TopTop
Begin typing your search above and press return to search.

കൊറോണ 50ല്‍ അധികം രാജ്യങ്ങളിലേക്ക്, അമേരിക്കയില്‍ ആദ്യ മരണം, ചൈന കഴിഞ്ഞു ഏറ്റവും അധികം ആളുകള്‍ മരിക്കുന്ന രാജ്യമായി ഇറാന്‍, ഇറ്റലിയിലും ദക്ഷിണ കൊറിയയിലും രോഗം വ്യാപിക്കുന്നത് അതിവേഗം

കൊറോണ 50ല്‍ അധികം രാജ്യങ്ങളിലേക്ക്, അമേരിക്കയില്‍ ആദ്യ മരണം, ചൈന കഴിഞ്ഞു ഏറ്റവും അധികം ആളുകള്‍ മരിക്കുന്ന രാജ്യമായി ഇറാന്‍, ഇറ്റലിയിലും ദക്ഷിണ കൊറിയയിലും രോഗം വ്യാപിക്കുന്നത് അതിവേഗം

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ അഥവാ കോവിഡ് 19 അന്‍പതില്‍ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞതായി ലോകാരോഗ്യ സംഘടന. ലോകമാകെ ആകെ 85,000ത്തില്‍ അധികം കൊറോണ രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ മരണം 2900 കടന്നു. ഇന്നലെ അമേരിക്കയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ ഇറ്റലിയിലും പശ്ചിമേഷ്യയില്‍ ഇറാനിലും ഏഷ്യയില്‍ ദക്ഷിണ കൊറിയയിലും കോറോണ ബാധയുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചൈനയില്‍ ഇതുവരെ 2835 പേര്‍ മരണപ്പെട്ടു കഴിഞ്ഞു. 594 പുതിയ കേസുകളാണ് ശനിയാഴ്ച മാത്രം ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ പാര്‍ലമെന്‍റ് അംഗം അടക്കം കൊറോണ ബാധിച്ചു മരിച്ചു.

വിവിധ രാജ്യങ്ങളിലെ തല്‍സ്ഥിതി താഴെ കൊടുക്കുന്നു.

ചൈന ചൈനയില്‍ ഇതുവരെ 80,000ഓളം കൊറോണ രോഗികളെയാണ് കണ്ടെത്തിയത്. ഇതുവരെ 2835 പേര്‍ മരണപ്പെട്ടു. ശനിയാഴ്ച മാത്രം മരണപ്പെട്ടത് 47 പേര്‍. ദക്ഷിണ കൊറിയ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 594 പുതിയ കേസുകള്‍ അടക്കം ഇതുവരെ 3150 പേര്‍ രാജ്യത്തു കൊറോണ ബാധിതരാണ്. 3 സ്ത്രീകള്‍ ഇന്നലെ മരണപ്പെട്ടു. ആകെ മരണ സംഖ്യ 16. ദെയ്ഗു മേഖലയിലാണ് കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാന്‍ ഇതുവരെ സ്ഥിരീകരിച്ചത് 236 പേര്‍. ഇതില്‍ 5 പേര്‍ മരണപ്പെട്ടു. ഇതുകൂടാതെ യോകോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 705 യാത്രക്കാര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ 4 വൃദ്ധര്‍ മരണപ്പെട്ടു. മലേഷ്യ 24 കൊറോണ കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഡ്യ ഇന്‍ഡ്യയില്‍ 3 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ക്കാണ് രോഗം കണ്ടെത്തിയത്. 3 പേരുടെയും രോഗം പൂര്‍ണ്ണമായും ഭേദമായി. നേപ്പാള്‍ വുഹാനില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാക്കിസ്താന്‍

2 രോഗികള്‍, ഫെബ്രുവരി 26നാണ് രണ്ട് കേസും സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാന്‍ ഒരു കൊറോണ കേസ്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെറാത്ത് പ്രവിശ്യയില്‍ അടിയന്തിരാവസ്ഥ ഫിലിപ്പൈന്‍സ് ചൈനയ്ക്ക് പുറത്തുള്ള ആദ്യ കൊറോണ മരണം സംഭവിച്ചത് ഫിലിപ്പൈന്‍സില്‍. ഫെബ്രുവരി രണ്ടിനാണ് സംഭവം. ഇതുവരെ 3 കൊറോണ ബാധ. തായിവാന്‍ തായിവാനില്‍ 39 പേര്‍ക്ക് രോഗ ബാധ . 61 കാരന്‍ മരണപ്പെട്ടു തായിലാണ്ട് ഇതുവരെ 42 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിയറ്റ്നാം 16 കൊറോണ കേസുകള്‍ കംബോഡിയ ഒരു ചൈനീസ് പൌരന് കൊറോണ കണ്ടെത്തി. ശ്രീലങ്ക ഒരാള്‍ക്ക് കൊറോണ ബാധ. സിംഗപ്പൂര്‍ 98 കൊറോണ ബാധ കണ്ടെത്തി. ഇറാന്‍ 593 കൊറോണ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരണപ്പെട്ട 9 പേര്‍ അടക്കം മരണ സംഖ്യ 43 പേര്‍. മരണപ്പെട്ടവരില്‍ പാര്‍ലമെന്‍റ് അംഗം അടക്കം ഉള്‍പ്പെടുന്നു. ഇറാഖ് 13 കൊറോണ കേസുകളാണ് ഇറാഖില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒമാന്‍ 6 കേസുകള്‍ . എല്ലാവര്‍ക്കും ഇറാനുമായി ബന്ധം ഖത്തര്‍

ഒരു കൊറോണ കേസ്. ഇറാനില്‍ നിന്നും എത്തിയ ആള്‍ക്കാണ് രോഗ ബാധ. യു എ ഇ മദ്ധ്യേഷ്യയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചത് യു എ ഇയിലാണ്. ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുവൈറ്റ് 45 കൊറോണ കേസുകള്‍. പൌരന്‍മാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ബഹറിന്‍ ഇതുവരെ 38 രോഗ ബാധിതരെ കണ്ടെത്തി ഇസ്രായേല്‍ 5 കൊറോണ കേസുകള്‍, ഇതില്‍ 2 പേര്‍ ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്നും പറഞ്ഞയച്ചത്. അമേരിക്ക എവിടെ നിന്നാണ് രോഗ പകര്‍ച്ച ഉണ്ടായതെന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത 3 കൊറോണ കേസുകള്‍ അമേരിക്കന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. നേരത്തെ ചൈനയില്‍ നിന്നെത്തിയ 17 പേരിലും ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്നും വ്യോമ മാര്‍ഗ്ഗം തിരിച്ചെത്തിച്ച 42 പേരിലുമാണ് അമേരിക്കയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലെ ആദ്യ കൊറോണ വൈറസ് മരണം ഇന്നലെ സിയാറ്റില്‍ രേഖപ്പെടുത്തി. ഇതുവരെ 62 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട്കൊറോണ കേസുകള്‍ പുതിയതായി കണ്ടെത്തി. ദക്ഷിണ കൊറിയയില്‍ നിന്നും തിരിച്ചെത്തിയ 50 കാരിയാണ് ഒരാള്‍. എന്നാല്‍ രണ്ടാമത്തെയാല്‍ക്ക് എവിടെ നിന്നാണ് രോഗ പകര്‍ച്ച ഉണ്ടായതെന്ന് വ്യക്തമല്ല. സ്നോഹോമിഷ് കൌണ്ടിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് രണ്ടാമത്തെ കേസ്. രണ്ടു പേരും വീടുകളില്‍ ഐസൊലെഷനില്‍ ആണ്. ഇതിനിടെ മാര്‍ച്ച് 14നു ലാസ് വേഗാസില്‍ വെച്ചു നടക്കേണ്ട ആസിയാന്‍ സമ്മേളനം അമേരിക്ക റദ്ദാക്കി. ഇറ്റലി ഇറ്റലിയില്‍ 1128 പേര്‍ക്ക് കൊറോണ, ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 200 പേര്‍ക്ക്, ഇതുവരെ മരിച്ചത് 29 പേര്‍, യൂറോപ്പില്‍ ഏറ്റവും മാരകമായി രോഗം പടര്‍ന്ന് പിടിച്ച രാജ്യം. മിലാന് സമീപമുള്ള ലൊംബാര്‍ദിയുടെ വടക്കന്‍ നഗരങ്ങള്‍ അടച്ചു, മൂന്നു വടക്കന്‍ മേഖലകളില്‍ സ്കൂളുകളും സര്‍വ്വകലാശാലകളും തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും അടഞ്ഞു കിടക്കുകയാണ്. ഫ്രാന്‍സ് കൊറോണ തടയാന്‍ കടുത്ത നടപടികളുമായി ഫ്രാന്‍സ്, 5000ത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരുന്ന പരിപാടികള്‍ നിരോധിച്ചു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പാരിസ് ഹാഫ് മാരത്തോണ്‍ മാറ്റിവെച്ചു. നിലവില്‍ 73 കൊറോണ ബാധിതരെയാണ് രാജ്യത്ത് തിരിച്ചറിഞ്ഞിരിക്കുന്നത്. ശനിയാഴ്ച കണ്ടെത്തിയത് 17 കേസുകള്‍. കൂടുതല്‍ പേര്‍ പാരീസിന്റെ വടക്കന്‍ മേഖലകളിലും സ്വിറ്റ്സര്‍ലാന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന ഹൌട്ട് സവോയിലും. ഹാന്‍ഡ് ഷെയ്ക്ക് നല്‍കരുതെന്ന് ഫ്രാന്‍സ് ആരോഗ്യ മന്ത്രി ഒളിവീയര് വെറാന്‍. ഇതുവരെ രണ്ടു പേര്‍ ഫ്രാന്‍സില്‍ മരണപ്പെട്ടു. 59 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേരുടെ അസുഖം ഭേദപ്പെട്ടതായും ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം. ജര്‍മ്മനി ജര്‍മ്മനിയില്‍ ഇതുവരെ 57 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. സ്പെയിന്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്സ് ഇതുവരെ 6 കേസുകള്‍. ഫെബ്രുവരി 27നാണ് ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നോര്‍വേ 6 കേസുകള്‍, വടക്കന്‍ ഇറ്റലി സന്ദര്‍ശിച്ചയാളാണ്അവസാനമായി കണ്ടെത്തിയ കേസ്. സ്വിറ്റ്സര്‍ലാന്‍ഡ്

ആയിരം പേര്‍ പങ്കെടുക്കുന്ന പൊതു പരിപാടികള്‍ സ്വിസ് ഗവണ്‍മെന്‍റ് നിരോധിച്ചു. ജെനീവ മോട്ടോര്‍ ഷോ റദ്ദാക്കി. യു കെ യു കെയില്‍ ഇതുവരെ 23 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ കണ്ടെത്തിയ 3 പേരില്‍ രണ്ടു പേര്‍ ഇറ്റലിയില്‍ നിന്നു വന്നവരും, ഒരാള്‍ ഏഷ്യയില്‍ നിന്നുമുള്ളയാളുമാണെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ അറിയിച്ചു. ഇതുവരെ 10,483ടെസ്റ്റുകളാണ് യു കെയില്‍ നടത്തിയത്. യു കെയിലെ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സ് കപ്പലിലെ യാത്രക്കാരനായ 70 വയസുള്ള യു കെ പൌരനാണ് മരണപ്പെട്ടത്. അയര്‍ലന്‍ഡ് വടക്കന്‍ അയര്‍ലണ്ടില്‍ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്കോട്ലാന്‍ഡ് 630 കൊറോണ ടെസ്റ്റുകള്‍ നടത്തിയത്തില്‍ എല്ലാം നെഗറ്റീവ് ആസ്ട്രിയ ആസ്ട്രിയയില്‍ 5 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 25നു കണ്ടെത്തിയ രണ്ടു പേര്‍ ഇറ്റാലിയന്‍ പൌരന്‍മാരാണ്. ബെല്‍ജിയം വുഹാനില്‍ നിന്നും പറഞ്ഞയച്ച ബെല്‍ജിയം പൌരന് കൊറോണ ബാധ ക്രൊയേഷ്യ 5 കൊറോണ ബാധിതര്‍, ഇറ്റലിയില്‍ നിന്നു ബാധിച്ചവരാണ് രണ്ടു പേര്‍ എന്നാണ് കരുതുന്നത്. ഡെന്‍മാര്‍ക്ക് ഇറ്റലിയില്‍ അവധിക്കാലം ചിലവഴിച്ചെത്തിയ ഡച്ച് പൌരന് കൊറോണ എസ്തോണിയ ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഫിന്‍ലാന്‍ഡ് വുഹാനില്‍ നിന്നുള്ള 32കാരിക്കും ഇറ്റലിയില്‍ നിന്നു വന്ന ഒരു ഫിന്നിഷ് പൌരയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ജോര്‍ജ്ജിയ രണ്ട്പേര്‍ക്ക് രോഗബാധ ആദ്യ കേസ് സ്ഥിരീകര്‍കിച്ചത് ഫെബ്രുവരി 26നു. ഇറാനില്‍ നിന്നും അസബൈജാന്‍ വഴിയെത്തിയ ഒരു ജോര്‍ജ്ജിയന്‍ പൌരന്‍. ഗ്രീസ് 3 പേര്‍ക്ക്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി 26നു ഇറ്റലിയില്‍ നിന്നെത്തിയ ഗ്രീക്കുകാരിക്ക്. 27നു രണ്ടു കേസുകള്‍ കൂടി റിപ്പോര്ട്ട് ചെയ്തു.അതില്‍ ഒരാള്‍ ആദ്യ രോഗബാധ ഉണ്ടായ ആളുടെ ബന്ധുവാണ്. ലിത്വാനിയ ഇറ്റലിയിലെ വടക്കന്‍ നഗരമായ വെറോണയില്‍ നിന്നെത്തിയ സ്ത്രീയില്‍ രോഗം സ്ഥിരീകരിച്ചു റൊമാനിയ 3 കേസുകള്‍ സ്ഥിരീകരിച്ചു റഷ്യ 5 പേര്‍ക്ക് കൊറോണ, 3 പേര്‍ ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ഉണ്ടായിരുന്നവര്‍ സ്വീഡന്‍ 11 കൊറോണ കേസുകള്‍, അതില്‍ ഒരാള്‍ ഇറാനില്‍ നിന്നും മടങ്ങി എത്തിയ ആള്‍. ആസ്ട്രേലിയ ആസ്ട്രേലിയയില്‍ ഇതുവരെ 23 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ കണ്ടെത്തിയത് ഇറാനില്‍ നിന്നും ക്യൂന്‍സ് ലാന്‍ഡില്‍ എത്തിയ 63 വയസ്സുള്ള സ്ത്രീയിലാണ്. ഇറാനില്‍ നിന്നും വരുന്ന എല്ലാ വിദേശ സഞ്ചാരികള്‍ക്കും വിലക്ക്. ഈജിപ്ത് ഫെബ്രുവരി 14നു ഈജിപ്തില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കയിലെ ആദ്യ കൊറോണ കേസ്. ലെബനന്‍ 7 കേസുകള്‍. ആദ്യ രോഗി ഇറാനില്‍ നിന്നും വന്ന ലെബനീസ്. അള്‍ജീരിയ ഒരു കൊറോണ കേസ് മെക്സിക്കൊ

3 പേര്‍. എല്ലാവരും ഇറ്റലിയിലൂടെ യാത്ര ചെയ്തു എത്തിയവര്‍. ബ്രസീല്‍ ഒരു കൊറോണ കേസ് നോര്‍ത്ത് മാസിഡോണിയ ഒരു കൊറോണ കേസുമാത്രമാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കാനഡ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികവും ഒന്‍റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളില്‍.


Next Story

Related Stories