TopTop
Begin typing your search above and press return to search.

യുഎസില്‍ കോവിഡ് കൂടുതൽ ബാധിച്ചത് ന്യൂനപക്ഷങ്ങളെ, കറുത്ത വർഗ്ഗക്കാരിലെ മരണ നിരക്ക് വെളുത്ത വർഗ്ഗക്കാരേക്കാൾ മൂന്നിരട്ടി

യുഎസില്‍ കോവിഡ് കൂടുതൽ ബാധിച്ചത് ന്യൂനപക്ഷങ്ങളെ, കറുത്ത വർഗ്ഗക്കാരിലെ മരണ നിരക്ക് വെളുത്ത വർഗ്ഗക്കാരേക്കാൾ മൂന്നിരട്ടി

യുഎസി-ല്‍ കൊറോണ വൈറസ് മഹാമാരിയും ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ന്യൂനപക്ഷങ്ങളെയാണ്. രോഗം മൂലം മരിച്ചവരില്‍ വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ കൂടുതല്‍ ആഫ്രിക്കൻ അമേരിക്കക്കാരാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. എപിഎം റിസർച്ച് ലാബാണ് 'കൊറോണ വൈറസിന്‍റെ നിറം' എന്ന പേരില്‍ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം ആഫ്രിക്കൻ അമേരിക്കക്കാർ ഒരു ലക്ഷത്തിൽ 50.3 എന്ന നിരക്കിൽ മരണപ്പെട്ടു. വെള്ളക്കാരുടെത് 20.7, ലാറ്റിനോകളുടെത് 22.9, ഏഷ്യൻ അമേരിക്കക്കാരുടെത് 22.7 എന്നിങ്ങനെയാണ്. 20,000 ത്തിലധികം ആഫ്രിക്കൻ അമേരിക്കക്കാർ, അതായത് യുഎസിലെ കറുത്ത വര്‍ഗ്ഗക്കാരില്‍ 2,000 ത്തിൽ ഒരാൾ, ഈ രോഗം മൂലം മരിച്ചു.

ഓരോ സംസ്ഥാനങ്ങളിലേയും സ്ഥിതിവിവരക്കണക്കുകൾ കൂടുതൽ ഞെട്ടിക്കുന്നതാണ്. വംശീയ അസമത്വത്തിന്റെ കാര്യത്തിൽ ഏറെ മുന്‍പിലുള്ള കൻസാസില്‍ കറുത്തവർഗ്ഗക്കാര്‍ക്കിടയിലെ മരണ നിരക്ക് വെള്ളക്കാരേക്കാള്‍ ഏഴു മടങ്ങ്‌ കൂടുതലാണ്. 'ഇത് നമ്മുടെ കൗണ്ടി കമ്മീഷണർമാർക്കും നമ്മുടെ സംസ്ഥാനത്തിനും നമ്മുടെ നഗരത്തിലെ ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന വ്യക്തമായ സന്ദേശമാണെന്ന്' കൻസാസ് സംസ്ഥാനത്തിന്‍റെ പ്രതിനിധിയായ ഗെയിൽ ഫിന്നി ഒരു പ്രാദേശിക ടിവി ചാനലിനോട് പറഞ്ഞു.

രാജ്യ തലസ്ഥാനമായ വാഷിംഗ്ടണിൽ, കറുത്തവരും വെള്ളക്കാരും തമ്മിലുള്ള മരണനിരക്കിലെ അസമത്വം ആറ് മടങ്ങും, മിഷിഗൺ, മിസോറി എന്നിവിടങ്ങളിൽ അഞ്ചു മടങ്ങും, രോഗത്തിന്റെ പ്രധാന ഹോട്ട്‌സ്പോട്ടുകളായ ന്യൂയോർക്ക്, ഇല്ലിനോയിസ്, ലൂസിയാന എന്നിവിടങ്ങളില്‍ മൂന്നു മടങ്ങും കൂടുതലായി കാണാം.

പ്രതിസന്ധിയോട് പ്രതികരിക്കുന്നതിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന അയഞ്ഞ സമീപനമാണ് അമേരിക്കയില്‍ സ്ഥിതിഗതികള്‍ ഇത്രയും അവഷലാക്കിയതെന്ന ആരോപണമുണ്ട്. 'അസമത്വം ഡാറ്റയിൽ കൃത്യമായി പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു, എന്നിട്ടും അതെങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ച് ഫെഡറൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ്' അഡ്വാൻസിംഗ് ഹെൽത്ത് ഇക്വിറ്റി സിഇഒ-യും അത്യാഹിത വിഭാഗം സ്പെഷ്യലിസ്റ്റുമായ യുചെ ബ്ലാക്ക്സ്റ്റോക്ക് പറയുന്നത്. ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഭരണകൂടത്തിന് ഇപ്പോഴും യാതൊരു പദ്ധതികളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories