TopTop
Begin typing your search above and press return to search.

ഉംപുൻ ചുഴലിക്കാറ്റ് - ബംഗ്ലാദേശിൽ ആദ്യ മരണം

ഉംപുൻ ചുഴലിക്കാറ്റ് - ബംഗ്ലാദേശിൽ ആദ്യ മരണം

ഉംപന്‍ ചുഴലിക്കാറ്റ് മൂലമുള്ള ആദ്യ മരണം ബംഗ്‌ളാദേശിലെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങിയാണ് റെഡ് ക്രെസന്റ് വളണ്ടിയര്‍ മരിച്ചത്. റെഡ് ക്രെസൻ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഉംപന്‍ ചുഴലിക്കാറ്റ് വൈകീട്ട് 5.30ന് അതിശക്തമായി എത്തുമെന്നാണ് ബംഗ്‌ളാദേശ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 15 അടി ഉയരത്തില്‍ തിരമാല ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് കിലോമീറ്ററുകളോളം അകത്തേക്ക് വന്നേക്കാം. ചുഴലിക്കാറ്റില്‍ കൂടുതലും മരണങ്ങള്‍ക്ക് കാരണമാകുന്നതും ഇത്തരം ഭീകര തിരമാലകളാണ്.

പശ്ചിമ ബംഗളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയുമുണ്ട്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗതയാണ് ഉംപുന്‍ ചുഴലിക്കാറ്റിന് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിലെ ദിഗയിലും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിലുമായി രണ്ട് കോടിയോളം പേരെ 12000ത്തോളം ഷെല്‍ട്ടറുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒഡീയില്‍ 1999ലുണ്ടായ ചുഴലിക്കാറ്റില്‍ 10000ത്തിലേറെ പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 1991ലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 1,39,000ത്തിലധികം പേരാണ് മരിച്ചത്.


Next Story

Related Stories