TopTop
Begin typing your search above and press return to search.

കൊവിഡ് 19: മെഡിക്കൽ ഉപകരങ്ങൾ നിർമ്മിക്കാൻ തയ്യാറായി യുഎസിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ, അടച്ചുപൂട്ടിയ പ്ലാന്റുകൾ തുറക്കും

കൊവിഡ് 19: മെഡിക്കൽ ഉപകരങ്ങൾ നിർമ്മിക്കാൻ തയ്യാറായി യുഎസിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ, അടച്ചുപൂട്ടിയ പ്ലാന്റുകൾ തുറക്കും

ഇടുങ്ങിയ ഓഫീസുകളിൽ ജോലി ചെയ്യേണ്ടിവരുന്ന ബ്ലൂ കോളർ ജീവനക്കാർക്കിടയിൽ കൊറോണ വൈറസ് പടരുമെന്ന ആശങ്കകൾക്കിടയിലാണ് ഡിട്രോയിറ്റിലെ വാഹന നിർമ്മാതാക്കൾ തങ്ങളുടെ വടക്കേ അമേരിക്കൻ പ്ലാന്റുകൾ അടച്ചുപൂട്ടിയത്. എന്നാൽ, കൊറോണ എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളിലും പിടിമുറുക്കിയതോടെ അടിയന്തിരമായി മെഡിക്കൽ വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിനായി അവർ മടങ്ങിയെത്തുകയാണ്. ജനറൽ മോട്ടോഴ്സ്, ഫോർഡ്, ഫിയറ്റ് ക്രിസ്ലർ തുടങ്ങിയ പല പ്രമുഖ കമ്പനികളിലേയും തൊഴിലാളികൾ വേണ്ടിവന്നാൽ സാധ്യമായ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുമെന്നും പ്രഖ്യാഖിപ്പിച്ചുക്കഴിഞ്ഞു.

തൊഴിലാളി സമരം മൂലം ചരിത്രത്തിൽ ആദ്യമായി പ്രവർത്തനം തടസ്സപ്പെട്ട ജനറൽ മോട്ടോഴ്സിലെ ജീവനക്കാർ പോലും രംഗത്തിറങ്ങുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഇപ്പോൾ രാജ്യത്തിന് ഞങ്ങളെ ആവശ്യമുള്ള സമയമാണ്. അതിനാൽ മിക്ക തൊഴിലാളികളും പ്ലാന്റുകളിലേക്ക് മടങ്ങാൻ തയ്യാറാണ്' എന്ന് ജി എമ്മിന്റെ പ്ലാന്റിലെ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് (യു‌എഡബ്ല്യു) കമ്മിറ്റി പ്രതിനിധി ഡി ആൻഡ്രെ ജാക്സൺ പറഞ്ഞു. ഇത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ലാഭം വർധിപ്പിക്കാനുള്ളതല്ല. അതിനാൽ തന്നെ എല്ലാവരും ഈ യജ്ഞവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് സർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് എല്ലാ വാഹന നിർമാതാക്കളും സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നടപ്പാക്കിയ, വ്യാവസായിക ഉൽ‌പാദനം കൂട്ടാൻ പ്രസിഡന്റിന് വിശാലമായ അധികാരങ്ങൾ നൽകുന്നതുമായ നിയമമായ ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് യു.എസിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 'ഈ സാഹചര്യത്തിൽ, ഇത് ഒരു ഓപ്ഷനായി വിലയിരുത്താൻ ഞങ്ങൾ ഒരു ആന്തരിക പഠനം നടത്തുകയാണ്, ഈ പ്രതിസന്ധി ഘട്ടത്തിൽ വെന്റിലേറ്ററുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപാദനത്തിൽ സഹായിക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട്, എന്ന് ജി‌.എം വക്താവ് ജെന്നിൻ ജിനിവൻ പറഞ്ഞു.


Next Story

Related Stories