TopTop
Begin typing your search above and press return to search.

ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയ്ക്ക് കോവിഡ്, എല്ലാവർക്കുമുള്ള സന്ദേശമാണിതെന്ന് ഡബ്ല്യുഎച്ച്ഒ

ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയ്ക്ക് കോവിഡ്, എല്ലാവർക്കുമുള്ള സന്ദേശമാണിതെന്ന് ഡബ്ല്യുഎച്ച്ഒ

കടുത്ത പനിയെ പനിയെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലാമത്തെ കോവിഡ് പരിശോധനയിലാണ് ബൊല്‍സൊണാരോയ്ക്ക് പോസിറ്റീവ് ആയിരിക്കുന്നത്. ചെറിയ പനിയാണെന്നും തനിക്ക് ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടെന്നും കൊറോണയെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പറഞ്ഞിരുന്ന ബ്രസീല്‍ പ്രസിഡന്റ് ശാരീരികം അകലമോ മറ്റ് അന്താരാഷ്ട്ര കോവിഡ് പ്രോട്ടോക്കോളുകളോ പാലിക്കാന്‍ തയ്യാറായിരുന്നില്ല. പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ബ്രസീല്‍ അധികൃതര്‍. ബൊല്‍സൊണാരോയ്ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ച ഡബ്ല്യുഎച്ച്ഒ (ലോകാരോഗ്യ സംഘടന) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍, ഇത് എല്ലാവര്‍ക്കുമുള്ളൊരു സന്ദേശമാണെന്നും എല്ലാവരേയും ഇത് ബാധിക്കാമെന്നും പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി പറഞ്ഞ് ലോക്ക് ഡൗണുകളെ ബൊല്‍സൊണാരോ എതിര്‍ത്തിരുന്നു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളുമുണ്ടായിരിക്കുന്നത് ബ്രസീലിലാണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബൊല്‍സൊണാരോ പറഞ്ഞിരുന്നു. ഇത് കോവിഡിനെതിരായ പ്രതിരോധത്തില്‍ വലിയ ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ശക്തനായ വക്താവ്. ഇന്ത്യയില്‍ നിന്ന് ഈ മരുന്ന് യുഎസ് ഇറക്കുമതി ചെയ്തിരുന്നു.

ബ്രസീലില്‍ ഇപ്പോള്‍ ചൂടായതിനാല്‍ കാര്യമായ കൊറോണ വ്യാപനമുണ്ടാകില്ലെന്ന് ബൊല്‍സൊണാരോ മാര്‍ച്ച് 18ന് അഭിപ്രായപ്പെട്ടിരുന്നു. കുത്തുകൊണ്ടയാളാണ് ഞാന്‍. ചെറിയ പനിക്കൊന്നും വീഴില്ല എന്ന് മാര്‍ച്ച് 20ന് ബൊല്‍സൊണാരോ പറഞ്ഞു. മാസ്‌കുകള്‍ വക്കാതെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മാസ്‌കുകള്‍ വയ്ക്കണമെന്ന നിയമത്തില്‍ മാറ്റം വരുത്തി. ബ്രസീലിയയിലെ യുഎസ് എംബസിയില്‍ പ്രസിഡന്റ് ബൊല്‍സൊണാരോയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ, വിദേശകാര്യ മന്ത്രി ഏണസ്‌റ്റോ അറോജോ പുറത്തുവിട്ടിരുന്നു. ഫോട്ടോയിലുള്ളവര്‍ക്കൊന്നും മാസ്‌കില്ല. ശാരീരിക അകലം പാലിക്കുന്നുമില്ല.

16,74,655 പേർക്കാണ് ബ്രസീലിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 66,868 പേർ മരിച്ചു. 5,35,558 പേർ ചികിത്സയിൽ തുടരുന്നു.


Next Story

Related Stories