TopTop
Begin typing your search above and press return to search.

ജനസംഖ്യാ വളർച്ച തടയാൻ ചൈന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകളിൽ വന്ധ്യംകരണം നടപ്പാക്കുന്നു, അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സംഘടനകൾ

ജനസംഖ്യാ വളർച്ച തടയാൻ ചൈന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകളിൽ വന്ധ്യംകരണം നടപ്പാക്കുന്നു, അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സംഘടനകൾ

പടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെ ന്യൂനപക്ഷ ജനസംഖ്യയുടെ വളർച്ച തടയുന്നതിനായി ചൈനീസ് അധികൃതർ സ്ത്രീകളെ നിർബന്ധിതമായി വന്ധ്യംകരണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്ത് വന്നത്. ഔദ്യോഗിക പ്രാദേശിക വിവരങ്ങള്‍, നയ രേഖകൾ, വംശീയ ന്യൂനപക്ഷ സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. അതോടെ, മേഖലയിലെ ചൈനയുടെ നയങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം അന്താരാഷ്ട്ര നിയമനിർമ്മാതാക്കള്‍ രംഗത്തുവന്നു. സിൻജിയാങ്ങിലെ വംശീയ വിഭാഗങ്ങളുടെ അവകാശങ്ങൾ ചൈന ചവിട്ടിമെതിക്കുന്നുവെന്നാണ് ആരോപണം.അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്ന് ചൈന പ്രതികരിച്ചു.

ഒരു ദശലക്ഷത്തിലധികം ഉയിഘറുകളെയും മറ്റ് ഭൂരിഭാഗം മുസ്ലീം ന്യൂനപക്ഷങ്ങളെയും 'പുനർ വിദ്യാഭ്യാസ' ക്യാമ്പുകളിൽ പൂട്ടിയിരിക്കുകയാണെന്ന ആരോപണം ഏറെനാളുകളായി നിലനില്‍ക്കുന്നതാണ്. ജനങ്ങളെ തീവ്രവാദത്തിൽ നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ് അവ എന്നാണ് ബീജിംഗ് ഈ കേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നത്. 'ഗർഭം അലസിപ്പിക്കാൻ വിസമ്മതിക്കുന്ന ഉയിഗർ സ്ത്രീകളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ക്യാമ്പുകളിൽ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന്' സിൻജിയാങ്ങിലെ ചൈനയുടെ നയങ്ങൾ തുറന്നുകാട്ടിയ ജർമ്മൻ ഗവേഷകനായ അഡ്രിയാൻ സെൻസിന്റെ റിപ്പോർട്ടില്‍ പറയുന്നു.

നിയമപരമായി അനുവദനീയമായ രണ്ട് കുട്ടികളേക്കാൾ കുറവുള്ള സ്ത്രീകളില്‍ ഗർഭാശയ ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വമേധയാ ഘടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ സ്വീകരിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ചില സ്ത്രീകൾ പറഞ്ഞതായും റിപ്പോർട്ടിൽ ഉണ്ട്. തങ്ങളില്‍ ജനന നിയന്ത്രണ കുത്തിവയ്പ്പുകൾ നടത്തിയതിനെ തുടര്‍ന്ന് ആര്‍ത്തവം നിലച്ചുവെന്ന് നേരത്തെ ക്യാമ്പുകളില്‍ കഴിഞ്ഞ സ്ത്രീകള്‍ പറയുന്നു.

മേഖലയിലെ ചില ഗ്രാമീണ ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകൾക്ക് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരിൽ നിന്ന് പതിവായി ഗൈനക്കോളജിക്കൽ ടെസ്റ്റുകളും പ്രതിമാസ ഗർഭ പരിശോധനയും ലഭിച്ചതായി സെൻസ് പഠിച്ച സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. 2017 നും 2018 നും ഇടയിൽ പ്രധാനമായും വംശീയ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സിൻജിയാങ് കൗണ്ടികളിലെ ജനസംഖ്യാ വളർച്ച പ്രാഥമികമായി ഹാൻ ഭൂരിപക്ഷ കൗണ്ടികളിലെ ശരാശരി വളർച്ചയേക്കാൾ കുറഞ്ഞുവെന്ന് സെൻസ് കണ്ടെത്തി.


Next Story

Related Stories