TopTop
Begin typing your search above and press return to search.

'ആദ്യം ജനങ്ങളെ ജയിലുകളിലെത്തിച്ചു. പിന്നെ മരണത്തിലേക്കും'; കംബോഡിയിൽ പതിനായിരങ്ങളെ കൊലപ്പെടുത്തിയ 'കോമ്രേഡ് ഡോയിക്' തടവറയിൽ മരിച്ചു

ആദ്യം ജനങ്ങളെ ജയിലുകളിലെത്തിച്ചു. പിന്നെ മരണത്തിലേക്കും; കംബോഡിയിൽ പതിനായിരങ്ങളെ കൊലപ്പെടുത്തിയ കോമ്രേഡ് ഡോയിക് തടവറയിൽ മരിച്ചു

കംബോഡിയയിലെ ഖമര്‍ റൂഷ് ഭരണകാലത്ത് എതിരാളികളെ നിഷ്‌കരുണം കൊലപ്പെടുത്തി ഭീകരത പടര്‍ത്തിയ കോമ്രേഡ് ഡോയിക് എന്ന പേരില്‍ അറിയപ്പെടുന്ന കൈക് ഗ്യൂക്ക് ഈവ് മരിച്ചു.

യുഎൻ കോടതി ശിക്ഷ വിധിച്ചതിന് ശേഷം ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു അദ്ദേഹം.

1970 കളുടെ അവസാനത്തിൽ ആയിരക്കണക്കിന് ആളുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധമായ ടുവോൾ സ്ലെങ് ജയിലിന്റെ നിയന്ത്രണം ഇദ്ദേഹത്തിനായിരുന്നു. 1975 മുതൽ 1979 വരെ കമ്പോഡിയയെ നിയന്ത്രിച്ച മാവോയിസ്റ്റ് ഭരണകൂടമായ ഖമര്‍ റൂഷിനു കീഴിൽ 20 ലക്ഷത്തോളം ആളുകൾ മരിച്ചുവെന്നാണ് കരുതുന്നത്.കുറേ വർഷങ്ങളായി രോഗിയായിരുന്ന 77 കാരനായ അദ്ദേഹം ബുധനാഴ്ച പുലർച്ചെ മരിച്ചുവെന്നാണ് അറിയിപ്പ്.

ഖമര്‍ റൂജ് ഭരണകാലത്തെ ഏറ്റവും കുപ്രസിദ്ധമായ പീഡന കേന്ദ്രമായ ടുവോൾ സ്ലെംഗ് എന്നറിയപ്പെടുന്ന എസ് -21 എന്ന തടവു കേന്ദ്രമായിരുന്നു കോമ്രേഡ് ഡോയിക് നടത്തിയിരുന്നത്. ഭരണകൂടത്തിന്‍റെ ശത്രുക്കളായി കണക്കാക്കപ്പെട്ടിരുന്ന 15,000 ത്തോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ ജയിലിൽ കൂടി മരണത്തിലേക്ക് കടന്നുപോയതായാണ് കരുതുന്നത്. അവരിൽ ഭൂരിഭാഗവും പീഡിപ്പിക്കപ്പെടുകയും, ഖമര്‍ റൂജിനെതിരായ കുറ്റകൃത്യങ്ങൾ ഏറ്റുപറയാൻ നിർബന്ധിതരാവുകയും തലസ്ഥാനമായ നോം പെന്നിനു പുറത്തുള്ള കൊലപാതക കേന്ദ്രങ്ങളിൽ വെച്ചു വധിക്കപ്പെടുകയും ചെയ്തു.1975-1979 കാലഘട്ടത്തിൽ അധികാരത്തിലിരുന്ന ഖമര്‍ റൂജ് ഏകദേശം 20 ദശലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു. പോൾ പോട്ടിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഭരണകൂടം കമ്പോഡിയയെ സർവാധിപത്യത്തിലേക്ക് മാറ്റി. നഗരങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹ കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻ അവര്‍ നിർബന്ധിച്ചു. 1979 ൽ വിയറ്റ്നാമീസ് സൈന്യം ഭരണകൂടത്തെ പുറത്താക്കിയെങ്കിലും ഖമര്‍ റൂജ് നേതാക്കൾ രക്ഷപ്പെട്ട് വിദൂര അതിർത്തി പ്രദേശങ്ങളില്‍ ഒളിച്ചിരുന്നു. അവശേഷിക്കുന്ന നേതാക്കളെ വിചാരണ ചെയ്യാൻ ഒരു ട്രൈബ്യൂണൽ സ്ഥാപിക്കാൻ യുഎൻ സഹായിച്ചു, അത് 2009 ൽ പ്രവർത്തനം ആരംഭിച്ചു. കോമ്രേഡ് ഡച്ച്, ഭരണകൂടത്തിന്‍റെ രാഷ്ട്രത്തലവൻ ഖിയു സമ്പാൻ, പോൾ പോട്ടിന്‍റെ രണ്ടാം കമാൻഡർ ന്യൂവാൻ ചിയ എന്നീ മൂന്നുപേര്‍ മാത്രമേ ട്രൈബ്യൂണലിന്‍റെ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നുള്ളു.

1940കളുടെ തുടക്കത്തിലായിരുന്നു കോമ്രേഡ് ഡോയികിന്റെ ജനനം. അദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ അധികാരികളുമായി സംഘട്ടനങ്ങളിലേക്ക് നയിച്ചു. വിയറ്റ്നാം യുദ്ധം അയൽരാജ്യമായ കംബോഡിയയിലേക്ക് വ്യാപിക്കുമെന്നായപ്പോള്‍ ഡച്ച് ഖമർ റൂജ് നേതാവ് പോൾ പോട്ടിന്‍റെ കീഴിൽ കമ്മ്യൂണിസ്റ്റ് വിമതരോടൊപ്പം ചേർന്നു. 1975 ൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത ശേഷം അദ്ദേഹം ടുവോൾ സ്ലെങ്ങിന്റെ ഡയറക്ടറായി. 1979 ൽ ഒരു വിയറ്റ്നാമീസ് അധിനിവേശം ഖമര്‍ റൂജിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയപ്പോള്‍, പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾക്കൊപ്പം തായ് അതിർത്തിക്കടുത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് അദ്ദേഹം ഓടിപ്പോയി. അവിടെ വ്യാജമായ ഒരു പേരിൽ ജീവിച്ചിരുന്ന അദ്ദേഹത്തെ 1999 ൽ ഒരു പത്രപ്രവർത്തകൻ തിരിച്ചറിഞ്ഞു. തുടർന്നുള്ള അഭിമുഖങ്ങളിൽ, തുവോൾ സ്ലെങ്ങിലെ അതിക്രമങ്ങൾ അദ്ദേഹം സമ്മതിച്ചെങ്കിലും ഖമര്‍ റൂജിന്റെ കേന്ദ്ര സമിതിയിൽ നിന്നാണ് അതിനുള്ള ഉത്തരവുകൾ വന്നതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവർ മരിക്കണം. അത് ഞങ്ങളുടെ പാർട്ടിയുടെ തീരുമാനമായിരുന്നു, അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യാനും പിടിയിലായവരുടെ കുറ്റസമ്മതം പാർട്ടിയുടെ കേന്ദ്രകമ്മിറ്റിക്ക് നൽകാനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. പത്തുവർഷത്തിനുശേഷം,യുഎൻ പിന്തുണയുള്ളട്രൈബ്യൂണലിനെ അഭിമുഖീകരിച്ച അദ്ദേഹം സ്വയം ഖേദം പ്രകടിപ്പിക്കുകയും ഇരകളുടെബന്ധുക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു. വിചാരണയുടെ അവസാന ദിവസങ്ങളിൽ, ഖമര്‍ റൂജ് ശ്രേണിയിലെ മുതിർന്ന അംഗമായിരുന്നില്ലെന്ന് പറഞ്ഞ് തന്നെ മോചിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അദ്ദേഹത്തിന്‍റെ മാപ്പു പറച്ചിലുകളെ പരിഹസിക്കുന്നത്തിനു തുല്യമാണെന്ന് ഇരകളുടെ ബന്ധുക്കൾ അഭിപ്രായപ്പെട്ടു.


Next Story

Related Stories