TopTop
Begin typing your search above and press return to search.

കൊറോണയ്ക്കെതിരെ 'ജനകീയ യുദ്ധം' പ്രഖ്യാപിച്ച്‌ പ്രസിഡണ്ട് സി ജിന്‍പിങ്

കൊറോണയ്ക്കെതിരെ ജനകീയ യുദ്ധം പ്രഖ്യാപിച്ച്‌ പ്രസിഡണ്ട് സി ജിന്‍പിങ്

കൊറോണ ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി. ലോകത്തെമ്ബാടും രോഗബാധിതരായവരുടെ എണ്ണം 34,000 കവിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ ഇതിനകം 12 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ജപ്പാനില്‍ നങ്കൂരമിട്ടിരിക്കുന്ന പ്രിന്‍സസ് ഡയമണ്ട് കപ്പലിലെ 64 കൊറോണ ബാധിതരില്‍ 11 പേര്‍ അമേരിക്കക്കാരാണെന്നും സ്ഥീരീകരിച്ചിട്ടുണ്ട്. ഇതിനിടെ മുന്നുറോളം യുഎസ് പൗരന്മാരെ വഹിച്ച്‌ ചൈനയില്‍ നിന്നുള്ള വിമാനം തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ പ്രത്യേകമായി പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ്സിനെ നേരിടാന്‍ തങ്ങള്‍ യുദ്ധകാലത്തേതിനു സമാനമായ നീക്കങ്ങളൊരുക്കിയതായി സൂചിപ്പിച്ച്‌ ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങ് രംഗത്ത്. വൈറസ്സിനെ നേരിടാന്‍ 'ജനകീയ യുദ്ധം' പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. മാവോ സെ ദൂങ്ങിന്റെ കാലത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ജനങ്ങളെ തിരിച്ചുവിട്ട് നടത്തിയ യുദ്ധമുറയാണ് പീപ്പിള്‍സ് വാര്‍ അഥവാ ജനകീയയുദ്ധം എന്നറിയപ്പെടുന്നത്. നഗരങ്ങളെ ഗ്രാമങ്ങള്‍ വളയുന്ന ഈ യുദ്ധമുറയില്‍ ഗ്രാമാന്തരങ്ങളിലെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്നവരില്‍ നിന്നാണ് യുദ്ധം തുടങ്ങുന്നത്.

ചൈനയുടെ ആരോഗ്യപരിപാലന വ്യവസ്ഥ രാജ്യത്തെ സാധാരണക്കാര്‍ക്കിടയിലേക്ക് എത്രകണ്ട് വ്യാപകമായി ഇറങ്ങിച്ചെന്നിട്ടുണ്ട് എന്നതു സംബന്ധിച്ച സംശയങ്ങള്‍ വ്യാപകമായി ഉയരുന്നതിനിടെയാണ് ജിന്‍പിങ്ങിന്റെ പ്രസ്താവന വരുന്നത്. വുഹാനിലും സമീപ്രദേശങ്ങളുലും മാത്രമായി എഴുന്നൂറിലധികം മരണങ്ങളാണ് സംഭവിച്ചത്. പടര്‍ച്ചയെ കാര്യക്ഷമമായി തടുക്കാന്‍ അധികൃതര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.

പുതുതായി 2500 പേര്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹുബെ മേഖലയില്‍ വെള്ളിയാഴ്ച രാവിലെയോടെ 69 മരണങ്ങള്‍ കൂടിയുണ്ടായെന്നാണ് വിവരം.

ഇതര രാജ്യങ്ങളിലായി 150ഓളം കേസുകളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 23ഓളം രാജ്യങ്ങളിലാണ് കൊറോണ ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.


Next Story

Related Stories