TopTop
Begin typing your search above and press return to search.

ഗുജറാത്തിലെ കുടുംബത്തെ കാണാനെത്തി, ലോക്ക് ഡൗണില്‍ കുടുങ്ങി; കൊറോണ പടര്‍ത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് പൗരനായ മുസ്ളിം യുവാവിനെ ജയിലിലടച്ചു

ഗുജറാത്തിലെ കുടുംബത്തെ കാണാനെത്തി, ലോക്ക് ഡൗണില്‍ കുടുങ്ങി; കൊറോണ പടര്‍ത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് പൗരനായ മുസ്ളിം യുവാവിനെ ജയിലിലടച്ചു

രാജ്യത്തെ കർശനമായ കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒരു ബ്രിട്ടീഷ് പൌരനെ ഇന്ത്യ തടവിലാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. . 29 കാരനായ സൊഹൈൽ ഹ്യൂസ് ഗുജറാത്തിലുള്ള കുടുംബത്തെ കാണാനും അവധിക്കാലം ആഘോഷിക്കാനും വന്നതായിരുന്നു. പള്ളികളിൽ തീർത്ഥാടനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ മാസമാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച കുടുംബം അദ്ദേഹത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിക്കുന്നു.

പെട്ടെന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാല്‍ ഭോപ്പാലിലെ ഒരു പള്ളിയിൽ അഭയം തേടാൻ സൊഹൈൽ നിർബന്ധിതനായതാണെന്ന് അദ്ദേഹത്തിന്‍റെ സഹോദരി ആതിക പറഞ്ഞു. അവളുടെ സഹോദരനോടൊപ്പം ഡസന്‍ കണക്കിന് ആളുകളെ ഒരു മാസത്തിലേറെയായി ഒരു ഹോസ്റ്റലില്‍ ക്വാറന്‍റൈനില്‍ ആക്കിയിരിക്കുകയാണെന്നും അവരുടെ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. ക്വാറന്‍റൈനില്‍ ഇരിക്കെ നിരവധിതവണ കോവിഡ് -19 പരിശോധന നടത്തിയിട്ടുണ്ടെങ്കിലും അത് എല്ലായ്പ്പോഴും നെഗറ്റീവ് ആയിരുന്നു.എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തലാക്കുന്നതിനു മുന്‍പ് ഇന്ത്യൻ സർക്കാർ പൊതുജനങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്ക് പോകാൻ നാല് മണിക്കൂർ സമയം നൽകി. എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ വിദേശികൾ എങ്ങോട്ടു പോകുമെന്ന് ആതിക ചോദിക്കുന്നു. അതേ സമയം സമാനമായ സാഹചര്യത്തില്‍ യോഗ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന മറ്റ് നിരവധി ആളുകൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും അവരുടെ കുടുംബങ്ങളിലേക്കും പ്രിയപ്പെട്ടവരിലേക്കും മടങ്ങാനും സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നും അവര്‍ പറയുന്നു.കൊറോണ വൈറസ് പടര്‍ത്തിയെന്നും വിസ ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ച് സൊഹൈൽ ഹ്യൂസിനെ വ്യാഴാഴ്ച ഭോപ്പാലിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ മധ്യപ്രദേശിലെ പഴയ സെൻട്രൽ ജയിലിലാണ്. ഇനി കോടതി കേസ് എന്നാണ് പരിഗണിക്കുകയെന്ന് വ്യക്തമല്ല. രാജ്യത്ത് അടുത്തിടെ വര്‍ദ്ധിച്ച മുസ്‌ലിം വിരുദ്ധ വികാരത്തിന്‍റെ ഇരയാണ് സൊഹൈൽ ഹ്യൂസ് എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.


Next Story

Related Stories