TopTop
Begin typing your search above and press return to search.

ചൈന രഹസ്യമായി അണുബോംബ് പരീക്ഷിക്കുന്നുണ്ടാകുമെന്ന് യുഎസ്‌

ചൈന രഹസ്യമായി അണുബോംബ് പരീക്ഷിക്കുന്നുണ്ടാകുമെന്ന് യുഎസ്‌

കൊവിഡ് 19 വ്യാപനത്തിനിടെ ചൈന രഹസ്യമായി അണുബോംബ് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടാകാമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് (സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്). ചെറിയതോതില്‍ അണ്ടര്‍ഗ്രൗണ്ട് ആയി ആണവപരീക്ഷണം ചൈന നടത്തിയിരിക്കാമെന്നാണ് വിദേശകാര്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തിലുള്ള ആണവസ്‌ഫോടനത്തിനുള്ള അന്താരാഷ്ട്രവിലക്ക് മറികടന്ന് ചൈന പ്രവര്‍ത്തിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം.

വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത്. ചൈനയാണ് ലോകത്തെ കൊവിഡ് വ്യാപനത്തിന് ഉത്തരവാദി എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കോണ്‍ഗ്രസ് അംഗങ്ങളും മറ്റും നിരന്തരം ആരോപണമുന്നയിക്കുന്നുണ്ട്. നിലവില്‍ തന്നെ വളരെ മോശമായിരിക്കുന്ന യുഎസ് - ചൈന ബന്ധത്തെ പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ മോശമായ നിലയിലാക്കിയേക്കാം.

യുഎസിന്റെ പക്കലുള്ളതിനേക്കാള്‍ മികച്ച റോക്കറ്റുകള്‍ ചൈനീസ് മിസൈല്‍ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇത് യുഎസിന് ഭീഷണിയാണ്. സീറോ യീല്‍ഡ് പരീക്ഷണം ചൈന നടത്തിയതായാണ് യുഎസ്സിന്റെ സംശയം. എക്‌സ്‌പ്ലോസിവ് ചെയിന്‍ റിയാക്ഷനോ നൂക്ലിയര്‍ വാര്‍ഹെഡ് ഡിറ്റണേഷനോ ഇല്ലാത്ത പരീക്ഷണത്തെയാണ് സീറോ യീല്‍ഡ് എന്ന് വിശേഷിപ്പിക്കുന്നത്.

ലോപ്പ് നൂര്‍ കേന്ദ്രത്തില്‍ ചൈന അണുപരീക്ഷണം നടത്തുന്നതായാണ് യുഎസ് കരുതുന്നത്. എക്‌സ്‌പ്ലോസിവ് കണ്ടെയന്‍മെന്റ് ചേംബറുകളുടെ ഉപയോഗം, വിപുലമായ ഖനന പ്രവര്‍ത്തനങ്ങള്‍, അണുപരീക്ഷണവുമായി ബന്ധപ്പെട്ട സുതാര്യതയില്ലായ്മ തുടങ്ങിയ ആരോപണങ്ങള്‍ യുഎസ് നിരത്തുന്നു. അതേസമയം സീറോ യീല്‍ഡ് പരീക്ഷണം ചൈന നടത്തിയതായി പറയാനുള്ള വ്യക്തമായ തെളിവുകള്‍ യുഎസ്സിന്റെ പക്കലില്ല താനുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മോണിട്ടറിംഗ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള, സെന്‍സറുകളില്‍ നിന്നുള്ള ഡാറ്റ ട്രാന്‍സ്മിഷനുകള്‍ ചൈന തടഞ്ഞതായി യുഎസ് ആരോപിക്കുന്നു. ആണവ സ്‌ഫോടനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നുണ്ടോ എന്ന് മോണിട്ടറിംഗ് സെന്റര്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം നിരോധനം പാലിക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണ് എന്നും ചൈന എക്കാലവും ഉത്തരവാദിത്വത്തോടെയാണ് പെരുമാറിയിട്ടുള്ളത് എന്നും വിദേശകാര്യ മന്ത്രി സാവോ ലിജിയാങ് ബീജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാനരഹിതവും വ്യാജവുമാണ് യുഎസിൻ്റെ ആരോപണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.

സിടിബിടി (കോംപ്രിഹെന്‍സീവ് ടെസ്റ്റ് ബാന്‍ ട്രീറ്റി) എന്ന അന്താരാഷ്ട്ര ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചെങ്കിലും ചൈനയും യുഎസും ഇതിനെ റാറ്റിഫൈ (ഔപചാരിക അംഗീകാരം നല്‍കല്‍) ചെയ്തിട്ടില്ല. ചൈന ഉടമ്പടി വ്യവസ്ഥകളോട് പ്രതിബദ്ധ പുലർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് 1992 മുതൽ ഏകപക്ഷീയമായി പരീക്ഷണ മൊറട്ടോറിയം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.


Next Story

Related Stories