TopTop
Begin typing your search above and press return to search.

'മടങ്ങി വരിക, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക', അമേരിക്കയിലെ ചൈനീസ് പൗരന്മാരെ ചൈന വേട്ടയാടുന്നതായി എഫ് ബി ഐ

മടങ്ങി വരിക, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക, അമേരിക്കയിലെ ചൈനീസ് പൗരന്മാരെ ചൈന വേട്ടയാടുന്നതായി എഫ് ബി ഐ

ഓപ്പറേഷൻ ഫോക്സ് ഹണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ പ്രവാസികൾക്കെതിരായ ആഗോള പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ഏജന്റുമാർ യുഎസിൽ താമസിക്കുന്ന നൂറുകണക്കിന് ചൈനീസ് പൗരന്മാരെ പിന്തുടരുന്നുണ്ടെന്ന് എഫ്ബിഐ. ബീജിംഗിന്റെ കൌണ്ടര്‍-ഇന്റലിജൻസ് പ്രവർത്തനങ്ങള്‍ രാജ്യത്തിന്റെ വിവരങ്ങൾക്കും ബൌദ്ധിക സ്വത്തിനും സാമ്പത്തിക ചൈതന്യത്തിനും ഭീഷണിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റെ പറഞ്ഞു.

വിദേശത്ത് നിന്ന് പലായനം ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ബിസിനസ് എക്സിക്യൂട്ടീവുകളെയും പിന്തുടരാനായി ആറ് വർഷം മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആണ് ഫോക്സ് ഹണ്ട് ആരംഭിച്ചത്. പ്രവാസികൾക്കിടയിലെ വിയോജിപ്പുകൾ അടിച്ചമർത്തുകയാണ് ഇപ്പോൾ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എഫ്ബിഐ ഡയറക്ടര്‍ റെ പറഞ്ഞു. 'ഫോക്സ് ഹണ്ടിനെ ഒരുതരം അന്താരാഷ്ട്ര അഴിമതി വിരുദ്ധ പ്രചാരണമായാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതല്ല ശരി. ലോകമെമ്പാടുമുള്ള ചൈനീസ് പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതിനും, ചൈനയ്ക്ക് പുറത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടുമുള്ള ഒരു ശ്രമമാണ് ഫോക്സ് ഹണ്ട്' എന്ന് അദ്ദേഹം പറയുന്നു. ചൈനയുടെ വിപുലമായ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാൻ ശ്രമിക്കുന്ന രാഷ്ട്രീയ എതിരാളികൾ, വിമതർ, വിമർശകർ എന്നിവരെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നൂറുകണക്കിന് ഫോക്സ് ഹണ്ട് ഇരകൾ അമേരിക്കയിൽ നില്‍ക്കുമ്പോള്‍തന്നെയാണ് ഭീഷണി നേരിടുന്നത്. അതില്‍ പലരും അമേരിക്കൻ പൗരന്മാരോ ഗ്രീൻ കാർഡ് ഉടമകളോ ആണ്. ചൈനയിലേക്ക് മടങ്ങാൻ ചൈനീസ് സർക്കാർ അവരെ നിർബന്ധിക്കാൻ ആഗ്രഹിക്കുന്നു, അത് നടപ്പാക്കാനുള്ള ചൈനയുടെ തന്ത്രങ്ങളും ഞെട്ടിക്കുന്നതാണ്. അവര്‍ ഉദ്ദേശിച്ച ഒരു ഫോക്സ് ഹണ്ട് നടക്കാതെ പോയാല്‍ യുഎസിലെ ടാർഗറ്റിന്റെ കുടുംബത്തെ സന്ദർശിക്കാൻ ചൈനീസ് സർക്കാർ ഒരു ദൂതനെ അയക്കും. അവരോടു പറയുന്ന കാര്യം ഇതാണ് - 'നിങ്ങള്‍ക്കു മുന്‍പില്‍ രണ്ട് ഓപ്ഷനുകളുണ്ട്, ഒന്നുകില്‍ ഉടൻ ചൈനയിലേക്ക് മടങ്ങി വരിക, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക'. - എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ പറഞ്ഞു.


Next Story

Related Stories