TopTop
Begin typing your search above and press return to search.

ബോയിംഗ് 737 അപകടങ്ങളില്‍ ബോയിംഗ് കമ്പനിയും ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഉത്തരവാദികള്‍ - ഗുരുതര ആരോപണങ്ങളുമായി യുഎസ് ജനപ്രതിനിധി സഭ

ബോയിംഗ് 737 അപകടങ്ങളില്‍ ബോയിംഗ് കമ്പനിയും ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഉത്തരവാദികള്‍ - ഗുരുതര ആരോപണങ്ങളുമായി യുഎസ് ജനപ്രതിനിധി സഭ

2018ലും 2019ലും ബോയിംഗ് വിമാനങ്ങള്‍ തകര്‍ന്നുവീണ അപകടങ്ങളില്‍ ബോയിംഗ് കമ്പനിയ്ക്കും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎസ് കോണ്‍ഗ്രസ്സിന്‌റെ ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) റിപ്പോര്‍ട്ട്. ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങളാണ് അപകടങ്ങളില്‍പ്പെട്ടത്. ഗവണ്‍മെന്റിന്റെ ഗുരുതരമായ അലംഭാവവും രൂപകല്‍പ്പനയിലെ വീഴ്ചകളും ആവശ്യമായ നടപടികളില്ലാത്തതും ഭീകരമായി ചേര്‍ന്നുനില്‍ക്കുന്നു ഈ അപകടങ്ങളിലെന്ന് ജനപ്രതിനിധി സഭ വിലയിരുത്തി.

2018ലേയും 2019ലേയും അപകടങ്ങളില്‍ 346 പേരാണ് മരിച്ചത്. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഹൗസ് കമ്മിറ്റി, ബോയിംഗ് അപകടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സുരക്ഷ ഉറപ്പാക്കാതെ വിമാനങ്ങള്‍ നിര്‍മ്മിച്ചതിലും അനുമതി നല്‍കിയതിലും ബോയിംഗ് കമ്പനിക്കും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) കൂട്ടുത്തരവാദിത്വമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. THE DESIGN, DEVELOPMENT & CERTIFICATION OF THE BOEING 737 MAX എന്ന പേരിലാണ് റിപ്പോർട്ട്.



റിപ്പോർട്ടിന്റ പൂർണരൂപം വായിക്കാം - പിഡിഎഫ് കാണുക:



Next Story

Related Stories