TopTop

ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ച കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു

ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ച കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു

ജപ്പാനിലെ യോക്കോഹാമ തീരത്ത് തടഞ്ഞുവച്ചിട്ടുള്ള ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ഇതോടെ ഈ കപ്പലിലുള്ള കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരു‍ടെ എണ്ണം മൂന്നായി. കപ്പല്‍ ജീവനക്കാരാണ് മൂന്ന് പേരും. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ഉൾ‌പ്പെടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇപ്പാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം, ജപ്പാനിൽ ചികിൽസയിൽ കഴിയുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 3,711 പേരുള്ള കപ്പലിലെ ഇരുന്നൂറ്റി പതിനെട്ട് പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ കപ്പലിൽലെ138 പേര്‍ ഇന്ത്യക്കാരാണ്.

അതേസമയം, ചൈനയിൽ കൊറോണ ബാധയിൽ മരിച്ചവരുടെ എണ്ണം 1,488 കടന്നു. കഴിഞ്ഞ ദിവസം മരണം 1300ലാണ് നിന്നിരുന്നത്. ദിനംപ്രതിയുള്ള മരണങ്ങളുടെ നിരക്ക് പൊതുവിൽ കൂടിയിട്ടുണ്ട്. 100നു താഴെ നിന്നിരുന്ന നിരക്ക് ഇപ്പോൾ ശരാശരി ഇരുന്നൂറിലെത്തിയിരിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. 5,090 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ സ്ഥിരീകരിച്ച കേസുകൾ 63,841 ആയിട്ടുണ്ട്.

അതെസമയം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതു പോലത്തെ വൻതോതിലുള്ള വർധന വന്നിട്ടില്ല. എങ്കിലും പൊതുവിൽ കൂടുതലാണ്. കൊറോണ ബാധിതരെെന്ന് കണക്കാക്കുന്നവരുടെ തിരിച്ചറിയുന്ന രീതികളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതാകാം കഴിഞ്ഞദിവസത്തെ വർധനയ്ക്ക് കാരണമായതെന്ന് കരുതപ്പെടുന്നു.

ലോകത്തെ ഏതൊരു വലിയ ഭീകരപ്രസ്ഥാനത്തേക്കാളും വലിയ ഭീകരനാണ് ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച നൊവേല്‍ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന (ഡ്ബ്ല്യുഎച്ച്ഒ) വിശേഷിപ്പിക്കുകയുണ്ടായി. റോണയെ പബ്ലിക്ക് എനിമി നമ്പര്‍ വണ്‍ ആയി കാണണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് ആരോഗ്യസംവിധാനം ഏറ്റവും ദുര്‍ബലമായ 30 രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഗെബ്രിയേസസ് പറഞ്ഞു.


Next Story

Related Stories