TopTop
Begin typing your search above and press return to search.

ജോണ്‍ ലൂയിസിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഒബാമയും ഓപ്ര വിന്‍ഫ്രേയും

ജോണ്‍ ലൂയിസിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഒബാമയും ഓപ്ര വിന്‍ഫ്രേയും

അമേരിക്കൻ പൗരാവകാശപ്രവർത്തകനും യു.എസ്. കോൺഗ്രസ് അംഗവുമായിരുന്ന ജോൺ ലൂയിസിന് ബരാക് ഒബാമയും ഓപ്ര വിൻഫ്രേയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ലൂയിസ്. മാർട്ടിൻ ലൂഥർ കിങ്ങിനൊപ്പം വംശീയതയ്ക്കെതിരേയും പൗരാവകാശങ്ങൾക്കായും ശക്തമായ പോരാട്ടം നയിച്ച ‘ബിഗ് സിക്സ്’ എന്നറിയപ്പെട്ടിരുന്ന പൗരാവകാശ പ്രവർത്തകരിൽ അവസാനത്തെയാളായിരുന്നു അദ്ദേഹം.

പൗരാവകാശ പ്രക്ഷോഭങ്ങൾക്കിടെ പൊലീസി ന്റെ ക്രൂരമായ മർദനത്തിന് പലതവണ ഇരയാകേണ്ടിവന്ന നേതാവാണ്‌ ജോൺ ലൂയിസ്. 1965ൽ അലബാമ ഹൈവേ പൊലീസുകാരുടെ അടിയേറ്റ്‌ ലൂയിസിന്റെ തലയോട്ടി പൊട്ടിയതാണ്‌. അന്ന് 600 പ്രതിഷേധക്കാരെ നയിച്ച് മോണ്ട്ഗോമറി സെൽമയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ അദ്ദേഹം നടത്തിയ മാർച്ച് യുഎസ് മനുഷ്യാവകാശ ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മയാണ്. അർബുദം ബാധിച്ചിട്ടും മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ അവസാനം വരെ അണിനിരന്ന കര്‍മ്മോല്‍സുകനായ പോരാളിയാണ് ലൂയിസ്. ജോർജ് ഫ്ലോയ് ഡിനെ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം അവസാനംവരെ അദ്ദേഹം സമരമുഖത്തുണ്ടായിരുന്നു. അതിനിടയിലാണ് അസുഖം മൂര്‍ച്ചിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

അദ്ദേഹം ഈ രാജ്യത്തെ വളരെയധികം സ്നേഹിച്ചു, അതിനായി ജീവന്‍ പണയംവെച്ച് പോരാടി. രക്തം പൊട്ടിയോലിച്ചിട്ടും പിന്‍വാങ്ങിയില്ല. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി സമർപ്പിക്കപ്പെട്ട ആ ജീവിതം തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും' - ഒബാമ എഴുതി. 'സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ നിങ്ങളുടെ ധൈര്യത്തിന് നന്ദി. നിങ്ങളില്ലാത്ത എന്റെ ജീവിതം സാധ്യമാകുമായിരുന്നില്ല' എന്ന് എപ്പോഴും ലൂയിസിനോട് പറയാറുണ്ടായിരുന്നു എന്നാണ് ഓപ്ര വിൻഫ്രേ ഓര്‍മ്മിച്ചത്.

1940 ഫെബ്രുവരി 21-ന് അലബാമയിലെ പൈക്ക് കൗണ്ടിയിൽ ട്രോയ് പട്ടണത്തിനടുത്ത് ജനിച്ച അദ്ദേഹം 1981-ൽ അറ്റ്‌ലാന്റ സിറ്റി കൗൺസിൽ അംഗമായി. ദീർഘകാലം യു.എസ്. കോൺഗ്രസ് അംഗമായിരുന്നു. ലൂയിസ് ഐതിഹാസികമായ സമരം നയിച്ച എഡ്മണ്ട് പെറ്റസ് പാലത്തിന്റെ പേര് ഇനിമുതല്‍ ജോൺ ലൂയിസ് ബ്രിഡ്ജ് എന്നാക്കി മാറ്റണം എന്നാവശ്യപ്പെട്ടുള്ള പൊതു താല്പര്യ അപേക്ഷയില്‍ ഇതിനകംതന്നെ 400,000 ലധികം പേരാണ് ഒപ്പുവച്ചിരിക്കുന്നത്.


Next Story

Related Stories