TopTop
Begin typing your search above and press return to search.

കറുത്ത മാസ്കണിഞ്ഞ് മുട്ടുകുത്തി ജസ്റ്റിന്‍ ട്രൂഡോ, ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാര്‍ഢ്യം; പക്ഷേ വംശീയ വിരുദ്ധ അക്രമങ്ങളോട് കാനഡയുടെ നിലപാട്?

കറുത്ത മാസ്കണിഞ്ഞ് മുട്ടുകുത്തി ജസ്റ്റിന്‍ ട്രൂഡോ, ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാര്‍ഢ്യം; പക്ഷേ വംശീയ വിരുദ്ധ അക്രമങ്ങളോട് കാനഡയുടെ നിലപാട്?

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കാനഡയില്‍ നടന്ന വംശീയ വിരുദ്ധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. കറുത്ത മാസ്ക് ധരിച്ച് അംഗരക്ഷകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ പോലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം അക്രമങ്ങളെ അമര്‍ച്ചചെയ്യാന്‍ എന്തു പദ്ധതിയാണ് കനേഡിയന്‍ സര്‍ക്കാറിനുള്ളത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

പ്രതിഷേധക്കാരുടെ നടുവില്‍ മുട്ടിലിരുന്നാണ് ട്രൂഡോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഈ നടപടി വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, ചില കോണുകളില്‍ നിന്നെങ്കിലും ശക്തമായ വിമര്‍ശനവും ഉയര്‍ന്നു. ‘ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളിൽ എനിക്ക് താൽപ്പര്യമില്ല, പ്രത്യേകിച്ച് ഈയൊരു സാഹചര്യത്തില്‍’ എന്നാണ് ടൊറന്റോ ആസ്ഥാനമായുള്ള എഴുത്തുകാരൻ ആൻഡ്രേ ഡൊമിസ് പറഞ്ഞത്.

എന്നാല്‍, ഇതാദ്യമായല്ല ട്രൂഡോ ഇത്തരം പ്രതിഷേധ റാലികളില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹം മോൺ‌ട്രിയലിൽ നടന്ന കാലാവസ്ഥാ റാലിയിലും പങ്കെടുത്തിരുന്നു. എന്നാല്‍ കാലാവസ്ഥാ പ്രവര്‍ത്തകര്‍ ഏറെ വിമര്‍ശിക്കുന്ന പൈപ്പ്ലൈൻ വിപുലീകരണ പദ്ധതിക്ക് മുന്‍കൈ എടുക്കുന്നതും അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഐക്യദാര്‍ഢ്യങ്ങളെല്ലാം വെറും പ്രകടനം മാത്രമാണെന്ന് ചിലര്‍ പറയുന്നത്.

കാനഡയിലെ പൊലീസിംഗ് സംവിധാനങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കുന്ന ആളാണ്‌ ട്രൂഡോ. ചാന്റൽ മൂർ എന്ന 26 കാരിയായ തട്ദീശീയ യുവതിയെ പോലീസ് വെടിവച്ച് കൊന്നതടക്കമുള്ള സംഭവങ്ങള്‍ അദ്ദേഹത്തിനു മുന്നിലുണ്ട്. ‘നിയമപാലകരെ കാണുമ്പോൾ ഒരുപാട് കനേഡിയൻ‌മാർ‌ക്ക് ഭയവും ഉത്കണ്ഠയും തോന്നുന്നുണ്ടെന്ന്’ അദ്ദേഹംതന്നെ പറഞ്ഞിരുന്നു. എന്നാല്‍ അതവസാനിപ്പിക്കാന്‍ എന്തു പദ്ധതിയാണ് സര്‍ക്കാറിന്‍റെ പക്കലുള്ളത്‌?, കാനഡയിലെ പോലീസ് ഉദ്യോഗസ്ഥർ വംശീയവാദികളാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയില്ല.


Next Story

Related Stories