TopTop
Begin typing your search above and press return to search.

കൊറോണയ്ക്ക് പരീക്ഷിക്കുന്ന മരുന്ന് ഫലപ്രദമാകുന്നതായി സൂചന, ഗുരുതരാവസ്ഥയിലായ ആയിരം പേരില്‍ വിജയം

കൊറോണയ്ക്ക് പരീക്ഷിക്കുന്ന മരുന്ന് ഫലപ്രദമാകുന്നതായി സൂചന, ഗുരുതരാവസ്ഥയിലായ ആയിരം പേരില്‍ വിജയം

രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ മരിക്കാനും 31 ലക്ഷം ആളുകള്‍ രോഗബാധിതരാകാനും ഇടയായ കൊറണ വൈറസിന് ഫലപ്രദമായ ചികില്‍സ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. എബോളയ്‌ക്കെതിരെ ഉപയോഗിച്ച മരുന്ന് കൊറണ ബാധിതരില്‍ പരീക്ഷിച്ചു വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആയിരത്തോളം പേര്‍ക്ക് ഈ മരുന്ന നല്‍കിയതിന് ശേഷം രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്.

റെംഡെസിവര്‍ എന്ന മരുന്നാണ് രോഗികള്‍ക്ക് നല്‍കിയത്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 75 ആശുപത്രികളിലെ 1000 രോഗികള്‍ക്കാണ് മരുന്ന് നല്‍കിയത്. ഈ മരുന്ന് നല്‍കിയ 31 ശതമാനം പേര്‍ക്കും രോഗം വേഗം ഭേദമായെന്നാണ് കണ്ടെത്തിയത്. രോഗം പൂര്‍ണമായി മാറാന്‍ വേണ്ടി വരുന്ന ശരാശരി സമയത്തിലും ഈ മരുന്ന് ഉപയോഗിച്ചവരില്‍ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ചവരില്‍ മരണ നിരക്ക് എട്ട് ശതമാനമായിരുന്നു. മറ്റ് മരുന്നുകളെക്കാള്‍ കുറവാണിത് അമേരിക്കന്‍ കമ്പനി യായ ഗിലീഡാണ് റെംഡിസിവര്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മരുന്ന് കൊറോണയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതല്‍ നീരീക്ഷണങ്ങള്‍ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം ഗുരുതരവാസ്ഥയിലായ രോഗികള്‍ക്ക് ഇത് ആശ്വാസകരമായിരിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഈ മരുന്ന് സംബന്ധിച്ച് പരീക്ഷണങ്ങള്‍ ലോകത്തിലെ വിവിധ ആശുപത്രികള്‍ കേന്ദ്രിീകരിച്ച് നടക്കുകയാണ്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസിന്റെ മേല്‍നോട്ടത്തിലാണ് റെന്‍ഡിസിവറുമായി ബന്ധപ്പെട്ട നീരീക്ഷണങ്ങള്‍ നടക്കുന്നത്. വൈറസിന്റെ വ്യാപനത്തെ തടയാന്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസിലെ ഡോ. ആന്റോണി ഫൗസി പറഞ്ഞു. 440 രോഗികള്‍ക്ക് മരുന്ന് നല്‍കി നിരീക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കൂടുതല്‍ രോഗികളെ ഇതില്‍ പെടുത്തുകയായിരുന്നു. റെംഡെസിവര്‍ വ്യാപകമായി രോഗികള്‍ക്ക് ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്താനുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. മരുന്ന് നല്‍കിയവരില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ വിശകലനം ചെയ്തതിന് ശേഷം മാത്രമെ ഉപയോഗം വ്യാപകമാക്കു. ഓക്‌സ് വേഡ് സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് സമാനമായ ഫലമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസ് നടത്തിയ നീരീക്ഷണങ്ങൡും തെളിഞ്ഞിരിക്കുന്നതെന്നും ഇത് നല്ലകാര്യമാണെന്നും എമേര്‍ജിംങ് ഇന്‍ഫക്ഷ്യസ് ഡീസസസ് വിഭാഗം പ്രൊഫസര്‍ പീറ്റര്‍ ഹോര്‍ബി പറഞ്ഞു. സാധാരണ നിലയില്‍ ഈ മരുന്ന് ലൈസന്‍സ് നല്‍കി ഉത്പാദനവും വിതരണവും നടക്കാന്‍ മാസങ്ങളോ വര്‍ഷമോ വേണ്ടിവരുമെങ്കിലും ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ വേഗം പൂര്‍ത്തികരിക്കാന്‍ അധികൃതര്‍ തയ്യാറായേക്കുമെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജിലെ മെഡിക്കല്‍ ഇമേജിംങ് വിഭാഗം പ്രൊഫസര്‍ ഡെറിക്ക് ഹില്‍ പറഞ്ഞത്. മരുന്നുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ട അമേരിക്കിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മനിസ്ട്രഷന്‍ റെന്റ്‌സിവറിന്റെ ഉത്പാദകരുമായി ബന്ധപ്പെട്ടുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു


Next Story

Related Stories