികൃതര്‍ നടത്തിയ പഠനത്തില്‍ ശ്വാസകോശ അണുബാധയേക്കാള്‍ മലദ്വാരത്തിലോ മലമൂത്ര വിസര്‍ജ്ജനത്തിലോ വൈറസ് നീണ്ടുനില്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. മൂക്ക് അല്ലെങ്കില്‍ തൊണ്ട പരിശോധനയേക്കാള്‍ മലദ്വാര സ്രവ പരിശോധന കൂടുതല്‍ കൃത്യമാകുമെന്ന് ബീജിംഗ് യു ആന്‍ ഹോസ്പിറ്റലിലെ ശ്വസന, പകര്‍ച്ചവ്യാധികള്‍ക്കുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ലി ടോങ്സെങ് പറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories