TopTop
Begin typing your search above and press return to search.

കൊറോണ മരണം 25,000 കടന്നു - ഇറ്റലിയിൽ 8215, സ്പെയിനിൽ 4858

കൊറോണ മരണം 25,000 കടന്നു - ഇറ്റലിയിൽ 8215, സ്പെയിനിൽ 4858

കൊറോണ വൈറസ് മൂലം ലോകത്താകെയുള്ള മരണം 25045 ആയി. ഇതിനരെ ആരെ 5,52,943 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,28,706 പേര്‍ സുഖം പ്രാപിച്ചു. ഇറ്റലിയില്‍ 8215 പേര്‍ മരിച്ചു. സ്‌പെയിനില്‍ 4858 പേരും ഇറാനില്‍ 2378 പേരും ഫ്രാന്‍സില്‍ 1696 പേരും യുഎസില്‍ 1306 പേരും മരിച്ചപ്പോള്‍, കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഇതുവരെ 3292 പേരാണ് മരിച്ചത്.

ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ യുഎസിലാണ് - 85762. ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ സ്‌പെയിനിലാണ് - 6273. പുതുതായി 493 മരണം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ 55 പുതിയ കേസുകളും അഞ്ച് പുതിയ മരണങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 17 പേരാണ് മരിച്ചിരിക്കുന്നത്. 863 കേസുകളാണ് ഇതുവരെ വന്നിരിക്കുന്നത്. പാകിസ്താനില്‍ ഒമ്പത് പേരും ബംഗ്‌ളാദേശില്‍ അഞ്ച് പേരുമാണ് ഇതുവരെ മരിച്ചിരിക്കുന്നത്.


Next Story

Related Stories