TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് വ്യാപനത്തിനിടെ അമേരിക്ക ചൈന 'ഏറ്റുമുട്ടല്‍', ഇറ്റലിയില്‍ മരണ സംഖ്യ 24 മണിക്കൂറില്‍ 16 ശതമാനം കൂടി, വൈറസിനെതിരായ മരുന്ന് ഗവേഷണം നിർണായകഘട്ടത്തിൽ

കൊറോണ വൈറസ് വ്യാപനത്തിനിടെ അമേരിക്ക ചൈന ഏറ്റുമുട്ടല്‍, ഇറ്റലിയില്‍ മരണ സംഖ്യ 24 മണിക്കൂറില്‍ 16 ശതമാനം കൂടി, വൈറസിനെതിരായ മരുന്ന് ഗവേഷണം നിർണായകഘട്ടത്തിൽ

കൊറോണ എന്നത് ചൈനീസ് വൈറസാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈനീസ് അധികൃതകര്‍. അമേരിക്ക സ്വന്തം കാര്യം നോക്കികൊള്ളണമെന്ന് മുന്നറിയിപ്പുമായി ചൈനീസ് നേതൃത്വം രംഗത്തെത്തി. വൈറസിനെ കുറിച്ചുള്ള ആരോപണം തുടരുമ്പോഴും മരണ സംഖ്യ ഉയരുകയാണ്. ഇറ്റലിയില്‍ ഒരു ദിവസം കൊണ്ട് മരണസംഖ്യയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. അതിനിടെ വൈറസിനെതിരെ ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നിർണായക ഘട്ടിത്തിലാണെന്നാണ് സൂചന. വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ ഇതിനായുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

വൈറസുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രസ്താവനയാണ് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചത്. കൊവിഡ് 19 പരത്തുന്ന കൊറോണ വൈറസ് ചൈനീസ് വൈറസാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പോംപിയോ ഇതിനെ വുഹാന്‍ വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഏതെങ്കിലും രാജ്യവുമായോ, പ്രദേശവുമായോ വൈറസിൻ്റെ വ്യാപനത്തെ ബന്ധപ്പെടുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ട്രംപിന്റെ പ്രസ്താവന എന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങ് പറഞ്ഞു. അമേരിക്ക തെറ്റ് തിരുത്തുമെന്നും ചൈനയ്‌ക്കെതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കാര്യം നോക്കാന്‍ അമേരിക്ക തയ്യാറാകുന്നതാണ് നല്ലതെന്നും പറഞ്ഞു. വംശീയ മുന്‍വിധികളുള്ള പ്രസ്താവനയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തി. ട്രംപിന്റെ പ്രസ്താവനയക്കെതിരെ അമേരിക്കയില്‍നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു. ഏഷ്യന്‍ അമേരിക്കകാര്‍ക്കെതിരെ മുന്‍വിധികളെ വര്‍ധിപ്പിക്കാനെ ഈ പ്രസ്താവന ഉപകരിക്കുവെന്ന ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ പറഞ്ഞു. അതിനിടെ കൊറോണ വൈറസ് ബാധമുലം ലോകത്ത് മരിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 7500 ലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമായി കഴിഞ്ഞു. 7519 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിസ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് വ്യക്തമാക്കി. ഇറ്റലിയിലാണ് ഇപ്പോള്‍ ഏറ്റവും മരണ സംഖ്യ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മരണ സംഖ്യ 16 ശതമാനമാണ് ഉയര്‍ന്നത്. ഇതിനകം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2503 ആയി. ബ്രിട്ടനില്‍ മരണ സംഖ്യ 71 ആയി വര്‍ധിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെത്തുന്ന കുടിയേറ്റകാരെ തിരിച്ചയക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കര്‍ശനമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന യുറോ 2020 മാറ്റിവെയ്ക്കാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധ മൂലം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനങ്ങൾക്ക് നേരിട്ട് പണം നൽകുന്നതടക്കമുള്ള നടപടികൾ അമേരിക്ക ആലോചിക്കുകയാണെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ഉത്തേജക പരിപാടിയുടെ ഭാഗമായി ജനങ്ങള്‍ക്ക് നേരിട്ട് പണം കൈമാറുന്ന പരിപാടി രണ്ടാഴ്ച കൊണ്ട് ആരംഭിക്കുമെന്നും ട്രഷറി സെക്രട്ടറി പറഞ്ഞു. വൈറസ് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന സൂചനകൾക്കിടെയാണ് ഈ നടപടി. അതിനിടെ വൈറസ് ഭീഷണി തുടരുന്നതിനിടെ തടവകാരെ വിട്ടയക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ബ്രിട്ടീഷ് വംശദ നസ്സാനിന്‍ സഗാരി റാഡ്ക്ലിഫിനെ താല്‍ക്കാലികമായി വിട്ടയച്ചു.കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇവർ ഇവിടെ തടവിലാണ്. ശക്തമായ നിയന്ത്രണങ്ങളോടെയാണ് ഇവരെ വിട്ടയച്ചത്. അതിനിടെ ലോകത്തെ പിടിച്ചുലച്ച വൈറസിനെ തളയ്ക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി 50 ഓളം മരുന്നുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


Next Story

Related Stories