TopTop
Begin typing your search above and press return to search.

ആറ് മാസത്തിന് ശേഷം ചൈനയില്‍ സിനിമ തീയറ്ററുകള്‍ തുറന്നു, സീറ്റിംഗ് കപ്പാസിറ്റിയുടെ 30 ശതമാനത്തിന് മാത്രം പ്രവേശനം

ആറ് മാസത്തിന് ശേഷം ചൈനയില്‍ സിനിമ തീയറ്ററുകള്‍ തുറന്നു, സീറ്റിംഗ് കപ്പാസിറ്റിയുടെ 30 ശതമാനത്തിന് മാത്രം പ്രവേശനം

ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ കോവിഡ് 19നെ തുടര്‍ന്ന് അടച്ചുപൂട്ടിയ സിനിമ തീയറ്ററുകള്‍ ഭാഗികമായി തുറന്നു. ഇന്നലെയാണ് തീയറ്ററുകള്‍ തുറന്നത്. അഡ്വാന്‍സ് ബുക്കിംഗ് നിര്‍ബന്ധമാണ്. തീയറ്ററിനകത്ത് ഭക്ഷണവും വെള്ളവും അനുവദിക്കില്ല. താപനില പരിശോധിക്കണം. ട്രാവല്‍ ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. ശാരീരിക അകലം പാലിക്കണം. ജനുവരിയിലാണ് ചൈനയിലെ സിനിമാ തീയറ്ററുകള്‍ അടച്ചുപൂട്ടിയത്. പ്രധാന ചൈനീസ് നഗരങ്ങളിലെല്ലാം തീയറ്ററുകള്‍ തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച 21 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളൊന്നും ബീജിങ്ങില്‍ രണ്ടാഴ്ചയിലധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Next Story

Related Stories