TopTop
Begin typing your search above and press return to search.

ലഡാക്ക് അതിർത്തിയിലേയ്ക്ക് ചൈന മാർഷ്യൽ ആർട്സ് വിദഗ്ധരെ അയയ്ക്കുന്നു - ബിബിസി റിപ്പോർട്ട്

ലഡാക്ക് അതിർത്തിയിലേയ്ക്ക് ചൈന മാർഷ്യൽ ആർട്സ് വിദഗ്ധരെ അയയ്ക്കുന്നു - ബിബിസി റിപ്പോർട്ട്

ഇന്ത്യയുമായി സംഘര്‍ഷമുള്ള അതിര്‍ത്തിമേഖലകളില്‍ ചൈന ആയോധനകലകളില്‍ വിദഗ്ധരായവരെ അയക്കുന്നതായി റിപ്പോര്‍ട്ട്. ബിബിസിയുടെ ഗ്ലോബല്‍ പോഡ്കാസ്റ്റിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. നിയന്ത്രണരേഖയില്‍ തോക്കുകളും ബോംബുകളും ഉപയോഗിക്കില്ലെന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ ബിബിസി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. 1996ലും 2005ലും ഇത്തരത്തിലുള്ള ധാരണ ഇരു സൈന്യങ്ങളും പുതുക്കിയിരുന്നു. ഇതുമൂലം കയ്യാങ്കളിയും മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചുമുള്ള ഏറ്റുമുട്ടലുകളാണ് ഇവിടെ നടക്കുന്നത്. ജൂണ്‍ 15ന് ഇതാണ് നടന്നത്. ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന സന്ദേശമാണ് ചൈന നല്‍കുന്നത് എന്ന് ബിബിസി പറയുന്നു. മിലിട്ടറി കമ്മ്യൂണിക്കേഷന്‍സ് വിദഗ്ധര്‍, പര്‍വതാരോഹകര്‍, മൈനിംഗ് വിദഗ്ധർ തുടങ്ങിയവരേയും അയയ്ക്കുന്നു. ബിബിസി ഈസ്റ്റ് ഏഷ്യ എഡിറ്റർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്വാൻ പ്രവിശ്യയിലെ പ്രശസ്തമായ ഫൈറ്റ് സ്കൂളിൽ നിന്നാണ് ഈ മിക്സ്ഡ് മാർഷ്യൽ ആർട്സിന്റെ തുടക്കം.


Next Story

Related Stories