TopTop
Begin typing your search above and press return to search.

കൊറോണ: ദരിദ്രരാജ്യങ്ങളുടെ വായ്പാ തിരിച്ചടവ് താല്‍ക്കാലികമായി റദ്ദാക്കണമെന്ന് ഐഎംഎഫും ലോകബാങ്കും

കൊറോണ: ദരിദ്രരാജ്യങ്ങളുടെ വായ്പാ തിരിച്ചടവ് താല്‍ക്കാലികമായി റദ്ദാക്കണമെന്ന് ഐഎംഎഫും ലോകബാങ്കും

ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളെടുത്ത വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി വേണ്ടെന്നു വെക്കാന്‍ വിവിധ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഐഎംഎഫും (ആന്താരാഷ്ട്ര നാണയനിധി), ലോകബാങ്കും. കൊറോണ പകര്‍ച്ചവ്യാധിയെ നേരിടുന്നതിന് ഇത്തരമൊരു നീക്കം അത്തരം രാജ്യങ്ങള്‍ക്ക് സഹായകമാകുമെന്ന് ഇരു സംഘടനകളും ചൂണ്ടിക്കാട്ടി.

വികസ്വര രാജ്യങ്ങള്‍ക്ക് ഇതൊരു വലിയ ആശ്വാസമായി മാറുമെന്നും സാമ്പത്തിക വിപണികള്‍ക്ക് നല്‍കുന്ന ശക്തമായ സന്ദേശമാകുമെന്നും ഐഎംഎഫും ലോകബാങ്കും പറഞ്ഞു. സംയുക്തമായാണ് ഇരു സംഘടനകളും പ്രസ്താവന ഇറക്കിയത്.

ലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ജനങ്ങളും കൊടിയ ദാരിദ്ര്യത്തില്‍‌ കഴിയുന്നവരാണ്. ഇവരെ ലാക്കാക്കിയാണ് ഈ സംഘടനകള്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗവും ജീവിക്കുന്നത് ആഫ്രിക്കന്‍ നാടുകളിലാണ്. ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അസോസിയേഷന്‍ നല്‍കുന്ന ധാരാളം വായ്പകള്‍ ഈ രാജ്യങ്ങള്‍ക്ക് പോകുന്നുണ്ട്. സമ്പന്നമായ രാഷ്ട്രങ്ങളാണ് ഈ ഫണ്ട് നല്‍കുന്നത്. ഐഡിഎ രാജ്യങ്ങള്‍ എന്നാണ് ഈ ഫണ്ട് സ്വീകരിക്കുന്ന രാജ്യങ്ങളെ ഇവര്‍ വിശേഷിപ്പിക്കാറുള്ളത്.

കൊറോണ വൈറസിന്റെ കാലത്ത് കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കും സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും ഐഡിഎ രാജ്യങ്ങള്‍ പോകുമെന്ന് ഐഎംഎഫും അന്താരാഷ്ട്ര നാണയനിധിയും അനുമാനിക്കുന്നു. ഇവര്‍ക്ക് അത്യാവശ്യമായി രൊക്കം പണം കൈയില്‍ വേണ്ടതുണ്ട്. ഇരുപതോളം രാജ്യങ്ങളാണ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അസോസിയേഷനിലുള്ളത്. ഈ രാജ്യങ്ങള്‍ എല്ലാ തിരിച്ചടവുകളും താല്‍ക്കാലികമായി വേണ്ടെന്നു വെക്കാന്‍ തയ്യാറാകണം. കൂടാതെ ഈ രാജ്യങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ വിലയിരുത്താനും അവരുടെ മൊത്തം വായ്പാബാധ്യത അവര്‍ക്ക് താങ്ങാവുന്ന നിലയിലാണോയെന്നും പരിശോധിക്കണമെന്ന് സംയുക്ത പ്രസ്താവന പറഞ്ഞു.

76 ദരിദ്രരാജ്യങ്ങള്‍ക്കാണ് ഈ സംഘടനയില്‍ നിന്ന് സഹായം പോകുന്നത്. ഇവയില്‍ പലതും പലിശയില്ലാത്ത വായ്പകളാണ്. ജൂണ്‍ 30ന് അവസാനിച്ച 2019 സാമ്പത്തിക വര്‍ഷത്തില്‍ 22 ബില്യണ്‍ ഡോളര്‍ സഹായം ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്.


Next Story

Related Stories