TopTop
Begin typing your search above and press return to search.

എത്ര കുട്ടികളുണ്ട്? ചോദ്യത്തിന് മറുപടി പറയാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണ്‍

എത്ര കുട്ടികളുണ്ട്? ചോദ്യത്തിന് മറുപടി പറയാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണ്‍

എത്ര കുട്ടികളുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടീഷ് റേഡിയോ എല്‍ബിസിയുടെ പരിപാടിയിലാണ് സംഭവം. പരിപാടിയിലേയ്ക്ക് ഫോണ്‍ ചെയ്ത റൂത്ത് എന്നയാള്‍ ജോണ്‍സണോട് ക്രുദ്ധനായി സംസാരിക്കുകയായിരുന്നു. ഡിസംബര്‍ 12ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ബോറിസ് ജോണ്‍സണെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും തിരിച്ചടിയായിരിക്കുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മ മാത്രമുള്ള കുട്ടികള്‍ വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരും അക്രമികളുമായി മാറുന്നതായി ബോറിസ് ജോണ്‍സണ്‍ 1995ല്‍ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് ജോണ്‍സണെ തന്നെ വേട്ടയാടുന്ന നിലയാണ് ഇപ്പോളുണ്ടായിരിക്കുന്നത്. നിങ്ങളുടെ കുടുംബത്തെപ്പറ്റി നിങ്ങള്‍ ഒന്നും പറയാതിരിക്കുമ്പോള്‍ സിംഗിള്‍ മദേഴ്‌സിനെക്കുറിച്ച് നിങ്ങള്‍ പറയുന്നതിലും വിമര്‍ശിക്കുന്നതിലും എന്തര്‍ത്ഥം എന്ന് റൂത്ത് ചോദിച്ചിരുന്നു.

രണ്ട് തവണ വിവാഹിതനായിട്ടുള്ള ബോറിസ് ജോണ്‍സണ് ഒടുവിലത്തെ ഭാര്യയില്‍ രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. 2018ലാണ് ഇവരുമായുള്ള ബന്ധം പിരിഞ്ഞത്.


Next Story

Related Stories