TopTop
Begin typing your search above and press return to search.

പഠനത്തിനായി നല്‍കിയ മനുഷ്യശരീരങ്ങൾ ചീഞ്ഞഴുകി, എലികൾ ഭക്ഷിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഫ്രാന്‍സ്

പഠനത്തിനായി നല്‍കിയ മനുഷ്യശരീരങ്ങൾ ചീഞ്ഞഴുകി, എലികൾ ഭക്ഷിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഫ്രാന്‍സ്

പഠനത്തിനായി സംഭാവന ചെയ്ത മനുഷ്യശരീരങ്ങൾ ചീഞ്ഞഴുകിപ്പോകാനും എലികൾ ഭക്ഷിക്കാനും കാരണമായ സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്ന് ഫ്രാന്‍സ്. കഴിഞ്ഞ നവംബറിൽ എൽ എക്സ്പ്രസ് മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് മൃതദേഹങ്ങളോട് അനാദരവ് കാണിച്ചത് ബോധ്യപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.പാരിസ് ഡെസ്കാർട്ട്സ് സർവകലാശാലയിലെ സെന്റർ ഫോർ ബോഡി ഡൊണേഷൻ (സിഡിസി) യിൽ ഗവേഷണത്തിനായി സംഭാവന നൽകിയ ആയിരക്കണക്കിന് ആളുകളുടെ അവശിഷ്ടങ്ങൾ മോശം അവസ്ഥയിലാണ് കണ്ടെത്തിയതെന്ന് തെളിവുകള്‍ സഹിതം പത്രം പുറത്തുവിട്ടിരുന്നു. നഗ്ന മൃതദേഹങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നായി കൂട്ടിയിട്ടതായും, തലകള്‍ അടക്കമുള്ള ശരീര ഭാഗങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തരത്തിലും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കാന്‍ ഇട്ട തരത്തിലുള്ള 2016-ലെ ഒരു ഫോട്ടോയും അതിന്റെ കൂടെ ഉണ്ട്. അഴുകിക്കൊണ്ടിരിക്കുന്ന ശരീര ഭാഗങ്ങളും, ബിൻ ബാഗുകൾക്കിടയിൽ മാംസക്കഷണങ്ങൾ ഭക്ഷിക്കുന്ന എലികളുമെല്ലാം ക്രൂരമായ കാഴ്ചയായിരുന്നു.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മജിസ്‌ട്രേട്ടിന് ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ അധികാരങ്ങളുണ്ടെന്ന് ആരോപണം ഉന്നയിച്ച കുടുംബങ്ങളുടെ അഭിഭാഷകനായ ഫ്രെഡറിക് പറഞ്ഞു. ഇതുവരെ 80 ഓളം പരാതികൾ നൽകപ്പെട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിടുകയും ഫ്രഞ്ച് സർക്കാർ സംഭാത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories