TopTop
Begin typing your search above and press return to search.

കൊറോണ മരണം രണ്ട് ലക്ഷം കഴിഞ്ഞു, ഒരു ലക്ഷം പേര്‍ മരിച്ചത് രണ്ടാഴ്ചയ്ക്കിടെ

കൊറോണ മരണം രണ്ട് ലക്ഷം കഴിഞ്ഞു, ഒരു ലക്ഷം പേര്‍ മരിച്ചത് രണ്ടാഴ്ചയ്ക്കിടെ

കൊറോണ വൈറസ് ബാധിച്ച് ലോകത്തെ വിവിധ ഭാഗങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞു. 28 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ചികില്‍സിയിലുള്ളത്. അതിനിടെ ഒരിക്കല്‍ കോവിഡ് 19 ബാധിച്ച് മാറി എന്നതു കൊണ്ട് പിന്നീട് രോഗം വരില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി 11 നാണ് കോവിഡ് ബാധിച്ച് ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം 210 രാജ്യങ്ങളില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആദ്യത്തെ ഒരു ലക്ഷം പേര്‍ മരിച്ചത് വൈറസ് ബാധ തുടങ്ങി മൂന്ന് മാസം കഴിഞ്ഞാണ്. അതായത് ഏപ്രില്‍ 10 നാണ് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം ആയത്. എന്നാല്‍ പിന്നീട് രണ്ടാഴ്ച കൊണ്ടാണ് വീണ്ടു ഒരു ലക്ഷം പേര്‍ മരിച്ചത്. രോഗ വ്യാപനത്തിന്റെയും പ്രതിരോധം ഫലപ്രദമല്ലാത്തതിന്റെയും ഫലമാണിതെന്നാണ് കണക്കാക്കുന്നത്. രോഗ വ്യാപനം തുടരുമ്പോഴും പല രാജ്യങ്ങളും ലോക്ഡൗണ്‍ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളിലാണ് മരണ സംഖ്യ 20,000 കവിഞ്ഞത്, 50,000 ത്തിലധികം പേര്‍ മരിച്ച അമേരിക്കയ്ക്ക് പുറമെ, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് 20,000 ത്തിലധികം ആളുകള്‍ മരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ പേര്‍ മരിച്ചതെങ്കിലും ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്ക് മറ്റ് രാജ്യങ്ങളിലാകാനാണ് സാധ്യത. കാരണം അമേരിക്കയില്‍ 33 കോടി ജനസംഖ്യയുണ്ട്. ഇത് യൂറോപ്പിലെ പശ്ചിമ യൂറോപ്പിലെ അഞ്ച് പ്രധാന രാജ്യങ്ങളിലെ ജനസംഖ്യ ചേര്‍ന്നതാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയ്ക്ക് തുല്യമാണ് അമേരിക്കയുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ മരണ നിരക്ക് അമേരി്ക്കയെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ കൂടാനാണ് സാധ്യത്. ഇതിന് പുറമെ രാജ്യങ്ങള്‍ പുറത്തുവിടുന്ന കണക്കിലും വ്യത്യാസമുണ്ട്. നഴ്‌സിംങ് ഹോമുകളില്‍ നടക്കുന്ന മരണത്തെ ചില രാജ്യങ്ങള്‍ അവിടുത്തെ മരണ സംഖ്യയില്‍ ഉള്‍പ്പെടുത്തുമ്പോള്‍, മറ്റ് ചില രാജ്യങ്ങളില്‍ ഈ കണക്ക കാണുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യ, ഗ്രീസ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ലോക്ഡൗണില്‍ ഇളവ് വരുത്തിയിട്ടുള്ളത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇളവുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഒരിക്കല്‍ രോഗം ബാധിച്ച് ഭേദമായാല്‍ പിന്നീട് വൈറസ് ബാധ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച് ഭേദമായവര്‍ക്ക് വൈറസ് ബാധ വരില്ലെന്ന തരത്തില്‍ പ്രചാരണം നടത്തുന്നതോ അങ്ങനെ കണക്കാക്കുന്നതോ നല്ലതല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഫ്രിക്ക, കിഴക്കന്‍ യുറോപ്പ്, മധ്യ. അമേരിക്ക, തെക്കെ അമേരിക്ക എന്നീ പ്രദേശങ്ങളിലാണ് ഇപ്പോള്‍ മരണ നിരക്ക് കൂടുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നു. പശ്ചിമ യുറോപ്പിലെ മരണ നിരക്ക് കുറഞ്ഞതായും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം പറഞ്ഞു. രോഗത്തെ കീഴടക്കി എന്ന കരുതു സിങ്കപ്പൂര്‍ പോലുളള രാജ്യങ്ങളില്‍ വൈറസ് ബാധ വീണ്ടനും ശക്തമായി ബാധിക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സിങ്കപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ ഇതാണ് സംഭവിക്കുന്നത്. എന്നാല്‍ പിന്നീട് രോഗം പടരുകയായിരുന്നു. 12 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ മരിച്ചത്.


Next Story

Related Stories