TopTop
Begin typing your search above and press return to search.

യുഎസ്സിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു, ഇതുവരെ വൈറസ് ബാധിച്ചത് 17 ലക്ഷത്തിലധികം പേർക്ക്

യുഎസ്സിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു, ഇതുവരെ വൈറസ് ബാധിച്ചത് 17 ലക്ഷത്തിലധികം പേർക്ക്

യുഎസ്സിൽ കൊറോണ വൈറസ് മൂലമുള്ള മരണം ഒരു ലക്ഷം കവിഞ്ഞു. 17 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. യുഎസ്സില്‍ 1,00,276 പേര്‍ കോവിഡ് മൂലം ഇതുവരെ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയും 1,02,107 മരിച്ചതായി വേൾഡോമീറ്ററും പറയുന്നു. കൊറിയ, വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്താന്‍ യുദ്ധങ്ങളില്‍ മൊത്തം മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ കോവിഡ് മൂലം അമേരിക്കയില്‍ മരിച്ചിരിക്കുന്നു.

യുഎസ്സിലെ ശരിക്കുമുള്ള കണക്കുകള്‍ പുറത്തുവന്നതിനേക്കാള്‍ കൂടുതലാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. യുഎസ്സിലെ 20 സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുതലായി വന്നു. നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍, അര്‍ക്കന്‍സാസ് എന്നീ സംസ്ഥാനങ്ങളിലാണ് കാര്യമായ വര്‍ദ്ധനയുണ്ടായത്.

ചിക്കാഗോ, ലോസ് ഏഞ്ചലസ്, സബര്‍ബന്‍ വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലും കേസുകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും കൂടുതല്‍ മരണമുണ്ടായ സ്ഥലങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ നിലവില്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 21000ല്‍ പരം പേരാണ് കോവിഡ് മൂലം മരിച്ചത്. മിക്കവാറും ദിവസങ്ങളില്‍ ന്യൂയോര്‍ക്കില്‍ 100ലധികം പേര്‍ മരിച്ചിരുന്നു. ഹോസ്പിറ്റലുകളിലും മോര്‍ച്ചറികളിലും സ്ഥലമില്ലാതെ വരുകയും പുതിയമോര്‍ച്ചറികള്‍ വേണ്ടി വരുകയും ചെയ്തിരുന്നു.


Next Story

Related Stories