TopTop
Begin typing your search above and press return to search.

നാല് പേരെ കൂടെക്കൂട്ടാം, കെട്ടിപ്പിടിക്കരുത്, ചുംബിക്കരുത്; ലോക്ക് ഡൗണ്‍ അസഹനീയമായപ്പോള്‍ 'കൊറോണ ബബിളു'മായി ബെല്‍ജിയം

നാല് പേരെ കൂടെക്കൂട്ടാം, കെട്ടിപ്പിടിക്കരുത്, ചുംബിക്കരുത്; ലോക്ക് ഡൗണ്‍ അസഹനീയമായപ്പോള്‍ കൊറോണ ബബിളുമായി ബെല്‍ജിയം

നാലു പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ഒരു കളി. ആഴ്ചകളായി കൊവിഡ് ലോക്ക് ഡൗണില്‍ കഴിയുന്ന നിങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ തരികയാണ്. ഒരു സ്പെഷ്യല്‍ ഡിന്നര്‍. നാലു പേരെ മാത്രമേ കൂട്ടാവൂ. ഒന്നുകില്‍ നാലുപേര്‍ മാത്രം അടങ്ങിയ കുടുംബം, അല്ലെങ്കില്‍ ഏറ്റവും അടുത്ത നാലു സുഹൃത്തുക്കള്‍. നിങ്ങള്‍ ആരെ കൂടെക്കൂട്ടും?

കോവിഡ് മൂലം ദൈനംദിന ജീവിതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ബെൽജിയൻ സർക്കാർ പൗരന്മാരെ ഇത്തരമൊരു ധര്‍മ്മസങ്കടത്തില്‍ ആക്കിയിരിക്കുകയാണ്. ഞായറാഴ്ച മുതൽ, ബെൽജിയത്തില്‍ താമസിക്കുന്നവര്‍ക്ക് നാല് അതിഥികളെ വരെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കാൻ കഴിയും. അത്തരത്തില്‍ നാലു പേര്‍ വീതം അടങ്ങുന്ന ഒരു സംഘത്തെ 'കൊറോണ ബബിൾ' എന്നാണ് അവര്‍ വിളിക്കുന്നത്. അടുത്ത സുഹൃത്തുക്കളോ, ഏറ്റവും അടുത്ത കുടുംബാംഗങ്ങളോ അല്ലാതെ മറ്റാരും ആ ബബിളില്‍ ഉണ്ടാകാന്‍ പാടില്ല.

ബെൽജിയത്തിന്റെ പ്രധാനമന്ത്രി സോഫി വിൽമാസ് കഴിഞ്ഞ ആഴ്ചയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. സുഹൃത്തുക്കളുമായും കുടുംബവുമായും വീണ്ടും ഒത്തുചേരാനുള്ള ആളുകളുടെ ആഗ്രഹത്തെക്കാൾ സമ്പദ്‌വ്യവസ്ഥയ്ക്ക് മുൻ‌ഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രിക്കെതിരെ ആരോപണമുയരുന്നതിനിടെയാണ് അവര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.'നമ്മൾ സ്നേഹിക്കുന്നവരേ വിട്ടുപിരിഞ്ഞുള്ള ഈ നില്‍പ്പ് ചില സന്ദർഭങ്ങളിലെങ്കിലും അസഹനീയമായിത്തീർന്നിരിക്കുന്നു' എന്ന് വിൽമാസ് പറഞ്ഞു. എന്നാല്‍, സന്ദര്‍ശകര്‍ കെട്ടിപ്പിടിക്കുകയോ ആശംസാ ചുംബനങ്ങള്‍ കൈമാറുകയോ ചെയ്യരുത്. അതിഥികളുമായി കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഒരു വീടുകളിലും കയറി നോക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും, എല്ലാവരും സ്വന്തം ധാര്‍മ്മികതയുടെയും സാമൂഹിക നന്മയുടേയും പേരില്‍ അത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories