TopTop
Begin typing your search above and press return to search.

കൊറോണ - ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ച് കപ്പലിലുണ്ടായിരുന്ന അമേരിക്കക്കാരെ വിമാനത്തില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി

കൊറോണ - ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ച് കപ്പലിലുണ്ടായിരുന്ന അമേരിക്കക്കാരെ വിമാനത്തില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി

കൊറോണ വൈറസ് മൂലം ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ചിരുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് ഷിപ്പില്‍ ഉണ്ടായിരുന്ന യുഎസ് പൗരന്മാരെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. രണ്ട് വിമാനങ്ങളിലായാണ് ഇവരെ ടോക്കിയോയിലെ ഹനേഡ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയത്. നാനൂറോളം യുഎസ് പൗരന്മാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. കൊറോണ ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് കപ്പല്‍ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. ജപ്പാനില്‍ 40ഓളം അമേരിക്കക്കാര്‍ക്ക് കൊറോണ ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നു. 3700നടുത്ത് യാത്രക്കാരുണ്ടായിരുന്ന ഡയമണ്ട് പ്രിന്‍സസിനെ ജപ്പാനിലെ യോക്കാഹാമ തുറമുഖത്താണ് തടഞ്ഞുവച്ചത്. ഹോങ്കോങ്ങില്‍ ഇറങ്ങിയ ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ക്വാറന്റൈന്‍ ചെയ്തത്. അതേസമയം കപ്പലിലെ കൊറോണ കേസുകള്‍ 70ല്‍ നിന്ന് 355 ആയി ഉയര്‍ന്നതായി ജാപ്പനീസ് അധികൃതര്‍ പറയുന്നു.


Next Story

Related Stories