TopTop
Begin typing your search above and press return to search.

ജനസംഖ്യ ഒന്നരക്കോടി മാത്രം, പക്ഷേ 9 ആരോഗ്യമന്ത്രിമാർ; ബെൽജിയം മാതൃക

ജനസംഖ്യ ഒന്നരക്കോടി മാത്രം, പക്ഷേ 9 ആരോഗ്യമന്ത്രിമാർ; ബെൽജിയം മാതൃക

ഒന്നരക്കോടിയോളം ആളുകൾ താമസിക്കുന്ന യൂറോപ്പിലെ ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. ലോകത്ത് എമ്പാടും കൊറോണ വൈറസ് ബാധ പടർന്ന് പിടിച്ചപ്പോൾ ബെൽജിയത്തിലും അതുണ്ടായി. രോഗബാധിതനായ ഒരാൾ മരിക്കുകയും ചെയ്തു. എന്നാൽ ശ്രദ്ധിക്കപെടേണ്ട ഒരു കാര്യമുണ്ട് ബെൽജിയത്തിൽ. ഈ ചെറിയ രാജ്യം ആരോഗ്യ രംഗത്തിന് നൽകുന്ന മുൻഗണനയാണ് അത്. ഇതിന് ഒരു ഉദാഹരണമാണ് ഇവിടത്തെ ആരോഗ്യമന്ത്രിമാരുടെ എണ്ണം. 9 പേരാണ് രാജ്യത്ത് ആരോഗ്യമന്ത്രി സ്ഥാനത്തുള്ളത്.

സർക്കാർ ആരോഗ്യ നയത്തിന്റെ പ്രധാന മുഖമാണ് ഫെഡറൽ ഗവൺമെന്റിന്റെ പൊതുജനാരോഗ്യ മന്ത്രി മാഗി. ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ കൂടിയാണ് അവർ. ഇതിന് പുറമെ ഭാഷാ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങളാക്കി തിരിച്ചും ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കുകയാണ് ബെൽജിയം.

രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്. 59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന ഫ്‌ളെമിഷ് വിഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ. ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം പ്രതിനിധീകരിച്ചും ഒരോ ആരോഗ്യമന്ത്രിമാരുണ്ട് ബെൽജിയത്തിൽ.

വൗട്ടർ ബെക്ക് ആണ് അതിനാൽ ഫ്ലെമിഷ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കു്നന ആരോഗ്യമന്ത്രി, ഫ്രഞ്ച് കമ്മ്യൂണിറ്റിയിൽ പങ്ക് ക്രിസ്റ്റിൻ മോറിയേൽ ആണ് ഈ ചുമതല വഹിക്കുന്നത്. ജർമ്മൻ സംസാരിക്കുന്ന സമൂഹത്തെിന്റെ ആരോഗ്യകാര്യങ്ങളാണ് അന്റോണിയോസ് അന്റോണിയാഡിസിന്റെ ഉത്തരവാദിത്തം.

ഇതിന് പുറമെയാണ് ഫ്രഞ്ച് കമ്മ്യൂണിറ്റിയിൽ തന്നെ കുട്ടികളുടെ മെഡിക്കൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാന്‍ ബെനഡിക്റ്റ് ലിനാർഡിന്റെ (ഇക്കോളോ) മന്ത്രി സ്ഥാനം. വാലറി ഗ്ലാറ്റിനി എന്ന വ്യക്തിയാണ് സർവ്വകലാശാല ആശുപത്രികളുടെയും മെഡിക്കൽ പ്രൊഫഷനുകളിലേക്കുള്ള പ്രവേശനത്തിന്റെയും ഉത്തരവാദിത്തം വഹിക്കുന്നത്.

ഇതിനെല്ലാം പുറമെ ആരോഗ്യ നയത്തെ മൂന്നായി വിഭജിച്ചും ചുമതലകൾ നിർവഹിക്കുന്നു. അലൈൻ മരോൺ (ഇക്കോലോ), എൽക്കെ വാൻ ഡെൻ ബ്രാന്റ് (ഗ്രോൺ) എന്നിവർ ഭിന്നശേഷി വിഭാഗം, ആശുപത്രി നയം, പ്രായമായവർ, മാനസിക പരിചരണം എന്നിവയുടെ ഉത്തരവാദിത്വം വഹിക്കുന്നു. കൂടാതെ അലൈൻ മരോൺ തന്റെ കാബിനറ്റ് സ്റ്റേറ്റ് സെക്രട്ടറി (ജൂനിയർ മിനിസ്റ്റർ) ബാർബറ ട്രാക്റ്റെ (ഇക്കോളോ)യുടെ ഉത്തരവാദിത്തം പ്രതിരോധ പരിചരണമാണ്. പക്ഷേ ഫ്രഞ്ച് സംസാരിക്കുന്നവർക്ക് മാത്രമാണ് ഈ വകുപ്പ് പരിഗണിക്കുന്നത്.


Next Story

Related Stories