TopTop
Begin typing your search above and press return to search.

ആയുധ കച്ചവടമല്ല വേണ്ടത്, യു എസും ഇന്ത്യയും ഒരുമിച്ച് പോരാടേണ്ടത് കാലാവസ്ഥാ മാറ്റത്തിനെതിരെയെന്ന് ബേണി സാൻഡേഴ്സ്

ആയുധ കച്ചവടമല്ല വേണ്ടത്, യു എസും ഇന്ത്യയും ഒരുമിച്ച് പോരാടേണ്ടത് കാലാവസ്ഥാ മാറ്റത്തിനെതിരെയെന്ന് ബേണി സാൻഡേഴ്സ്

ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധ കരാറിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നേതാവും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത എതിരാളിയാകാന്‍ കൂടുതൽ സാധ്യതയുള്ളയാളുമായ ബേണി സാൻഡേഴ്സ്. ഇന്ത്യയുമായി ആയുധ കച്ചവടമല്ല നടത്തേണ്ടത്. മറിച്ച് കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടുകയാണ് വേണ്ടത്. ഭൂമിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യു എസും ഇന്ത്യയും കൈകോര്‍ത്താല്‍ സാധിയ്ക്കും. വായുമലിനീകരണം കുറയ്ക്കാനും പുനരുത്പാദന ഊർജമേഖലയിൽ ഒട്ടേറെ കാര്യങ്ങൾ സംയുക്തമായി ചെയ്യാൻ ഇന്ത്യക്കും യു.എസിനും കഴിയുമെന്നും സാൻഡേഴ്സ് പറഞ്ഞു. 22,000 കോടി രൂപയുടെ ആയുധ കരാറിലാണ് ഇന്ത്യ യു എസുമായുമായി ഏര്‍പ്പെടാന്‍ പോകുന്നത്. അമേരിക്കയുടെ ലോകോത്തരമായ ആയുധങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മികച്ചതാക്കുമെന്ന് ട്രംപ് ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞു. കരാറിന്റെ ഭാഗമായി കരസേനയ്ക്ക് 6 അപ്പാച്ചെ ഹെലികോപ്റ്ററുകളും നാവികസേനയ്ക്ക് 24 എം എച്ച്-റോമിയോ സീ ഹോക്ക് ഹെലികോപ്റ്ററുകളും ഇന്ത്യവാങ്ങും.

സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറികളിൽ നെവാഡയിലും ന്യൂ ഹാംപ്ഷയറിലും സാൻഡേഴ്സ്‌ മികച്ച വിജയം നേടി മുന്‍ വൈസ് പ്രസിഡണ്ട് ജോ ബിഡനേക്കാള്‍ ഏറെ മുന്നിലാണ് സാൻഡേഴ്സ്.


Next Story

Related Stories