TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്, 'രാജ്യം നീങ്ങുന്നത് തെറ്റായ വഴിയില്‍'

അമേരിക്കയില്‍ രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്,

കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിട്ടാലും അത്ഭുതപടേണ്ടതില്ലെന്ന് അമേരിക്കയില്‍ രോഗ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണി ഫൗസി പറഞ്ഞു. അമേരിക്കയില്‍ സ്ഥിതി ഗതികള്‍ മോശമാകുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

' ഇപ്പോള്‍ 40,000 ആളുകള്‍ക്കാണ് ഒരു ദിവസം രോഗ ബാധ ഉണ്ടാകുന്നത്. ഈ നില തുടര്‍ന്നാല്‍ അത് ഒരു ലക്ഷമാകുമെന്നാണ് ആശങ്ക.' അദ്ദേഹം സെനറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. പുതിയ കേസുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അമേരിക്ക തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിന് മുമ്പ് എത്ര പേര്‍ മരിക്കുമെന്ന് പൂര്‍ണമായി വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. 27 ലക്ഷത്തോളം ആളുകൾക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. 1.30 ലക്ഷം പേരാണ് ഇതിനകം മരിച്ചത്. കഴിഞ്ഞയാഴ്ചയും അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 40,000 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയത്. അമേരിക്കയില്‍ കാര്യങ്ങള്‍ ഒരു തരത്തിലും നിയന്ത്രണ വിധേയമല്ലെന്ന് ആന്റണി ഫൗസി പറഞ്ഞു. ജനങ്ങള്‍ വേണ്ട രീതിയില്‍ മുന്‍കരുതല്‍ എടുക്കുന്നില്ല, മാസ്കുുകൾ പോലും ധരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഫൗസി പറഞ്ഞു. ഇത് കൂടുതല്‍ അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.
ലോക്ഡൗണില്‍നിന്ന് പൂര്‍ണമായി പുറത്തുകടക്കുന്നതിന്റെ ഭാഗമായി യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കാൻ തീരുമാനിച്ചു. വിനോദ സഞ്ചാര സീസണ്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇളവുകള്‍ നല്‍കിയവരുടെ ആദ്യ പട്ടികയില്‍നിന്ന് അമേരിക്കയിലേയും ഇന്ത്യയിലേയും പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്.
യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയ പങ്കും അമേരിക്കയില്‍നിന്നുള്ളവരാണ്. എന്നാല്‍ അമേരിക്കയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആ രാജ്യത്തുനിന്നുള്ളവര്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈന യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കുളള നിയന്ത്രണം നീക്കിയാല്‍ തിരിച്ചും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
അമേരിക്കയ്ക്ക് പുറമെ, ഇന്ത്യ ബ്രസില്‍ റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും. ഓരോ രാജ്യത്തെ സ്ഥിതി ഗതികള്‍ക്കനുസരിച്ച് 14 ദിവസം കൂടുമ്പോള്‍ യുറോപ്യന്‍ യൂണിയനകത്ത് പ്രവേശനം അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കുമെന്ന യുറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഖേയേല്‍ പറഞ്ഞു.
ചില മേഖലകള്‍ ഒഴികെ കൊറോണ വ്യാപനം യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്.


Next Story

Related Stories