TopTop
Begin typing your search above and press return to search.

യുഎസ് നിയമപ്രകാരം ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ല, പിന്നെയെന്തിന് ബൈഡനെ അഭിനന്ദിക്കണം? - ചൈന

യുഎസ് നിയമപ്രകാരം ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ല, പിന്നെയെന്തിന് ബൈഡനെ അഭിനന്ദിക്കണം? - ചൈന

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ വിസമ്മതിച്ച് ചൈന. തിരഞ്ഞെടുപ്പ് ഫലം ഇനിയും പൂര്‍ണമായും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നാണ് ചൈനീസ് നലപാട്. യുഎസ് നിയമവും നടപടിക്രമങ്ങളും പ്രകാരം അന്തിമ തിരഞ്ഞെടുപ്പ് ഫലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത് - ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൈനയ്ക്ക് പുറമെ റഷ്യയും മെക്‌സിക്കോയും ബൈഡനെ അഭിനന്ദനം അറിയിച്ചിട്ടില്ല.

ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവും കടന്നാക്രമണങ്ങളുമാണ് പ്രസിഡന്റ് ട്രംപും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടത്തിയത്. കോവിഡ് വ്യാപനം തുടങ്ങിയതോടെ, നേരത്തെ തന്നെ വ്യാപാരയുദ്ധത്തിന്റെ ഭാഗമായി മോശമായിരുന്ന യുഎസ് - ചൈന ബന്ധം കൂടുതല്‍ വഷളായ നിലയിലായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവണ്‍മെന്റ് ലബോറട്ടറിയില്‍ ബോധപൂര്‍വം പുറത്തുവിട്ടതാണ് കൊറോണ വൈറസിനെ എന്നതടക്കമുള്ള ആരോപണങ്ങള്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നു. ഇന്തോ-പസിഫിക് മേഖലയിലെ രാജ്യങ്ങള്‍ക്ക് ചൈന ഭീഷണിയാണെന്ന് നിരന്തരം യുഎസ് പറഞ്ഞുകൊണ്ടിരുന്നു. കോവിഡുമായി ബന്ധപ്പെട്ടും ഇന്തോ-പസിഫിക്ക് മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പേരെടുത്താണ് മൈക്ക് പോംപിയോ വിമര്‍ശിച്ചിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഡോണള്‍ഡ് ട്രംപിന് അടുപ്പമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. 2016ല്‍ ട്രംപിനെ ജയിപ്പിക്കാനും ഹിലരിയെ തോല്‍പ്പിക്കാനുമായി റഷ്യന്‍ സഹായം ട്രംപ്് തേടിയന്നതിന്റെ പേരില്‍ ട്രംപിനെതിരെ നിയമനടപടികള്‍ യുഎസ്സില്‍ തുടങ്ങിയിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍, അനധികൃത കുടിയേറ്റം തടയാനെന്ന പേരില്‍ മതില്‍നിര്‍മ്മിക്കാനുള്ള പരിപാടി ട്രംപ് തുടങ്ങിയത് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.

തോല്‍വി തമ്മതിക്കാന്‍ ട്രംപ് വിസമ്മതിക്കുമ്പോളും നിരവധി ലോകനേതാക്കള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ടെക്‌സാസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്‍ ട്രംപിന് വോട്ട് ചെയ്യാന്‍ അമേരിക്കയിലെ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.


Next Story

Related Stories